ഓണം വാരാഘോഷത്തിന് ശേഷം തിരുവനന്തപുരം നഗരത്തിലെ പ്രധാന റോഡുകൾ വ്യത്തിയാക്കി തിരുവനന്തപുരം മേയറും സഹപ്രവർത്തകരും.
ഇക്കഴിഞ്ഞ ദിവസം ഓണം വാരാഘോഷത്തിന് സമാപനം കുറിച്ച് കൊണ്ട് നടന്ന ഘോഷയാത്രക്ക് ശേഷമുള്ള തിരുവനന്തപുരം നഗരത്തിലെ റോഡിന്റെ അവസ്ഥയാണ് അർദ്ധരാത്രിയിൽ പകർത്തി തന്റെ ഫേസ്ബുക് പേജിൽ പ്രശാന്ത് പോസ്റ്റ് ചെയ്തത്.
ഫ്ലോട്ടുകളും വഴിയോര കച്ചവടക്കാരും, കാണികളും ചേർന്ന് ആഘോഷം പൊടിപൊടിച്ചപ്പോൾ തെരുവുകളിൽ രാത്രിയോടെ കടലാസും കവറുകളും കാലി കുപ്പികളും വിതറപ്പെട്ടു. എന്നാൽ അത് മണിക്കൂറുകൾക്കുള്ളിൽ തന്നെ വൃത്തിയാക്കി ജനങ്ങൾക്ക് വൃത്തിയുള്ള പ്രഭാതം സമ്മാനിക്കുകയായിരുന്നു മേയറുടെ നേതൃത്വത്തിലെ സംഘം.