എന്റെ കണ്ണാ …ഫെയർ &ലൗലി വാങ്ങി നീ മുടിയുമല്ലോ ചെക്കാ …ഏതായാലും അവള് വെളുക്കില്ല …നിന്റെ കുടുംബം വേണേൽ വെളുക്കും അത്രതന്നെ ”
സാധനങ്ങൾ വാങ്ങിവന്ന കവർ കിടന്ന ഫെയർ &ലൗലിയുടെ പാക്കറ്റ് കണ്ട് സതിച്ചേച്ചിയുടെ ഭർത്താവു രവിയേട്ടൻ കണ്ണേട്ടനെ നോക്കി പറഞ്ഞു .ആ പറഞ്ഞത് ഒരു കോമെടിയാക്കി എല്ലാവരും ചിരിച്ചു .കണ്ണേട്ടൻ അവരോടൊപ്പം ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു .
“അയ്യോ …ആമിയെ …ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതാണ് കേട്ടോ ”
രവിയേട്ടൻ എന്നെനോക്കി പറഞ്ഞു .ഞാൻ ഒന്നും മിണ്ടാതെ കൂടും വാങ്ങി അടുക്കളയിലേക്കു പോയി .
“അവർ ചുമ്മാ തമാശ പറഞ്ഞതല്ലേ പെണ്ണേ ?”
കണ്ണേട്ടൻ അടുക്കളയിൽ വന്നു നിന്നു എന്നോട് പറഞ്ഞു .
“എനിക്ക് വേണ്ടിയാണോ നിങ്ങൾ അത് വാങ്ങിയത് അല്ലലോ …പിന്നെയെന്താണ് അത് പറയാനത് ?”
ഞാനൊരു തമാശയായി മാത്രമെ അത് കേട്ടുള്ളൂ പെണ്ണേ …”
ഞാനൊന്നും മിണ്ടാതെ ജോലികൾ തുടർന്നു .ഞാൻ കറുത്ത പെണ്ണെനാണെന്നു ഓർത്തു ഇതുവരെ സങ്കടപ്പെട്ടിട്ടില്ല .വെളുത്താൽ മാത്രമെ സൗന്ദര്യമുള്ളുവെന്നു എനിക്ക് തോന്നിയിട്ടുമില്ല .സൗന്ദര്യം നിറത്തിലല്ല .
“ആമി …”
“ചായ എടുക്കുവാ …കൊണ്ടുവരാം ”
ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു .ഉമ്മറത്ത് ഇരുന്ന അച്ഛനും അമ്മയ്ക്കും കണ്ണേട്ടനും രവിയേട്ടനും സതിച്ചേച്ചിക്കും മക്കൾക്കും മുന്നിൽ ചായ നിരത്തിവെച്ച ശേഷം ഞാൻ പറഞ്ഞു .
“തമാശകൾ പറയാം …പക്ഷേ !അത് മറ്റൊരാളുടെ മനസ്സിനെ നൊമ്പരപ്പെടുത്തി ആകരുതെ …”
എന്റെ വാക്കുകൾ കേട്ട് എല്ലാവരും മൗനമായി ഇരുന്നു .തിരികെ അടുക്കളയിലേക്കു നടക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു .
“ഡി …സോറി …”
കണ്ണേട്ടൻ എന്റെ പിന്നാലെ വന്നു പറഞ്ഞു .
“ഇവരൊക്കെ പോകട്ടെ ഞാൻ വെച്ചിട്ടുണ്ട് ”
എന്റെ പറച്ചിൽ കേട്ട് കണ്ണേട്ടൻ എന്നെ കെട്ടിപിടിച്ചു പറഞ്ഞു
“നീ സുന്ദരിയാണെടി പെണ്ണേ ”
കണ്ണേട്ടന്റെ ആ മറുപടി മതിയായിരുന്നു എനിക്ക് .
ആമി