മലയാള സിനിമയുടെ യുവതാരങ്ങളില്‍ മിന്നിനില്‍ക്കുന്ന നടനാണ് ഇന്ദ്രജിത്ത്. ലഭിക്കുന്ന വേഷങ്ങള്‍ വിചാരിക്കുന്നതിലും ഗംഭീരമാക്കുവാന്‍ ശ്രമിക്കുന്ന താരം കൂടിയാണ് ഇന്ദ്രജിത്ത്. ഇപ്പോള്‍ ഇന്ദ്രജിത്തിന്റെ പഴയകാല ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അത് പങ്കുവെച്ചതാകട്ടെ ബാല്യകാല സുഹൃത്തും.
താരത്തിന്റെ സ്‌കൂള്‍കാല സഹപാഠിയായ ഗണേഷ് മോഹന്‍ ആണ് ചിത്രവും അതിലെ ഓര്‍മ്മകളും പങ്കുവെച്ചിരിക്കുന്നത്. മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ഇന്ദ്രജിത്ത്. സ്‌കൂള്‍കാലം മുതലേ തന്റേയും സുഹൃത്തായ ഇന്ദ്രജിത്തിന്റേയും ആഗ്രഹം നടനാകണമെന്നായിരുന്നുവെന്നും എന്നാല്‍ അവസാനം നടനായത് ഇന്ദ്രന്‍മാത്രമാണെന്നും സുഹൃത്തായ ഗണേഷ് മോഹന്‍ കുറിക്കുന്നു.
ഓണമൊക്കെ ഉണ്ട് വീട്ടിലെ പഴയ സാധനങ്ങള്‍ ഒതുക്കി വെക്കുമ്പോഴാണ് ആ അപൂര്‍വ്വ ചിത്രം കിട്ടിയതെന്ന് ഗണേഷ് കൂട്ടിച്ചേര്‍ത്തു. കൂടെയുള്ള പുള്ളിക്കാരന്‍ ഇന്ന് ഊതിക്കാച്ചിയ നടനായി മാറിയെന്നും, ഈയുള്ളവന്‍ നിന്നിടത്തു തന്നെ നിന്ന് വിവിധ ജീവിതവേഷങ്ങള്‍ കെട്ടിയാടുന്നുവെന്നും ഗണേഷ് കുറിച്ചു. സംഭവം ഇതിനോടകം വൈറലായി കഴിഞ്ഞു. സൈനിക് സ്‌കൂളില്‍ ഇന്ദ്രജിത്തിനൊപ്പം പഠിച്ചതാണ് ഗണേഷ് മോഹന്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
‘ നടനിലേക്കുള്ള ദൂരം – MY KARMA MOMENT ‘
………………..
ഒരിക്കല്‍ നടനാകാന്‍ ആഗ്രഹിച്ചു, ഉറപ്പായും നടനെ ആകൂ എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്ന ചങ്ങാതിയുമായി ചേര്‍ന്ന് ചില്ലറ നമ്പറുകള്‍ ഒക്കെ ഇട്ട് നടന്നു…. അതൊരു കാലം.. ഇന്നലെ ഓണമൊക്കെയുണ്ട് വീട്ടിലെ പഴയ സാധനങ്ങള്‍ ഒതുക്കി വെക്കുമ്പോള്‍ ഈ പൊട്ടോ കിട്ടി.
പഴയ ഒരു മിമിക്രിയുടെ പോട്ടോ. കണ്ടപ്പോള്‍ വല്ലാത്ത ഒരു സന്തോഷം… കൂടെയുള്ള പുള്ളിക്കാരന്‍ ഇന്ന് ഊതിക്കാച്ചിയ നടനായി മാറീരിക്കുന്നു, ഈയുള്ളവന്‍ നിന്നടത്തു തന്നെ നിന്ന് വിവിധ ജീവിതവേഷങ്ങള്‍ കെട്ടിയാടുന്നു…
‘നോം അഭ്രപാളികളില്‍ നടനായില്ലന്നു മാത്രമല്ല, ഇനി ഒരിക്കലും അത് ആകാനും പോണില്ല എന്ന തിരിച്ചറിവുണ്ടായിരിക്കണു! അതാണ് ഇഷ്ടാ ഈ ,