Breaking News
Home / Latest News / തന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാലു മുറിച്ച് യുവതി

തന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാലു മുറിച്ച് യുവതി

അമ്മയെന്ന രണ്ട് അക്ഷരത്തിന് നല്‍കാന്‍ നിരവധി അര്‍ത്ഥങ്ങളാണ് ഉള്ളത്. അമ്മയുടെ വാത്സല്യവും അളവില്ലാത്ത സ്‌നേഹത്തിനും പകരം വെയ്ക്കാന്‍ ഈ ഭൂമിയില്‍ തന്നെ മറ്റൊന്ന് ഇല്ല എന്നതാണ് സത്യം. ഇപ്പോള്‍ അതുപോലെയുള്ള ഒരു അമ്മയുടെ ഒരു സ്‌നേഹമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

യുഎസിലെ ടെക്‌സാസ് സ്വദേശി കയറ്റ്‌ലിന്‍ കൊണര്‍ എന്ന 29കാരിയാണ് ആ അമ്മ. ഒരു വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ് കിടക്കുമ്പോഴായിരുന്നു കയറ്റ്‌ലിന്‍ താന്‍ നാല് ആഴ്ച ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. എന്നാല്‍ പരിക്കേറ്റ കാലിന് ശസ്ത്രക്രിയ നടത്തണമെങ്കില്‍ കുഞ്ഞിനെ കളയണമെന്ന നിര്‍ദേശമാണ് ഡോക്ടര്‍ മുന്‍പോട്ട് വെച്ചത്. ഇത് ഇവരെ ആകെ ആശയ കുഴപ്പത്തിലാക്കി. ശേഷം തെല്ലും കൂസലില്ലാതെ തന്റെ കുഞ്ഞിന് വേണ്ടി കാല്‍ മുറിച്ചോളൂ എന്നാണ് അവര്‍ പറഞ്ഞത്.

തുടര്‍ന്ന് കുഞ്ഞിനെ രക്ഷിച്ച് യുവതിയുടെ കാല്‍ മുറിച്ചു മാറ്റുകയായിരുന്നു. കുഞ്ഞ് വരുന്നതിന് മുമ്പ് തന്നെ കൃത്രിമ കാല് വെച്ച് നടക്കാനും കയറ്റ്‌ലിന്‍ പഠിച്ചു. ആറ് ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കാല് മുറിച്ചുമാറ്റാന്‍ തീരുമാനിച്ചത്. 2014 ജൂണ്‍ 12ന് കാമുകനുമായി ബൈക്ക് റൈഡിന് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാമുകന് കാര്യമായി ഒന്നും പറ്റിയില്ല. പാര സൈക്ക്‌ളിങ്, നീന്തല്‍ എന്നിവയൊക്കെ ഇഷ്ടമുളള കയറ്റ്‌ലിന്‍ അതൊന്നും വേണ്ടയെന്നും വെച്ചില്ല.

അപകട ദിവസത്തെ കുറിച്ച് കയറ്റ്‌ലിന്‍ പറയുന്നു;

‘അന്ന് നല്ലൊരു കാലാവസ്ഥയുളള വൈകുന്നേരമായിരുന്നു. ഞാനും ജെയ്‌ലോണും കൂടി ബൈക്ക് റൈഡിന് ഇറങ്ങി. റോഡില്‍ ഒരു യുവതി ബൈക്ക് ഓടിക്കുന്നതിനിടെ ഫോണില്‍ ടെക്സ്റ്റ് ചെയ്തുവന്ന് ഞങ്ങളെ ഇടിക്കുകയായിരുന്നു, ഞാന്‍ ആ സമയങ്ങളില്‍ എന്റെ സ്‌ട്രെസ് പരമാവധി നിയന്ത്രിക്കാന്‍ ശ്രമിച്ചു, കുഞ്ഞിനെ അത് ബാധിക്കാന്‍ പാടില്ലല്ലോ. 2015 ഫ്രെബുവരി 13ന് മകള്‍ ജനിച്ചു. മകള്‍ക്ക് ഇപ്പോള്‍ നാല് വയസ്സായി. മകളോടൊപ്പം ഓടി ചാടി നടക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഒരുപാട് ഫിസിയോതെറാപ്പികള്‍ ചെയ്തു. ഇപ്പോള്‍ പാരാസൈക്ക്‌ളിങും ചെയ്യും

About Intensive Promo

Leave a Reply

Your email address will not be published.