യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്നതിന്റെ പേരിൽ സംസ്ഥാന പുരസ്കാരം നഷ്ടമായ, പ്രമുഖ യുവഗായകനാണ് അഭിജിത്ത് കൊല്ലം. അഭിജിത്ത് വിവാഹിതനാകുന്നു എന്നതാണ് പുതിയ വാർത്ത. വിസ്മയശ്രീയാണ് അഭിജിത്തിന്റ വധു. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചുരുക്കം ചില ഗാനങ്ങളിലൂടെ തന്നെ ശ്രദ്ധേയനായ ഗായകനാണ് അഭിജിത്ത്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
‘പ്രിയപ്പെട്ടവരെ, ഇന്നലെ എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായിരുന്നു. ജീവിതത്തിൽ എനിക്ക് കൂട്ടായി ഒരാൾ എത്തുകയാണ്. ഇന്നലെ എന്റെ വിവാഹ നിശ്ചയമായിരുന്നു. വിസ്മയ ശ്രീ എന്നാണ് കുട്ടിയുടെ പേര്. എന്റെ പ്രിയ സുഹൃത്തുക്കളും ഏവരും സദയം ക്ഷമിക്കണം .
നിശ്ചയം ചെറിയ ഒരു Function മാത്രമായിരുന്നു … എല്ലാവരെയും അറിയിക്കുവാൻ സാധിച്ചില്ല .. ക്ഷമിക്കുക … എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകണം….’.- വിവാഹനിശ്ചയത്തിന്റെ ചിത്രം പങ്കുവച്ച് അഭിജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.