Breaking News
Home / Latest News / രാഷ്ട്രീയം വിട്ട് നരേന്ദ്ര മോദി സന്യാസജീവിതത്തിലേക്ക് കടക്കും: പ്രമുഖ മാധ്യമപ്രവർത്തകൻ

രാഷ്ട്രീയം വിട്ട് നരേന്ദ്ര മോദി സന്യാസജീവിതത്തിലേക്ക് കടക്കും: പ്രമുഖ മാധ്യമപ്രവർത്തകൻ

ന്യൂഡൽഹി: മോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്ന് മാധ്യമ പ്രവർത്തകൻ. പ്രമുഖ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ മിൻഹാസ് മെർച്ചന്റ് ആണ് ഇക്കാര്യം പ്രവചിച്ചത്. ഇന്ത്യാ ടു ഡേയുടെ ന്യൂസ് പോയിന്റിലാണ് മിൻഹാസ് ഇക്കാര്യം വ്യക്തമാക്കിയത്. 2029 ഓടെ മോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നാണ് മിൻഹാസിന്റെ നിരീക്ഷണം.

മോദി അധികാരത്തിൽ കടിച്ച് തൂങ്ങില്ല. സന്യാസിയെ പോലെയാകും അദ്ദേഹം ജീവിക്കുക. 2024ലെ തെരഞ്ഞെടുപ്പിൽ ജയിച്ചാൽ ഈ മാറ്റമുണ്ടാകും. 2029 ൽ മോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും മിൻഹാസ് കൂട്ടിച്ചേർത്തു.2029 ഓടെ പ്രധാനമന്ത്രി രാഷ്ട്രീയ ജീവിതത്തിൽ നിന്ന് വിരമിക്കും. ശിഷ്ടകാലം ഹിമാലയത്തിൽ സന്യാസജീവിതം അനുഷ്ടിക്കാനായിരിക്കും മോദി തീരുമാനിക്കുക.

പതിനെട്ടാം വയസിൽ മോദി ഹിമാലയത്തിലേക്ക് പോയി. എൺപതാം വയസിലും അദ്ദേഹം ഹിമാലയത്തിലായിരിക്കും. ഇക്കാര്യം തനിക്ക് ഉറപ്പു പറയാൻ സാധിക്കുമെന്നും മിൻഹാസ് പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവചരിത്രം എഴുതിയത് മിൻഹാസ് മെർച്ചന്റാണ്.

About Intensive Promo

Leave a Reply

Your email address will not be published.