മലയാളത്തിലെ മികച്ച സെലിബ്രേറ്റി ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ് സംവിധായകൻ കൂടിയായ അനീഷ് ഉപാസന. മോഹൻലാലിൻറെ കട്ട ഫാനായ അനീഷ് പലകുറി മോഹൻലാലിനോടുള്ള ആരാധനയെ കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന നീലഗിരി ജില്ലയിലെ എരുമാട് എന്ന സ്ഥലത്താണ് അനീഷ് ജനിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു അനീഷിന്റെയും നടി അഞ്ജലി നായരുടെയും മകൾ ആവണിയുടെ പിറന്നാൾ. ഇരുവരും വിവാഹബന്ധം വേർപെടുത്തിയവരാണ്. മകളുടെ ജന്മദിനത്തിൽ അനീഷ് കുറിച്ച വാക്കുകൾ ശ്രദ്ധേയമാകുന്നു. കൊറോണ വന്നതിന്റെ ക്ഷീണം കാരണം ആശംസകൾ അറിയാക്കാൻ പോലും സാധിക്കാത്തതിന്റെ സങ്കടമാണ് അനീഷ് പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിങ്ങനെ
എടാ..കോറോണേ..ഇന്നെന്റെ മോളുടെ birthday ആണ്..നീ ഒറ്റ ആള് കാരണമാണ് എനിക്കിന്നവളെ കാണാൻ പറ്റാത്തത്…അവന്റെയൊരു റിസൾട്ട്…ഇന്നലെ രാത്രി 12 മണിക്ക് അവളെ ഒന്ന് വിളിച്ചു വിഷ് ചെയ്യാൻ പോലും സമ്മതിക്കാതെ നീയെന്നെ ക്ഷീണം കുത്തിവെച്ചു ഉറക്കി കളഞ്ഞില്ലടാ മരഭൂതമേ..ഇവിടുന്ന് ഞാൻ ഇറങ്ങുന്ന ദിവസം നിന്റെ വായിൽ പടക്കം വെച്ച് ഞാൻ പൊട്ടിക്കും..നോക്കിക്കോ…നീയെന്റെ മോളെ വിഷമിപ്പിച്ചു..പൊറുക്കില്ല ഞാൻ..അച്ഛന്റെ പൊന്നിന് പിറന്നാൾ ആശംസകൾ… അച്ഛൻ ഓടി വരാ ട്ടോ പൊന്നേ…