ബാഗേജ് നഷ്ടപ്പെട്ടതിന് 1.5 ലക്ഷം നഷ്ടപരിഹാരം. പ്രവാസികൾ മനസ്സിലാക്കേണ്ട വിധി. പ്രവാസികളുടെ ലഗേജ് നഷ്ടപ്പെടുന്നത് വാർത്തകളിൽ മാത്രം ഇടം പിടിക്കുകയും മതിയായ നഷ്ട പരിഹാരം ലഭിക്കാത്ത നിരവധി സന്ദർഭങ്ങൾ ഉണ്ടാവാറുമുണ്ട്.
ഇങ്ങിനെ സംഭവിക്കുന്നത് നഷ്ടപരിഹാരത്തി നായി നാം ചെയ്യേണ്ട കാര്യങ്ങൾ വേണ്ട വിധം ചെയ്യാത്തതാണെന്ന് പലപ്പോഴും എൻ്റെ ഈ ഫെയ്സ് ബുക്ക് പേജിലടക്കം നിരവധി തവണ ചർച്ച ചെയ്തതാണ്. ബഗേജ് നഷ്ടപ്പെട്ടയാൾ ഉപഭോത്കൃത തർക്ക പരിഹാര കമ്മീഷനിലൂടെ നേടിയ വിധിയിലൂടെ നേടിയ വിജയകഥ നമുക്കും പ്രചോദനമാവട്ടെ.
കോയമ്പത്തൂരിൽ നിന്നും ഹൈദ്രാബാദിലേക്ക് ഇൻഡിഗോ എയർലൈൻസിൽ യാത്ര ചെയ്ത Krishnakanth Dittakavi എന്നയാളുടെ ബാഗേജ് നഷ്ടപ്പെടുകയും ആയത് എയർലൈനിൻ്റെ കസ്റ്റമർ കെയർ വഴി പരാതി നൽകുകയും ചെയ്ത് മൂന്ന് ദിവസം കാത്തിരുന്നുവെങ്കിലും ബാഗേജ് കണ്ടെത്തുകയോ നഷ്ട പരിഹാരം നൽകുകയോ ചെയ്തില്ല.
കുറച്ച് നാളുകൾക്ക് ശേഷം നഷ്ടപരിഹാരമായി 5,250/- നൽകിയെങ്കിലും യാത്രക്കാരൻ അത് നിരസിച്ച് കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതി പരിഗണിച്ച കമ്മീഷൻ എയർലൈൻ നൽകിയ നഷ്ട പരിഹാര തുക യാത്രക്കാരന് നേരിട്ട മാനസിക വിഷമങ്ങളും അസൗകര്യങ്ങളും കണക്കിലെടുക്കുമ്പോൾ അപര്യാപ്തമാണെന്നും ആയതിനാൽ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരമായി വിധിക്കുകയും ചെയ്തു.
പ്രവാസികളായ നാം പലപ്പോഴും കൃത്യമായ ഇടങ്ങളിൽ പരാതി ബോധിപ്പിക്കുന്നതിന് പകരം സോഷ്യൽ മീഡിയകളിൽ മാത്രം ചർച്ച ചെയ്യുന്നതാണ് അർഹമായ നഷ്ട പരിഹാരം ലഭിക്കുന്നതിന് പ്രധാന തടസ്സം.
✍️അബ്ദുൽ റഊഫ് കൊണ്ടോട്ടി . See less