Breaking News
Home / Latest News / ഒന്നര വയസായി എന്റെ മോനു അവനെ അവൾ കണ്ടിട്ട് മൂന്ന്മാസാണ്. കാരണം ഞാൻ മൂന്നു മാസം ആയി എറണാകുളം ലേക്ഷോറിൽ അഡ്മിറ്റ്‌ ആണ്

ഒന്നര വയസായി എന്റെ മോനു അവനെ അവൾ കണ്ടിട്ട് മൂന്ന്മാസാണ്. കാരണം ഞാൻ മൂന്നു മാസം ആയി എറണാകുളം ലേക്ഷോറിൽ അഡ്മിറ്റ്‌ ആണ്

ഇത് എഴുതാതെ ഇരിക്കാൻ വയ്യ. ഭക്ഷണം, ഉറക്കം ഇല്ലാതെ എന്റെ ഭാര്യ എന്നെ നോക്കുന്നു എങ്ങനെ ഞാൻ അവളോട്‌ നന്ദി പറയും. ഒന്നര വയസായി എന്റെ മോനു അവനെ അവൾ കണ്ടിട്ട് മൂന്ന്മാസാണ്. കാരണം ഞാൻ മൂന്നു മാസം ആയി എറണാകുളം ലേക്ഷോറിൽ അഡ്മിറ്റ്‌ ആണ്. എനിക്ക് വയറിലിലെ ട്യൂബിൽ ഭക്ഷണം, മരുന്ന് തന്നു എനിക്കൊപ്പം ഉറങ്ങാതെ ഞാൻ ഉറങ്ങുമ്പോഴ് എന്നെ നോക്കി ഓക്സിജൻ പോകുന്നുണ്ടോ പ്രഷർ കുറയുന്നോ എന്നെല്ലാം നോക്കി അവൾ ഉറങ്ങാതെ ഇരിക്കുന്നു .

കല്യാണം കഴിഞ്ഞ് മൂന്നു വർഷം മാത്രം ഒത്തിരി സ്നേഹം തരും അവൾ അതു മാത്രം ആണ് എന്റെ ആശ്വസം. വേറെ ആരും ചെയ്യില്ല. അവൾ ജീവൻ നിലനിർത്തി പോരാൻ വല്ലതും കഴിച്ചാൽ ആയി. ഇനി എന്ന് ഹോസ്പിറ്റലിൽ നിന്നും പോകും എന്നറിയില്ല. എന്റെ മോനെ അവൾക്കു കാണാൻ കൊതി ഉണ്ടാവും പക്ഷെ അവൾ പറയാറില്ല. ദൈവം എന്നെ കരുണ കാണിച്ചത് എനിക്ക് ഇങ്ങനെ ഒരു ഭാര്യയെ തന്നുകൊണ്ടാണ് അവൾക്കു വേണ്ടി എന്റെ മോനു വേണ്ടി ഞാൻ തിരിച്ചു വരും.

രണ്ടു വർഷം ഒരുപാട് വിഷമം അനുഭവിക്കുന്നു. ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ പറ്റാതെ ഒപ്പം അവള് അനുഭവിക്കുന്നു പരാതി, പരിഭവം ഒന്നും ഇല്ല അവളുടെ ആല്മവിശ്വസം അതാണ് എന്റെ കരുത്തു ശരിയാകും എന്ന് തോന്നുമ്പോ ഇൻഫെക്ഷൻ വരും ട്യൂബുകൾ എടുക്കാൻ സാധിക്കുന്നില്ല തോറ്റു തോറ്റു തോൽവി മടുക്കും അന്നു ഞാൻ ജയികും അതു വരെ ഞാൻ സഹിക്കും കാരണം എനിക്ക് ജയിച്ചേ പറ്റു തൊണ്ടയിൽ ഇട്ട ട്യൂബ് ശ്വസ തടസം ഉണ്ടാക്കുന്നു.

ക്ഷെ ഊരാൻ കഴിയില്ല സഹിക്കാൻ ഡോക്ടർ പറഞ്ഞു ഞാൻ സഹിക്കും പക്ഷെ ഒരു വിഷമം മാത്രം എനിക്കൊപ്പം എന്റെ സ്റ്റെഫി അവൾ സഹിക്കുന്നു എന്നെ സ്നേഹം കൊണ്ട് പൊതിയുന്നു. നന്ദി പറഞ്ഞാൽ തീരില്ല പ്രാർത്ഥന വേണം എനിക്ക് സഹിക്കാൻ പറ്റാൻ…….. ജീവിതം പൊരുതി നേടാൻ…. i love you stephi… ഉമ്മ

കടപ്പാട്

About Intensive Promo

Leave a Reply

Your email address will not be published.