ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തുകയും പിന്നീട് കോമെഡി, വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടക്കുകയും ചെയ്ത താരമാണ് കലാഭവൻ ഷാജോൺ. പ്രിത്വിരാജിനെ നായകനാക്കി ഷാജോൺ സംവിധാനം ചെയ്ത ബ്രതെഴ്സ് ഡേ എന്ന ചിത്രം ഓണത്തിന് ചിത്രം തിയറ്ററുകളിൽ എത്തിയിരുന്നു . ഒരു എന്റർടൈനറാണ് ചിത്രം. നാല് നായികമാരാണ് ബ്രദേഴ്സ് ഡേയിൽ ഉള്ളത്. ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ, മഡോണ എന്നിവരാണ് ആ നാല് പേർ.
ചിത്രത്തിലെ വില്ലൻ വേഷത്തിൽ എത്തുന്നത് തമിഴ് താരം പ്രസന്നയാണ്. തമിഴ് നടി സ്നേഹയുടെ ഭർത്താവ് ആണ് പ്രസന്ന. ഒട്ടേറെ തമിഴ് സിനിമകളിൽ നായക വേഷത്തിൽ എത്തിയ പ്രസന്ന. സംഭവം തമിഴ് നടൻ ആണെങ്കിലും പ്രസന്ന അസ്സലായി മലയാളം പറയാറുണ്ട്. ബ്രദേഴ്സ് ഡേ ലൊക്കേഷനിൽ മലയാളത്തിൽ അനായാസമായി പ്രസന്ന സംസാരിക്കുന്നതിനെ പറ്റി ഷാജോണും സഹ താരങ്ങളും വാചാലരായിരുന്നു.
പൃഥിരാജിനെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രസന്ന പറഞ്ഞതിങ്ങനെ. “എന്നെ അത്ഭുതപ്പെടുത്തുന്നത് പൃഥ്വിരാജിന്റെ ഇംഗ്ലീഷാണ്. മലയാളത്തിലെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ ശശി തരൂരാണ് രാജുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഖത്തറില്‍ നടന്ന പ്രമോഷന്‍ പരിപാടിയില്‍ രാജുവിന്റെ പ്രസംഗം കേട്ട് സദസ്സിലെ പലരും സ്തംഭിച്ചിരുന്നു പോയി. ‘ഇതിന്റെ ഏറ്റവും ബെസ്റ്റ് എന്‍കാപ്സുലേഷന്‍ എന്നൊക്കെ പറഞ്ഞ് തകര്‍ത്താണ് രാജുവിന്റെ പ്രസംഗം.’
അന്തംവിട്ട് സംവിധായകന്‍ ഷാജോണിനെ നോക്കിയപ്പോള്‍ ‘ഇതൊക്കെ ചെറുത്’ എന്ന മട്ടില്‍ പ്രത്യേക ഭാവത്തില്‍ ഒരു ജ്ഞാനിയെപ്പോലെ ഇരിക്കുന്നു കക്ഷി. പക്ഷേ ഒന്നുണ്ട്, സ്വാഭാവികമായി വരുന്നതാണ് രാജുവിന്റെ ഇംഗ്ലീഷ്. വായന കൊണ്ടും മറ്റും നേടിയെടുത്തതാണത്.”