സിനിമയിൽ സഹോദരിയോടു തോന്നുന്ന അടുപ്പം തോന്നിയത് നസ്രിയയോടാണെന്ന് പൃഥ്വിരാജ്. ‘കൂടെ അഭിനയിക്കുന്ന നടിമാരിൽ പലരോടും അടുത്ത സുഹൃബന്ധം പുലർത്തുന്ന ആളാണ് ഞാൻ. എന്നാൽ ഒരു സഹോദരൻ–സഹോദരി ബന്ധം,
അത് േനരിട്ട് കാണുന്നതിനും മുമ്പ് ഫോണിൽ സംസാരിച്ചപ്പോൾ തന്നെ എനിക്ക് തോന്നിയത് നസ്രിയയോടാണ്.’–പൃഥ്വിരാജ് പറഞ്ഞു. ബ്രദേർസ് ഡേ സിനിമയുടെ ഭാഗമായി മനോരമ ഓണൽലൈനും വിവോയും ചേർന്നു സംഘടിപ്പിച്ച ഡിന്നർ വിത്ത് ടീം ബ്രദേർസ് ഡേ എന്ന പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
നസ്രിയ ഇപ്പോൾ ഇടയ്ക്കൊക്കെ വീട്ടിൽ വരും. മോളുടെ അടുത്ത സുഹൃത്ത് ആണ് നസ്രിയ. നച്ചു എന്നാണ് ഞാൻ വിളിക്കുന്നത്. നസ്രിയയെ പരിചയപ്പെടുന്നതിനു മുമ്പ് തന്നെ ഇളയസഹോദരി ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഞങ്ങളുടെ കുടുംബത്തിൽ തന്നെ ഇളയത് ഞാനാണ്. അതുകൊണ്ട് തന്നെ നമുക്ക് താഴെ ഒരാൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചിരുന്നു. എനിക്ക് പെൺകുഞ്ഞുങ്ങളോട് ഇഷ്ടമായിരുന്നു. പെൺകുഞ്ഞിനെ എനിക്ക് കിട്ടണേ എന്ന് ഞാൻ പ്രാർഥിച്ചിരുന്നു.’–പൃഥ്വി പറഞ്ഞു.