ഭര്‍ത്താവ് ലൈംഗിക തൊഴിലാളിയാണെന്ന കാര്യം മറച്ചുവെച്ചതിന് വിവാഹ മോചനം തേടി ഭാര്യ. കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് ബിപിഒ ജോലി നഷ്ടപ്പെട്ട 27കാരന് പണത്തിനായി ലൈംഗിക തൊഴിലാളിയായി. ഇക്കാര്യം മാസങ്ങളോളം ഭാര്യയില്‍ നിന്ന് മറച്ചുവെച്ചു.
സംശയം തോന്നിയ 24കാരി സഹോദരന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവ് ലൈംഗിക തൊഴിലാളി ആണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് വിവാഹമോചനം തേടിയത്.ബംഗളൂരുവിലെ മലയാളി ദമ്പതികൾക്കാണ് ഈ അവസ്ഥ ഉണ്ടായത്. ഏറെ നാളായി ബംഗളൂരിൽ പഠനവും തുടർന്ന് ജോലിയുമായി കഴിയുന്ന ഇവർ പിന്നീട് പ്രണയ വിവാഹം നടത്തുകയായിരുന്നു.
എന്നാൽ ലോക്ക് ഡൗൺ കാലത്ത് ജോലി പോയപ്പോൾ പണത്തിനായി ഭർത്താവ് പുരുഷ വേശ്യായി പലയിടത്തും പോയത് ഭാര്യ അറിഞ്ഞതോടെ ദാമ്പത്യ തകരുകയായിരുന്നു.രാഹുൽ – കീർത്തി എന്നീ ദമ്പതികളുടെ വിവാഹ മോചന വാർത്തയാണ് ദേശീയ മാധ്യമങ്ങളിൽ അടക്കം ഇടം പിടിച്ചത്.
ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടാനായി യുവതി സുഹൃത്തിന്റെ സഹായത്തോടെ വനിതാ ഹെല്പ് ലൈനില്‍ ബന്ധപ്പെടുകയായിരുന്നു. പലവട്ടം കൗണ്‍സിലിങ് നല്‍കിയെങ്കിലും ഭര്‍ത്താവിനൊപ്പം ഇനി ജീവിക്കാന്‍ സാധിക്കില്ലെന്ന് യുവതി തീര്‍ത്തു തന്നെ പറഞ്ഞിരുന്നു. ഒടുവില്‍ മൂന്ന് വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവില്‍ പങ്കാളികള്‍ ഡൈവോഴ്സ് ആയി. വനിതാ ഹെല്പ് ലൈനാണ് സംഭവം മാധ്യമങ്ങളോട് പറയുന്നത്.
രണ്ടു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. ബിപിഒ ഓഫീസില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. രണ്ടു വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. നഗരത്തില്‍ വാടക വീട് എടുത്ത് താമസിക്കുന്നതിനിടെയാണ് കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ബിപിഒ ജോലി നഷ്ടപ്പെട്ട യുവാവ് മറ്റു ജോലികള്‍ തേടിയെങ്കിലും ലഭിച്ചില്ല. തുടര്‍ന്നാണ് പണത്തിനായി ലൈംഗിക തൊഴിലാളിയാകാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സദാസമയവും മൊബൈലിലും ലാപ്ടോപ്പിലും സമയം ചെലവഴിക്കുന്ന രാഹുല്‍ മുന്നറിയിപ്പില്ലാതെയും അസമയത്തും ചില മീറ്റിംഗുകള്‍ ഉണ്ടെന്നു പറഞ്ഞു പുറത്തേയ്ക്ക് പോകും. ഇതിന്റെ വിശദാംശങ്ങള്‍ തന്നോടു പറഞ്ഞിരുന്നില്ലെന്നും കീര്‍ത്തി വ്യക്തമാക്കി. ഇതാണ് രാഹുലിനെപ്പറ്റി സംശയങ്ങള്‍ ഉണ്ടാകാനുള്ള പ്രധാനകാരണം. ഭര്‍ത്താവിനെപ്പറ്റി സംശയമേറിയതോടെ ഒടുവില്‍ ലാപ്ടോപ്പില്‍ എന്താണെന്നു പരിശോധിക്കാന്‍ കീര്‍ത്തി തീരുമാനിച്ചു.
പോകുന്ന സ്ഥലത്തേക്ക് കുറിച്ച് വ്യക്തമായ മറുപടി നല്‍കാതെ വന്നതോടെ, സഹോദരന്റെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോഴാണ് നടുക്കുന്ന വിവരം അറിഞ്ഞത്. യുവാവിന്റെ ലാപ്പ്ടോപ്പ് തുറന്നുനോക്കിയപ്പോള്‍ വിവിധ സ്ത്രീകളുമൊന്നിച്ചുള്ള അശ്ലീല ദൃശ്യങ്ങള്‍ കണ്ടു.
തുടക്കത്തില്‍ ഇക്കാര്യം യുവാവ് നിഷേധിച്ചെങ്കിലും പിന്നീട് 3000 മുതല്‍ 5000 രൂപ വരെ വാങ്ങുന്ന ലൈംഗിക തൊഴിലാളിയാണ് എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് യുവതി സ്ത്രീകളുടെ ഹെല്പ്പ്ലൈന് നമ്പറുമായി ബന്ധപ്പെടുകയായിരുന്നു. ലൈംഗിക തൊഴില്‍ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് ഭര്‍ത്താവ് പറഞ്ഞെങ്കിലും വിവാഹ മോചനത്തില്‍ നിന്ന് പിന്തിരിയാന് ഭാര്യ തയ്യാറായില്ല.