Breaking News
Home / Latest News / കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ വെടി വയ്ക്കാനാണ് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റേർട്ടെ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്

കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ വെടി വയ്ക്കാനാണ് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റേർട്ടെ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്

സേവനത്തിന് കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത് ഫിലിപ്പീൻസ് പ്രസിഡന്റ് വിവാദത്തിൽ. കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ വെടി വയ്ക്കാനാണ് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റേർട്ടെ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ വെടി വയ്ക്കാമെങ്കിലും അവരെ കൊല്ലരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

ഗുരുതരമായ മുറിവുകളേറ്റ് അവർക്ക് എന്തുതന്നെ സംഭവിച്ചാലും നിങ്ങളെ ഞാൻ സംരക്ഷിക്കാമെന്നാണ് പ്രസിഡന്റിന്റെ വാഗ്ദാനം. വടക്കൻ മനിലയിൽ കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കിടെയാണ് പ്രസിഡന്റിന്റെ പ്രസ്താവന. അത്തരക്കാർക്ക് നേരെ വെടിയുതിർത്തതുകൊണ്ട് നിങ്ങൾ ജയിലിൽ പോവില്ലെന്നും പ്രസിഡന്റ് ഉറപ്പ് നൽകി.

മുമ്പും ഇത്തരം പ്രസ്താവനകൾ നടത്തി പുലിവാല് പിടിച്ച വ്യക്തിയാണ് എഴുപത്തിനാലുകാരനായ റോഡ്രിഗോ ഡുറ്റേർട്ട. നിങ്ങൾ നികുതി നൽകുന്നവരാണ്. സർക്കാർ ഓഫീസുകളിൽ നിന്ന് നിങ്ങൾക്ക് എന്തെങ്കിലും സർട്ടിഫിക്കറ്റ് ലഭിക്കാൻ ഏതെങ്കിലും അധികാരികൾ കൈക്കൂലി ആവശ്യപ്പെട്ടാൽ അവരുടെ കരണത്ത് അടിച്ചിടണം. നിങ്ങളുടെ കൈവശം ആയുധമുണ്ടെങ്കിൽ അതുപയോഗിച്ച് അവരെ ഉപദ്രവിക്കാനും മടിക്കരുത്. വെടി വയ്ക്കുകയാണെങ്കിൽ അത് കാലിൽ വയ്ക്കുക. അത് ആളപായം ഉണ്ടാക്കില്ലെന്നുമാണ് റോഡ്രിഗോ ഇത്തവണ ജനങ്ങളോട് പറഞ്ഞിരിക്കുന്നത്.

About Intensive Promo

Leave a Reply

Your email address will not be published.