Breaking News
Home / Latest News / ഐസിയുവില്‍ അവൻ പിടയുമ്പോൾ അവന്റെ അമ്മ ആർസിസിയിൽ കീറിമുറിക്കലിന്റെ വേദന തിന്നുകയായിരുന്നു

ഐസിയുവില്‍ അവൻ പിടയുമ്പോൾ അവന്റെ അമ്മ ആർസിസിയിൽ കീറിമുറിക്കലിന്റെ വേദന തിന്നുകയായിരുന്നു

കാൻസറിന്റെ വേരുകൾ ശരീരത്തിലൂടെ ശരവേഗത്തിൽ പായുമ്പോഴും തന്റെ കൺമണികളെ പൊന്നുപോലെ ചേർത്തുപിടിച്ചൊരമ്മ. രണ്ടാമത്തെ കു‍ഞ്ഞ് പിച്ചവച്ചു തുടങ്ങും മുന്നേ കാൻസറെന്ന വില്ലൻ തന്നിൽ പിടിമുറുക്കിയെന്ന് പറയുകയാണ് ജിൻസി ബിനുവെന്ന വീട്ടമ്മ.

ഒരു ഘട്ടത്തിൽ അവൻ ഐസിയുവിൽ ജീവനുവേണ്ടി മല്ലിടുമ്പോൾ പോലും കാൻസർ തന്നെ തളർത്തി കിടത്തിയിരിക്കുകയായിരുന്നുവെനന് ജിൻസി പറയുന്നു. വേദനകൾക്കിടയിലും ചിപ്പിക്കുള്ളിലെ മുത്തുപോലെ മക്കളെ ചേർത്തുപിടിച്ച കഥ ഹൃദ്യമായ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ജിൻസി പങ്കുവയ്ക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
അതേ….ഞങ്ങടെ മോനുക്കുട്ടൻ ഒന്നാം ക്ലാസിലായേേേേ
ടെക്സ്റ്റ് ബുക്കൊക്കെ കിട്ടി
മിക്കവാറും ഒറ്റദിവസം കൊണ്ട്…തീരുമാനമാക്കും
അമ്മയെന്താ….മോനൂനെ അടിച്ചു പഠിപ്പിക്കാത്തെ…എന്നെ വഴക്കു പറയും പോലെ അവനെ പറയാത്തെ…വീട്ടിലെ വല്യവന്റെ സ്ഥിരം ചോദ്യമാ

പത്തു വയസ്സ് വരെയൊക്കെ…
അവന്…വീട്ടിലെ ടീച്ചർ ഞാനാരുന്നല്ലോ
പഠിപ്പിക്കുന്ന സമയം…അടിയും, വഴക്കും, കരച്ചിലും,നിലവിളിയും,ഏറും,തട്ടും
ഹോ… വീട്ടിൽ ബാക്കി ഉള്ളവർക്കും സ്വസ്ഥത ഇല്ല… കുറേ ആകുമ്പോ…
അവരു കേറിയിടപെടുംഅതോടെ കുടുംബകലഹം…പരീക്ഷ സമയം പറയുകേം വേണ്ട…യുദ്ധഭൂമിയാകും വീട്

ഇളയവന്റെ കാര്യം വന്നപ്പോ…താളം തെറ്റി… അവൻ പിച്ച വയ്ക്കും മുന്നേ.. വില്ലൻ…എനിക്കിട്ടങ്ങ് പിടിമുറുക്കി…
അതോടെ സകല ശൗര്യവും കെട്ടുനേരെ ചൊവ്വേ അവനെ താലോലിച്ചിട്ടുകൂടിയില്ല പാലൂട്ടിയില്ല…ഉവ്വാവു വരുമ്പോ
മാറോടണച്ചു താരാട്ടു പാടിയില്ലഅമ്മ ഏതൊക്കെയോ ആശുപത്രി മുറികളിൽ സുഖവാസംപിന്നെയാ പഠിപ്പിക്കല്
ഒരിക്കൽ ICU ആംബുലൻസ്

അവനെയും കൊണ്ട് കൂകിപാഞ്ഞപ്പോ….യാതൊന്നുമറിയാതെ…
അമ്മ RCC യിലെ കീറിമുറിക്കലിന്റെ അഞ്ചാം ദിവസത്തിലെ വേദനകളുണ്ണുകയായിരുന്നു
അമ്മയുടെ ചൂടേൽക്കാതെ…അവൻ ഒറ്റയ്ക്ക്…മൂന്നാമത്തെ ദിവസം ക്രിട്ടിക്കൽ കെയറിൽ നിന്നും ജീവൻ തിരിച്ചു പിടിച്ചു
ആ അവനെ ഞാൻ അടിക്കണം പോലും ഇടയ്ക്കിടെ നല്ല ഇടി കൊടുത്ത പോരേ

കുസൃതിയും,കുറുമ്പുമൊക്കെ കൂടുതലാ പക്ഷേ…അവനോളം…എന്നിലേക്ക് നിറഞ്ഞു പെയ്തൊരു കുളിർമഴ വേറെയില്ല അവന്റെ ചിരിയോളം വലിയൊരു പൂക്കാലവുമില്ലെനിക്ക്

ഇത്തിരി താന്തോന്നികൾ

ഒത്തിരിയാരേം വേദനിപ്പിക്കില്ല

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *