തൻറെ സൗന്ദര്യം മാക്സിമം പ്രകടിപ്പിച്ചു നടക്കണം എന്നുളളത് സ്ത്രീകളുടെ ജന്മവാസനയാണ്!!അതു കൊണ്ടാണല്ലോ കുഞ്ഞായിരിക്കുമ്പോൾ ആൺകുട്ടികൾ കളിപ്പാട്ടങ്ങൾ കൊണ്ടു കളിക്കുമ്പോൾ പെൺകുട്ടികൾ പൗഡറും തീരാനായ കൺമഷിയും,ചാന്തും, കാലിയായ പൗഡർ ടിന്നുകളും കൊണ്ട് കളിക്കുന്നതും സദാസമയവും അതിനെ തൻറെ സന്തത സഹചാരിയായി കൊണ്ടു നടക്കുന്നതും…..
ഇനി വിഷയം…..ശ്രീകൃഷ്ണ ജയന്തി കഴിഞ്ഞു !!പക്ഷേ ഇത്തവണ ശ്രീകൃഷ്ണനേക്കാൾ പ്രശസ്തയാ(ക്കി)ത് വെറും 30 സെക്കൻഡ് മാത്രം വീഡിയോയിൽ വന്ന വൈഷ്ണവ എന്ന പെൺകുട്ടിയായിരുന്നു!!കൃഷ്ണൻറെ കളർ തൂവെളളയല്ല കരി നീല നിറമാണ് എന്നു മിത്തുകൾ പറയുന്നു !! അക്കാരൃം ഇലക്ട്രിസിറ്റി ബോർഡിൽ കരാറു പണിക്കു പോകുന്ന നാലാം ക്ലാസുകാരനായ പാലാരിവട്ടം ശശിക്കു പോലുമറിയാം!!എന്തോ ആവട്ടെ നുമ്മടെ വൈഷ്ണവക്കുട്ടി കേറിയങ്ങ് ഫേമസായി !!കാരണം അവളുടെ നിറം,സൗന്ദര്യം,ചുറുചുറുക്ക് ഇതല്ലാം കാരണം!!കുറേയാളുകൾ വൈഷ്ണവയുടെ ഫേസ്ബുക്ക് അരിച്ച് പെറുക്കുന്നു,കുറേ എണ്ണം ട്വിറ്റർ,ഇൻസ്റ്റാഗ്രാം എന്നിവയിലല്ലാം ഊളിയിടുന്നു തങ്ങൾക്കാവശൃമുളള രതി വൈകൃത കമൻറുകളിട്ട് ആത്മ സംതൃപ്തിയടയുന്നു!!വേറെ കുറേ ഞരമ്പ് രോഗികൾ മേൽ പറഞ്ഞ സമൂഹ മാധൃമങ്ങളിൽ അവളുടെ പേരിൽ ഡസൻ കണക്കിന് ഫേക് ഐഡികളുണ്ടാക്കി തങ്ങൾക്കാവശൃമുളള കൈക്രിയകൾ നടത്തി “ജനഗണ മന”പാടുന്നു!!ഇതെല്ലാം കണ്ടു അന്തം വിട്ട കുട്ടിയും അവളുടെ അച്ചനുമമ്മയും സകുടുംബം ഗതൃന്തരമില്ലാതെ ലൈവിൽ വന്നു കേഴുന്നു!!!
അന്നേ ദിവസം അവൾ മാത്രമല്ല മറ്റു പലരും കൃഷ്ണ വേഷം കെട്ടിയിരുന്നു അവരാരും വൈറലായില്ല !കാരണം അവർക്കു കളറും സൗന്ദര്യവുമില്ലാതിരുന്നു!!അതു കൊണ്ട്തന്നെ അവർക്കോ അവരുടെ മാതാപിതാക്കൾക്കോ ലൈവ് വരേണ്ട ആവശൃവുമില്ലായിരുന്നു!!
രംഗം 2
ഓണം വന്നു പതിവു പോലെ പുലികളിയും !! സാധാരണ പുലി കളി ആണുങ്ങളുടെ മോണോപുളിയാണേലും സ്ത്രീ പുരുഷ സമത്വത്തിൻറെ വക്താക്കളുടെ സജീവമായ ഇടപെടലിൻറെ ഭാഗമായി കുറച്ചു വർഷങ്ങളായി ഈ മേഖലയിൽ സ്ത്രീ സാന്നിധ്യവും കണ്ടു വരുന്നു!! അതെന്തോ ആവട്ടെ,വിഷയം ഇവിടെയും സൗന്ദര്യം തന്നെ കാണാനഴകുളള ഒരു ചേച്ചി പുലിവേഷം കെട്ടിയപ്പോൾ മേൽ പറഞ്ഞ ചില പുരുഷ കേസരികൾ സടകുടഞ്ഞ് എഴുന്നേറ്റു !!! പിന്നെ ഇക്കിളി വർത്തമാനങ്ങളായി,”ബോഡി ഷെയിമിങ്ങായി” പൊടിപ്പു തൊങ്ങലും വെച്ച വെടിക്കഥകൾ വരെ പടച്ചു വിടലായി !!എന്നാൽ കൂടെ തുളളിയ പാവം രണ്ടു ചേച്ചിമാരെ നായ് തൊട്ട കലം പോലെ അകറ്റി നിർത്തുകയും,”എന്തിനീ മുതു കിളവികളെ”വേഷം കെട്ടിച്ച് പുലി കളിയുടെ ശോഭകെടുത്തി”എന്നു ചോദിക്കാൻ പോലും ചില വേന്ദ്രൻമാർ മടിച്ചില്ല !!
അതായത് രമണാ /രമണീ !!! രണ്ടിടത്തും സ്ത്രീ ആദരിക്കപ്പെട്ടതും അവഹേളിക്കപ്പെട്ടതും തൻറെ സൗന്ദര്യം ഒന്നു കൊണ്ടു മാത്രമാണ് !അതവൾ മാനൃമായി മറക്കേണ്ടത് മറച്ച് നടന്നില്ലേൽ പിന്നെ നടക്കുന്നത് സൈബർ റേപിംഗാണ്!!തൻറെ മകൾ/ഭാരൃ/സഹോദരി യെ ഒരുത്തൻ ലക്ഷക്കണക്കിന് ആളുകളുടെ മുമ്പിൽ ഇട്ട് സൈബർ റേപ് ചെയ്യുന്നത് കാണുന്ന ഒരു പിതാവിന്റെ /സഹോദരൻറെ/ഭർത്താവിൻറെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയിട്ടുണ്ടോ?
തൻറെ സൃഷ്ട്ടിയായ പെണ്ണിന് അവളുടെ സൗന്ദര്യം കൊണ്ട് ഒരു നാടിനെ മാത്രമല്ല സമൂഹത്തെ (സോളാർ സരിത)ഒരു രാജൃത്തെ(ക്ലിയോപാട്ര) വരെ മാറ്റി മറിക്കാൻ കഴിയും എന്നറിവുളളതു കൊണ്ടാണ് വേദ പുസ്തകങ്ങളിൽ പെണ്ണിനോട് മാനൃമായ വസ്ത്രം ധരിച്ച് നടക്കാൻ കൽപ്പിച്ചതും(ഖുർആൻ)!!”പെണ്ണ് അവളുടെ മുടി മറച്ച് സമൂഹത്തിൽ നടക്കട്ടെ അല്ലെങ്കിൽ അവളവളുടെ മുടി കത്രിച്ചു കളയട്ടെ എന്ന് “(ബൈബിൾ) എന്നു പറഞ്ഞതും!!
രണ്ടും വൃക്തിപരം !അടിച്ചേൽപ്പിക്കരുത് രമണാ!!
ഇനി താഴെ തെറികളാവാം!!