Breaking News
Home / Latest News / ആരു വയസ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് തന്റെ കുഞ്ഞനുജത്തിക്ക് വളരെ സ്മാര്‍ട്ടായി ഫ്രൈഡ് റൈസ് ഉണ്ടാക്കിക്കൊടുത്തത്

ആരു വയസ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് തന്റെ കുഞ്ഞനുജത്തിക്ക് വളരെ സ്മാര്‍ട്ടായി ഫ്രൈഡ് റൈസ് ഉണ്ടാക്കിക്കൊടുത്തത്

വിശന്ന് വലഞ്ഞിരിക്കുന്ന അനിയത്തിക്ക് ഫ്രൈഡ് റൈസ് ഉണ്ടാക്കിക്കൊടുക്കുന്ന ഏട്ടന്റെ വീഡിയോയാണ് ഇന്ന് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. കാഴ്ചയില്‍ അഞ്ചോ ആറോ വയസ് മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് തന്റെ കുഞ്ഞനുജത്തിക്ക് വളരെ സ്മാര്‍ട്ടായി ഫ്രൈഡ് റൈസ് ഉണ്ടാക്കിക്കൊടുത്തത്.

ഇന്‍ഡൊനീഷ്യക്കാരനായ മുഹമ്മദ് ഇക്ബാല്‍ ആണ് ട്വിറ്ററിലൂടെ വീഡിയോ ഷെയര്‍ ചെയ്തത്. കുഞ്ഞനിയത്തിക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കുന്ന കൊച്ചുമിടുക്കന്റെ വീഡിയോ ഷെയര്‍ ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇന്റര്‍നെറ്റ് ലോകത്തില്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.

വലിയചീനച്ചട്ടിയിലാണ് ആണ്‍കുട്ടി ഭക്ഷണം പാചകം ചെയ്യുന്നത്. തൊട്ടപ്പുറത്ത് വിശന്ന് വലഞ്ഞ് ഭക്ഷണത്തിനായി ആകാംഷയോടെ കാത്തിരിക്കുന്ന കുഞ്ഞനുജത്തിയേയും കാണാം. ചട്ടിയിലൊഴിച്ച എണ്ണയിലേക്ക് മുട്ടകള്‍ പൊട്ടിച്ചൊഴിക്കുകയാണ് ആദ്യമവന്‍ ചെയ്തത്. തുടര്‍ന്ന് ഒരു ബൗളില്‍ കഷണങ്ങളാക്കിയ കാരറ്റും തക്കാളിയും കൊണ്ടുവന്ന് ചട്ടിയിലേക്ക് ഇട്ട് ഇളക്കുന്നു.

അമ്മമാര്‍ സാധാരണ ചെയ്യുന്നത് പോലെ തന്നെ ഇടയ്ക്കിടെ പാത്രത്തില്‍ നിന്ന് പച്ചക്കറി കഷണമെടുത്ത് അനിയത്തിക്ക് കൊടുത്ത് അവനും കഴിക്കുന്നുണ്ട്. അവസാനം രുചിയേറിയ ഭക്ഷണം (പാചകത്തിന്റെ കാഴ്ചയില്‍ അവനുണ്ടാക്കുന്ന ഭക്ഷണം രുചികരമാണ്) രണ്ട് പാത്രങ്ങളിലാക്കിയ ശേഷം സഹോദരന്‍ സ്വന്തം കൈ കൊണ്ട് അനിയത്തിക്ക് സ്പൂണില്‍ കോരി കൊടുക്കുന്നതും വീഡിയോയില്‍ കാണാം.

ഒപ്പം അവനും കഴിക്കുന്നു. കുഞ്ഞനുജത്തിക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്ത കുഞ്ഞേട്ടന്റെ വീഡിയോ എന്തായാലും കാണുന്നവരുടെ മനസും കണ്ണും നിറയ്ക്കുന്നതാണ്. 36 ലക്ഷത്തിലധികം പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്. ഏഴായിരത്തിലധികം പേര് മുഹമ്മദ് ഇക്ബാലിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു.

About Intensive Promo

Leave a Reply

Your email address will not be published.