Breaking News
Home / Latest News / വണ്ണം കൂടുന്തോറും മാർക്കറ്റ് കൂടും മുപ്പത് കഴിഞ്ഞവർക്ക് അവസരങ്ങളേറെ മോഡൽ ഹസീ ഖാസി

വണ്ണം കൂടുന്തോറും മാർക്കറ്റ് കൂടും മുപ്പത് കഴിഞ്ഞവർക്ക് അവസരങ്ങളേറെ മോഡൽ ഹസീ ഖാസി

ഇന്ന് കേരളത്തിൽ നിരവധി ആർട്ടിസ്റ്റുകളുണ്ട് ജനങ്ങൾ ശ്രദ്ധിക്കുന്ന വിധത്തിലുള്ള വ്യത്യസ്തമായ ശൈലിയിൽ ഫോട്ടോഷൂട്ട് ചെയ്യുന്നവരാണ് പലരും.നിത്യവും നമ്മൾ പല തരത്തിലുള്ള ഫോട്ടോഷൂട്ട് കാണാറുണ്ട് എല്ലാവരും കഴിവുള്ളവർ തന്നെയാണ് പലതും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് ഇത് ഫോട്ടോഗ്രാഫറുടെ കഴിവും ആ ആർട്ടിസ്റ്റിന്റെ കഴിവും തന്നെയാണ് പൂർണ്ണമായും എന്നു പറയാം.

ഇന്ന് നമ്മുടെ നാട്ടിൽ ഇതുപോലെ മോഡലിംഗ് ചെയ്യാൻ താല്പര്യം ഉണ്ടായിട്ടും നിരവധി ആളുകൾക്ക് ഇതിൽ ഇറങ്ങാൻ സാധിക്കുന്നില്ല പല കാരണങ്ങൾ കൊണ്ട് അവർക്കു അവരുടെ കഴിവ് തെളിയിക്കാൻ സാധിക്കുന്നില്ല ഇതിന് നമ്മൾ മലയാളികൾ പറയുന്ന കാരണങ്ങൾ വളരെ വിചിത്രമാണ്

എന്തെന്നാൽ കൂടുതൽ ആളുകളും പറയുന്നത് അവരുടെ അധിക വണ്ണം തന്നെയാണ് ഇത്രയും വണ്ണമുള്ള ഞാൻ മോഡൽ വസ്ത്രങ്ങൾ ധരിച്ചാൽ നന്നാകില്ല എന്നും അല്ലെങ്കിൽ എനിക്ക് കറുപ്പ് നിറമായതിനാൽ പല നിറത്തിലുള്ള വസ്ത്രങ്ങൾ എനിക്ക് ചേരില്ല എന്നും പലരും പറയാറുണ്ട് എന്നാൽ ഇങ്ങനെയുള്ള കാഴ്ച്പ്പാട് മുൻപത്തേക്കാളും കുറഞ്ഞിട്ടുണ്ട് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന മോഡൽ ഹസീ ഖാസി പറയുന്നത്.

നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ ചെയ്ത ആർട്ടിസ്റ്റാണ് ഹസീ ഖാസി നിരവധി ചിത്രങ്ങൾ മലയാളികൾ ഏറ്റെടുത്തിരുന്നു.നിലവിൽ ഈ മേഖലയിലേക്ക് കടന്നുവരുന്നവരോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിനായിരുന്നു ഇവരുടെ വ്യക്തമായ മറുപടി. ഇപ്പോൾ വണ്ണം കൂടിയവർക്കാണ് മാർക്കറ്റ് എല്ലാവരും ശ്രദ്ധിക്കുന്നത് ഇത്തരക്കാരെയാണ് മാത്രമല്ല മുപ്പത് വയസ്സ് കഴിഞ്ഞാൽ അവസരങ്ങൾ കൂടുതൽ വരും ഹസീ ഖാസി പറയുന്നു.

എന്തായാലും എന്തെങ്കിലും കുറവുകൾ കണ്ടെത്തി വീട്ടിൽ ഒതുങ്ങിക്കൂടുന്ന ഒരുപാട് പേർക്ക് പ്രചോദനമാണ് ഇവരുടെ വാക്കുകൾ നമ്മൾ വണ്ണം കൂടിയവരോ കുറഞ്ഞവരോ നിറം കറുപ്പോ വെളുപ്പോ ആയിക്കോട്ടെ നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്നത് ചെയ്തുകാണിക്കണം അത് ഏറ്റെടുക്കാൻ മലയാളികളിൽ പലരും ഉണ്ടാകും ചിലർക്ക് ഇഷ്ടപ്പെടും ചിലർക്ക് ഇഷ്ടപ്പെടില്ല എന്നിരുന്നാലും നമ്മൾ വെറുതെ ഇരിക്കരുത് ഓരോരുത്തരുടേയും ഇഷ്ടങ്ങൾ പലതാണ് നമുക്ക് ഇഷ്ട്ടപ്പെടുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് ഇഷ്ട്ടപ്പെടണമെന്നില്ല അതുപോലെ തന്നെയാണ് നമ്മൾ ചെയ്യുന്ന കാര്യങ്ങളും.എന്തായാലും നിങ്ങൾക്ക് എന്താണോ താല്പര്യം അത് ചെയ്യാൻ ശ്രമിക്കുക.

About Intensive Promo

Leave a Reply

Your email address will not be published. Required fields are marked *