മാധ്യമപ്രവര്‍ത്തകനായ സിജു കെ.എം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്. ഏറെ ശ്രദ്ധേയമായിരുന്നു ആദ്ദേഹത്തിന്റെ വാക്കുകള്‍. തനിക്ക് മുന്നിലേക്ക് ഒരുനേരത്തെ ഭക്ഷണത്തിനോ ചായയ്‌ക്കോ വേണ്ടി പ്രതീക്ഷയോടെ കൈനീട്ടിയ ചില മനുഷ്യരെക്കുറിച്ചായിരുന്നു പോസ്റ്റ്.
പക്ഷെ ആ കുറിപ്പിന്‍റെ യഥാര്‍ത്ഥ പ്രശ്‌നം കാര്യമായി ചര്‍ച്ച ചെയ്യപ്പെടുന്നതായി തോന്നുന്നില്ല എന്നും അഭിപ്രായപ്പെടുന്നു. ഞാന്‍ പറയാന്‍ ശ്രമിച്ചത് തൊഴിലില്ലായ്മയും അതിന്റെ തീവ്രതയും എത്രമാത്രം ഭയപ്പെടുത്തുന്നതാണ്. എനിക്കോ, നിങ്ങള്‍ക്കോ നാളെയൊരിക്കല്‍ ഈ സാഹചര്യം വരില്ലെന്നാര് കണ്ടു? .
തൊഴില്‍പ്രശ്‌നങ്ങളല്ലേ ചര്‍ച്ചയാകേണ്ടത്. നമ്മള്‍ കടന്നുപോകുന്നത് ഭീകരമായ അവസ്ഥയിലൂടെയാണ് . നമ്മളിത്രമാത്രം ദുരിതങ്ങളെ നേരിടേണ്ടിവരുമായിരുന്നില്ല കൃത്യമായ സംവിധാനങ്ങള്‍ നമുക്ക് മുകളിലുണ്ടെങ്കില്‍. ഓരോ വ്യക്തിയുടെയും താല്‍പര്യമാണ് പരസ്പരം സഹായിക്കുന്നതെല്ലാം