Breaking News
Home / Latest News / മരണകാരണം അറിഞ്ഞപ്പോൾ സങ്കടവും ഞെട്ടലും ഒരുമിച്ചുണ്ടായി

മരണകാരണം അറിഞ്ഞപ്പോൾ സങ്കടവും ഞെട്ടലും ഒരുമിച്ചുണ്ടായി

നാട്ടില്‍ കുറച്ചു ദിവസം മുമ്പ് നമുക്കറിയുന്ന ഒരാള്‍ തൂങ്ങി മരിച്ചു വളരെ സരസനായ നല്ല ഒരാള്‍ . സംഭവം നടക്കുന്ന അന്ന് അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു . സ്ഥിരം മദ്യപാനിയല്ല എപ്പോഴെങ്കിലും ഒരു രസത്തിനു നന്നായി കുടിക്കുന്ന ഒരാള്‍ .[നന്നായി എന്നാല്‍ മോശമായി എന്നര്‍ത്ഥം] .

വീട്ടില്‍ വന്നു കയ്യില്‍ ബാക്കി ഉണ്ടായിരുന്ന മദ്യം വീണ്ടും കഴിക്കാന്‍ നോക്കുകയും ഭാര്യയും ഭര്‍ത്താവും വഴക്കായി (സ്വാഭാവികം ) വഴക്ക് വളരെ അധികം കൂടുകയും ഒരു നിമിഷം മനസ്സിന്‍റെ സമനില തെറ്റിയ ഭര്‍ത്താവു അമ്മികുഴ എടുത്തു ഭാര്യയെ തലയ്ക്ക് അടിക്കുകയും ചെയ്തു ആകെ രക്ത പ്രളയം നാട്ടുകാര്‍ ഓടി വന്നു ആ സ്ത്രീയെ ആസ്പത്രിയില്‍ കൊണ്ട് പോയി അവരുടെ നില ഗുരുതരമാണ് എന്ന് തോന്നിയ അയാള്‍ പശ്ചാതാപം കൊണ്ടോ ഭയം കൊണ്ടോ തൂങ്ങി മരിച്ചു .ഒരു ലിറ്റരോ അര ലിറ്റരോ (ഇതിന്‍റെ കണക്ക് ഒന്നും എനിക്കറിഞ്ഞൂടാ ) മദ്യം കൊണ്ട് സംഭവിച്ച ദുരന്തം! ഒന്ന് ആലോചിച്ചു നോക്കൂ .

ഒരേ ദിവസം അമ്മയ്ക്ക് അപകടവും അച്ഛന്റെ മരണവും നടന്ന ആ വീട്ടിലെ കുട്ടികളെ ഒന്ന് ഓര്‍ത്തു നോക്കൂ . മദ്യം കൊണ്ട് മാത്രം നടന്ന ഒരു ദുരന്തമാണ് ഇത് . അല്ലെങ്കില്‍ സ്വബോധത്ത്തില്‍ അദ്ദേഹത്തിന് ഒരിക്കലും ചെയ്യാന്‍ പറ്റാത്ത കാര്യമാണ് അവിടെ ഉണ്ടായത് .എത്രയെത്ര അപകടങ്ങള്‍ എത്രയെത്ര കുറ്റകൃത്യങ്ങള്‍ മദ്യം ഉപയൊഗിച്ചത് കൊണ്ട് മാത്രം ഈ നാട്ടില്‍ നടന്നിട്ടുണ്ട് എന്നിട്ട് ആരെങ്കിലും നിങ്ങളോടോ നിങ്ങളുടെ കുട്ടികളോടോ അത് ഉപയോഗിക്കരുത് എന്ന് പറയുന്നുണ്ടോ .വൈകിട്ടെന്താ പരിപാടി എന്ന് ചോദിച്ചു മദ്യം സ്റ്റാറ്റസ് സിമ്പല്‍ ആക്കി നികുതിപ്പണം കിട്ടാന്‍ വേണ്ടി വാദിച്ചു കുടിപ്പിച്ചു .

പണ്ടൊക്കെ സിനിമകളില്‍ വില്ലന്മാര്‍ മദ്യപിക്കും അത് കണ്ടിട്ട് ആര്‍ക്കും മദ്യപിക്കണം എന്നൊന്നും തോന്നില്ല ഇപ്പോള്‍ നായകന്മാരും നായികമാരും മദ്യപിക്കുമ്പോള്‍ അത് അനുകരിക്കാന്‍ തോന്നുന്നത് സ്വഭാവികം .സിനിമയിലോക്കെ ഒന്ന് രണ്ടു സീന്‍ കൊണ്ട് അവരത് നിര്‍ത്തും പക്ഷെ യദാര്‍ത്ഥ ജീവിതത്തില്‍ അത്ര എളുപ്പമല്ല

അധികം ആയാലെ മദ്യവും വിഷമാകുന്നുള്ളൂ .ഭക്ഷണം ആയാലും മദ്യം ആയാലും ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ തെറ്റില്ല പക്ഷെ മദ്യത്തിനു നിങ്ങള്‍ അടിമപെട്ടാല്‍ നിങ്ങളുടെ മുഴുവന്‍ വ്യക്തിത്തവും നഷ്ടപ്പെടും എന്ന് ആരും പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാം .ശരീരത്തിനെ ബാധിക്കുമ്പോഴാണ്‌ നമ്മള്‍ വൈദ്യസഹായം തേടുന്നത് എന്നാല്‍ അതിനു എത്രയോ മുമ്പ് അത് നിങ്ങളുടെ മനസ്സിനെ ഓര്‍മ്മയെ ചിന്തകളെ ഒക്കെ നശിപ്പിക്കുന്നു

.മദ്യാസക്തി പലരിലും പല രീതിയിലാണ് ജീവിതകാലം മുഴുവന്‍ കഴിച്ചാലും ഒരു കുഴപ്പവും ഇല്ലാതെ ചിലര്‍ ജീവിക്കും പക്ഷെ എല്ലാവരിലും അങ്ങനെയല്ല . നിങ്ങള്‍ നന്നായി മദ്യപിക്കുന്ന ഒരാള്‍ ആണെങ്കില്‍ ഇടയ്ക്ക് ലിവര്‍ സിറോസിസ് വന്ന ഒരാളെ കാണുകയോ അല്ലെങ്കില്‍ ( ഗൂഗിളില്‍ നോക്കിയാല്‍ കിട്ടും) അങ്ങനെയുള്ളവരുടെ ചിത്രങ്ങള്‍ എടുത്ത് കാണുകയോ ചെയ്യുക . എത്ര യെത്ര കുടുംബങ്ങള്‍ മദ്യപാനം കൊണ്ട് അനാഥ മാകുന്നു .

ഇന്ന് എല്ലാവരും പറയും നാട്ടില്‍ സോഷ്യല്‍ മീഡിയ അധികം ആയപ്പോള്‍ അവിഹിതബന്ധങ്ങള്‍ വര്‍ദ്ധിച്ചു കുടുംബങ്ങള്‍ അനാഥ മാകുന്നു എന്ന് സ്വബോധത്തോടെ ഭര്‍ത്താക്കന്മാര്‍ അടുത്ത് കിടന്നാല്‍ ഏത് സ്ത്രീയാണ് അവിഹിതത്തിനു പോകുക ? കേള്‍ക്കുമ്പോള്‍ അത്ര സുഖം തോന്നില്ല പക്ഷെ യാദാര്‍ത്ഥ്യം മറച്ചു വെച്ചിട്ട് കാര്യമില്ലല്ലോ .ഒരിക്കലും വാക്കുകള്‍ കൊണ്ട് പോലും ആരെയും വേദനിപ്പിക്കാന്‍ പറ്റാത്ത ഒരാള്‍ ബെല്റ്റ് കൊണ്ട് അടിച്ചു കുഞ്ഞിന്‍റെ കാല്‍ പൊട്ടിച്ച് സ്ടിച്ചു ഇടേണ്ടി വന്നത് ഞാന്‍ കണ്ടിട്ടുണ്ട് ചെറിയ ഒരു തെറ്റിനു ശിക്ഷിക്കാന്‍ കളിയായി എടുത്ത ബെല്‍റ്റ്‌ ആണ് മദ്യത്തിന്‍റെ ലഹരിയില്‍ മനസ്സ് ഒരു നിമിഷം പിടി വിട്ടുപോയ്‌ അടി വീണു . ഇങ്ങനെയുള്ള അപകടം ആര്‍ക്കും എപ്പോ വേണമെങ്കിലും സംഭവിക്കാം .

. നിങ്ങള്‍ നിങ്ങടെ മക്കളെ കുറച്ചെങ്കിലും സ്നേഹിക്കുന്നുണ്ടോ എങ്കില്‍ ഓര്‍ക്കുക നിങ്ങള്‍ ഇല്ലാത്ത കാലത്ത് അവര്‍ ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങള്‍ പോലെയാകും . അവരുടെ അമ്മ അവര്‍ക്കുള്ള ആഹാരത്തിന് വേണ്ടിയോ സുരക്ഷയ്ക്ക് വേണ്ടിയോ ഓടി നടക്കുമ്പോള്‍ ആരും സ്നേഹിക്കാന്‍ ഇല്ലാതെ കുഞ്ഞുങ്ങള്‍ അനാഥരായി പോകും .നിങ്ങള്‍ക്ക് നിങ്ങളുടെ മേല്‍ സ്നേഹം ഉള്ളപ്പോള്‍ മദ്യം കൃത്യമായ അളവിലേ കഴിക്കൂ എന്തെങ്കിലും സങ്കടങ്ങള്‍ കൊണ്ടോ സന്തോഷക്കൂടുതല്‍ കൊണ്ടോ നിങ്ങളുടെ നില തെറ്റുമ്പോള്‍ മദ്യം നിങ്ങളെ ഭരിക്കാന്‍ തുടങ്ങും പിന്നെ മദ്യമാണ് നിശ്ചയിക്കുന്നത് നിങ്ങള്‍ എപ്പോഴെല്ലാം കഴിക്കണം എപ്പോള്‍ ഉറങ്ങണം എപ്പോള്‍ ഭക്ഷണം കഴിക്കണം എന്തിനു എപ്പോഴാണ് മനസ്സ് തുറന്നു ഒന്നു ചിരിക്കേണ്ട്ത് എന്ന് പോലും.

മദ്യത്തിന്‍റെ സഹായം ഇല്ലാതെ നിങ്ങള്‍ക്ക് ഒന്നിനും കഴിയില്ല . ഈ ലോകത്ത് എന്ത് മാത്രം സന്തോഷങ്ങള്‍ ഉണ്ട് നല്ല നല്ല സ്ഥലങ്ങള്‍ നല്ല ഭക്ഷണം കുട്ടികള്‍ കൂട്ടുകാര്‍ സിനിമകള്‍ പ്രണയം അങ്ങനെ എന്തൊക്കെ … ഇതൊക്കെ വിട്ട് നിങ്ങള്‍ ഒരു കുഴിയില്‍ വീഴാന്‍ ആണ് പോകുന്നത് മദ്യാസക്തി എന്ന കുഴിയില്‍ . അതില്‍ വീണാല്‍ നിങ്ങള്‍ക്ക് പിന്നെ കര കയറാന്‍ പാടാണ് അഥവാ അങ്ങനെ സംഭവിച്ചാലും ഒരിക്കലും നിങ്ങള്‍ മുമ്പ് ഉണ്ടായിരുന്ന പോലെ ആയികൊള്ളണം എന്നില്ല സന്തോഷമില്ലാത്ത്ത ഒരു നിങ്ങളെ മാത്രേ തിരിച്ചു കിട്ടൂ .

വീട്ടില്‍ ഒരു സന്തോഷം വന്നാല്‍ ആഘോഷം വന്നാല്‍ നിങ്ങള്‍ക്ക് കുടിക്കണം എങ്കില്‍ നിങ്ങള്‍ക്ക് സ്വ മേതയാ ചിരിക്കാനുള്ള സന്തോഷിക്കാനുള്ള കഴിവ് ഇല്ലാതായി എന്നാണ് അര്‍ഥം . ചിലര്‍ക്ക് അമ്മ മരിച്ചാല്‍ പോലും ഒന്ന് പൊട്ടിക്കരയണം എങ്കില്‍ മദ്യം വേണം . മദ്യത്തിന്റെ സഹായമില്ലാതെ നിങ്ങള്‍ക്ക് ഒന്നും ആഘോഷിക്കാന്‍ കഴിയുന്നില്ല എങ്കില്‍ നിങ്ങള്‍ ലജ്ജിക്കണം .

ഭാര്യയും അമ്മയും ഒക്കെ കരഞ്ഞു കാലു പിടിച്ചു മദ്യപാനം തടയുന്ന കാലമൊക്കെ പോയി .ഇപ്പോള്‍ വീട്ടിലിരുന്നു മദ്യപിക്കാനും വേണമെങ്കില്‍ കമ്പനി തരാനും അവര്‍ ഒരുക്കമാണ് . സ്ത്രീകളുടെ പക്ഷം സത്യസന്ധമായി കേട്ടാല്‍ അറിയാം സ്ത്രീകള്‍ക്ക് കുറച്ചു മദ്യപിക്കുന്ന ഭര്‍ത്താക്കന്മാരെ കൈകാര്യം ചെയ്യാന്‍ ആണ് എളുപ്പം . അവരുടെ ചില ചില്ലറ തെറ്റുകള്‍ ഈ തെറ്റ് കുത്തി കാട്ടി രക്ഷപ്പെടാം എന്നുള്ളതും ഒരു കാരണം .മദ്യപിക്കുമ്പോള്‍ ഒരു excuse നു നമ്മുടെ കാലു പിടിക്കും എന്നുള്ള ഒരു സുഖം .

അങ്ങനെ അങ്ങനെ കുറെ അധികം കാര്യങ്ങള്‍ക്ക് വേണ്ടി പല സ്ത്രീകളും കണ്ണടക്കുകയും അവസാനം എന്ത് ചെയ്യണം എന്ന് മനസ്സിലാകാതെ വരുമ്പോള്‍ സങ്കടപ്പെടുകയും ചെയ്തിട്ട് ഒരു കാര്യവും ഇല്ല . ഇതൊക്കെ എഴുതി പോസ്റ്റ്‌ ചെയ്തിട്ട് എന്ത് കാര്യമാണ് ഉള്ളത് എന്ന് വിചാരിക്കുന്നവര്‍ ഉണ്ടാകും ഒരാള്‍ എങ്കിലും അമിതമായി മദ്യപിക്കുമ്പോള്‍ ഇതൊക്കെ ഓര്‍ത്ത് ഹേയ് ഇന്നിനി വേണ്ട എന്ന് കരുതിയാല്‍ എന്‍റെ പോസ്റ്റ്‌ വിജയിച്ചു .

കടപ്പാട്

About Intensive Promo

Leave a Reply

Your email address will not be published.