Breaking News
Home / Latest News / ട്രോളും ഡീസലും ലിറ്ററിന് ആറുരൂപ കൂടിയേക്കും

ട്രോളും ഡീസലും ലിറ്ററിന് ആറുരൂപ കൂടിയേക്കും

ട്രോളും ഡീസലും ലിറ്ററിന് ആറുരൂപ കൂടിയേക്കും
ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില 1991-ലെ ഗൾഫ് യുദ്ധകാലത്തിനു ശേഷമുള്ള ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയത് ഇന്ത്യയിലും പ്രതിഫലിക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് ആറു രൂപയെങ്കിലും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ക്രൂഡോയിലിന് നിലവിലെ വില തുടരുകയാണെങ്കിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുമെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം വ്യക്തമാക്കിയിട്ടുണ്ട്. ക്രൂഡ് വില 10 ശതമാനത്തിലധികം ഉയർന്നുനിന്നാൽ പമ്പുകളിലെ ചില്ലറവില കൂട്ടേണ്ടി വരുമെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം ചെയർമാൻ എം.കെ. സുരാന അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രണ്ട് സംസ്കരണ ശാലകൾക്കു നേരെ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് എണ്ണവില കുതിച്ചുയർന്നത്. ബ്രെന്റ് ക്രൂഡിന്റെ യൂറോപ്പിലെ ഫ്യൂച്ചേഴ്സ് വില വീപ്പയ്ക്ക് 71.95 ഡോളറായാണ് തിങ്കളാഴ്ച ഉയർന്നത്. ഒറ്റയടിക്ക് 19 ശതമാനത്തിലേറെ വർധനയാണ് വിലയിലുണ്ടായത്.

About Intensive Promo

Leave a Reply

Your email address will not be published.