ആമസോണിൽ അടുത്തിടെ പുറത്തിറങ്ങിയ ഫഹ്ദ് ഫാസിൽ സിനിമയാണ് ജോജി. നല്ല പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. ജോജിയായി മിന്നുന്ന പ്രകടനമാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഞെട്ടിക്കുന്ന പ്രകടനമായി ചിത്രത്തിൽ ജോമോൻ എന്ന കഥാപാത്രമായി ബാബുരാജും പനച്ചേൽ കുട്ടപ്പൻ എന്ന കഥാപാത്രമായി പിഎൻ സണ്ണിയും ജെയ്സൺ എന്ന കഥാപാത്രമായി ജോജിയുമൊക്കെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
ദിലീഷ് പോത്തന് സംവിധാനം നടത്തിയ സിനിമയിൽ സ്ത്രീ കഥാപാത്രമായി എത്തിയത് നടി ഉണ്ണിമായ പ്രസാദാണ്. താരത്തിന്റെ ബിന്‍സി എന്ന കഥാപാത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഒരു വീട്ടിലെ അച്ഛനും മക്കളും അടങ്ങിയ കുടുംബത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്.
ഇപ്പോള്‍ ചിത്രത്തിലെ അപ്പച്ചന്റെ കൂടെയുള്ള ഒരു സെല്‍ഫി ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഉണ്ണിമായ. ശവപ്പെട്ടിയില്‍ ചിരിച്ചുകൊണ്ട് പോസ് ചെയ്യുകയാണ് അപ്പച്ചനായി എത്തിയ സണ്ണി. പാനയിലെ വരികളാണ് അടിക്കുറിപ്പായി ഉണ്ണിമായ കുറിച്ചിരിക്കുന്നത്. ‘ദോഷമായിട്ടൊന്നും തന്നെ എന്റെ താതന് ചെയ്കയില്ല,
എന്നെ അവന് അടിച്ചാലും അവന് എന്നെ സ്നേഹിക്കുന്നു’- ഉണ്ണിമായ ചിത്രത്തിനൊപ്പം കുറിച്ചു. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. ചുമ്മാ കിടത്തി അങ്ങ് അപമാനിക്കുവാന്നേ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഗുളിക കൊടുത്ത് കൊന്നതും പോരാണ്ട് ഫോട്ടോ എടുത്ത് അപമാനിക്കുകയാണോ എന്നും ചോദിക്കുന്നവരുമുണ്ട്.