Breaking News
Home / Latest News / ഒരിക്കൽ ഈ വീട്ടിലേക്ക് എന്റെ ഭാര്യയായി കയറിവന്ന പെണ്ണ് ഇന്ന് അവളുടെ കല്യാണത്തിന് ക്ഷണിക്കാൻ അതെ വീട്ടിലേക്ക് തന്നെ വന്നിരിക്കുന്നു

ഒരിക്കൽ ഈ വീട്ടിലേക്ക് എന്റെ ഭാര്യയായി കയറിവന്ന പെണ്ണ് ഇന്ന് അവളുടെ കല്യാണത്തിന് ക്ഷണിക്കാൻ അതെ വീട്ടിലേക്ക് തന്നെ വന്നിരിക്കുന്നു

അടുത്ത മാസം ആദ്യത്തെ ഞായറാഴ്ചയാണ് എന്റെ കല്യാണം. ആദ്യത്തെ ക്ഷണം അഭിയേട്ടന് തന്നെയായിക്കോട്ടെ. എന്തായാലും വരണം.എന്റെ മുഖത്തുനോക്കി അവളത് പറയുമ്പോൾ അവളുടെ കണ്ണിലെ പ്രതികാരത്തിന്റെ അഗ്നി എന്നെ ദഹിപ്പിക്കാൻ പോന്നതായിരുന്നു,ഒരിക്കൽ ഈ വീട്ടിലേക്ക് എന്റെ ഭാര്യയായി
കയറിവന്ന പെണ്ണ് ഇന്ന് അവളുടെ കല്യാണത്തിന് ക്ഷണിക്കാൻ അതെ വീട്ടിലേക്ക് തന്നെ വന്നിരിക്കുന്നു.ഉമ്മറത്തെ പരിചയമുള്ള ശബ്ദം കേട്ടുകൊണ്ടാവും ‘അമ്മ അകത്തുനിന്നും അവിടേക്ക് വന്നു.

അമ്മയെ കണ്ടപ്പോൾ അവളുടെ കണ്ണുനിറഞ്ഞു. ഓടിച്ചെന്ന് അമ്മയെകെട്ടിപ്പിടിച് ഒരുപാട് കരഞ്ഞു. അമ്മയുടെ കണ്ണും ഈറനണിഞ്ഞിട്ടുണ്ട്.എല്ലാം എന്റെ തെറ്റാണ്. എന്റെ അമിതമായ മദ്യപാനം. നശിച്ച കൂട്ടുകെട്ട്. എല്ലാം അവളെ എനിക്ക് നഷ്ടപ്പെടുത്തി.ഒരുപാട് കരഞ്ഞു പറഞ്ഞിരുന്നു അവൾ എന്റെ നശിച്ച മദ്യപാനം ഒന്ന് നിർത്താൻ. പക്ഷെ അപ്പോഴൊക്കെ എനിക്കവളോട് വെറുപ്പായിരുന്നു. എന്റെ കാമശമനം തീർക്കാനുള്ള ഒരു യന്ത്രമായിട്ടേ ഞാൻ അവളെ കണ്ടുള്ളൂ. ഒരുപാട് ഉപദ്രവിച്ചു. സിഗററ്റുകൊണ്ട് കൈപൊള്ളിച്ചു. കലിതീരുവോളും അടിച്ചു. എന്നിട്ടും ആരോടും ഒന്നും പറയാതെ അവൾ എല്ലാം ഉള്ളിലൊതുക്കി ജീവിച്ചു.

ഒരിക്കൽ പാതിബോധത്തിൽ വീട്ടിലേക്ക് കയറിവന്ന എന്നോട് അവളൊരു അമ്മയാകാൻ പോകുന്നു എന്നുപറഞ്ഞപ്പോഴും,എന്റെ മനസ്സിലിഞ്ഞില്ല.ആരുടെ വിത്തിനെയാടി തേവിടിശ്ശി നീ ചുമക്കുന്നത് എന്ന് ചോദിച്ചു അവളുടെ അടിവയറിൽ ഞാൻ ആഞ്ഞുചവിട്ടിയപ്പോൾ എനിക്ക് നഷ്ടപെട്ടത് എന്റെ കുഞ്ഞിനെയായിരുന്നു. അടിവയർ പൊത്തിപ്പിടിച്ചുകൊണ്ട് അവളും അമ്മയും വാവിട്ട് കരഞ്ഞപ്പോഴും എന്റെ മനസ്സുരുകിയില്ല. അവരുടെ കരച്ചിലപ്പോൾ ഞാൻ ആസ്വദിക്കുകയായിരുന്നു.

പിന്നെയെല്ലാം പെട്ടന്നായിരുന്നു. എന്റെ അമ്മതന്നെയാണ് ആ ബന്ധം വേർപിരിക്കാൻ മുന്നിൽ നിന്നത്. സ്വന്തം മകന്റെ ചെയ്തികൾ കൊണ്ട് ഒരുപെണ്ണിന്റെ ജീവിതം തകരരുത് എന്ന് അമ്മ കരുതിക്കാണും.അവളുടെ അഭാവം വീടിനെ നന്നായിത്തന്നെ ബാധിച്ചു, ആളനക്കമില്ലാത്ത ശ്മശാനഭൂമിയെപ്പോലെയായി പിന്നീട് വീട്.ഇന്നിപ്പോൾ അവൾ മറ്റൊരാളുടെ സ്വന്തമാവാൻ പോകുന്നു. ഓർക്കുമ്പോൾ മനസ്സ് കുറ്റബോധം കൊണ്ട് നീറിപ്പുകയുന്നുണ്ട്. അവളുടെ തലയിൽ കൈവെച്ചുകൊണ്ട് ‘അമ്മ ദീർഘസുമംഗലി പറഞ് അനുഗ്രഹിക്കുന്നത് കേട്ടപ്പോൾ എനിക്ക് ഭ്രാന്തുപിടിക്കുന്നപോലെ.

അമ്മയോട് യാത്ര പറഞ്ഞിറങ്ങുന്ന അവളെ ഞാൻ പതുക്കെ വിളിച്ചു.ലക്ഷ്മി..
എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം.എന്റെ വിളികേട്ട് സ്വിച്ചിട്ടപോലെ അവൾ നിന്നു.വേണ്ട അഭിയേട്ട. നാളെ ഞാൻ മറ്റൊരാളുടെ ഭാര്യയാവാൻ പോകുന്നവളാണ്. ഒരു വാക്കുകൊണ്ടുപോലും കഴിഞ്ഞതൊന്നും ഓർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല,.അല്ലേലും കഴിഞ്ഞ മൂന്നുവർഷം ഞാൻ കൂടെയുള്ളപ്പോൾ പറയാനില്ലാത്ത എന്തുകാര്യാണ് അഭിയേട്ടന് ഇപ്പോൾ പറയാനുള്ളത്. അഭിയേട്ടനും അമ്മയും കല്യാണത്തിന് വരണം. ഞാൻ പോണു.

നാളെ അവളുടെ കല്യാണമാണ്.തിരിഞ്ഞു മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല. പതുക്കെ എഴുനേറ്റ് അമ്മക്കടുത്തേക്ക് പോയി. പാവം ഉറങ്ങുകയാണ്. പതിയെ അമ്മയുടെ കാലിൽകൈവെച്ചു. ഇതുവരെ ഞാൻ ചെയ്ത എല്ലാത്തിനും കരഞ്ഞു മാപ്പുചോദിച്ചു മനസ്സിൽ.പതിനൊന്ന് മണിക്കാണ് കല്യാണം. രാവിലെ തന്നെ കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോകുന്ന എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണുനിറഞ്ഞു,

വൈകിപ്പോയല്ലോ അഭി എന്നുപറഞ്ഞ അമ്മയെന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.അമ്മയെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഞാൻ കുഴങ്ങി.ദൈവമേ ഒരുക്കലൂടെ തരുവോ എനിക്കവളെ. പൊന്നുപോലെ ഞാൻ കത്തോളം.അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചുകൊണ്ട് ഞാനത് പറഞ്ഞുകൊണ്ടേയിരുന്നു.പത്തരക്കുതന്നെ ഞാനും അമ്മയും മണ്ഡപത്തിൽ എത്തി. അധികം ആളുകളൊന്നുമില്ലാത്ത ചെറിയൊരു കല്യാണം,എന്റെ കണ്ണുകൾ അവളെ തിരഞ്ഞുകൊണ്ട് സകലയിടത്തും ഓടിനടക്കുന്നുണ്ട്.കല്യാണപ്പെണ്ണായി ഒരുങ്ങി നിൽക്കുന്ന അവളെ കണ്ടപ്പോൾ അതുവരെ പിടിച്ചുനിർത്തി കണ്ണീർ ധാരയായി കവിലൂടെ ഒലിച്ചിറങ്ങാൻ തുടങ്ങി.

ഇല്യ. മറ്റൊരാൾ അവളുടെ കഴുത്തിൽ താലികെട്ടുന്നത് കാണാനുള്ള ശക്തി എനിക്കില്ല.ഞാൻ വേഗം പുറത്തേക്കോടി.ഒന്ന് നിന്നെ.പിറകിൽ നിന്നും വിളികേട്ടപ്പോൾ ഞാൻ തിരിഞ്ഞു നോക്കി.ആരാ, എന്നോടായാൾ ചോദിച്ചു.ഞാൻ,, ഞാൻ കല്യാണം കൂടാൻ വന്നതാ. നിങ്ങൾ.ഞാൻ തപ്പിത്തടഞ്ഞുകൊണ്ട് ചോദിച്ചു.ആഹാ കല്യാണത്തിന് വന്നവന് കല്യാണച്ചെക്കനെ അറിയില്ലേ.എന്റെ കല്യാണം ആണ്.ഓ ഞാൻ ലച്ചുവിന്റെ. അല്ല ലക്ഷ്മിയുടെ

ലക്ഷ്മിയുടെ…?ലക്ഷ്മിയുടെ ഒരു സുഹൃത്താണ്. ഞാൻ താൾ താഴ്ത്തിപ്പറഞ്ഞു,ഓ എന്നിട്ടെന്താ കല്യാണം കൂടാതെ പോകുന്നെ.?അത് അത് എനിക്കൊരു അര്ജന്റ് കാൾ വന്നു .. അതാ പോകുന്നെ.ഓ എന്നാൽ ശെരി. പ്രാർത്ഥിക്കണം.ഉം. ഞാനൊന്ന് മൂളി തിരിഞ്ഞു നടന്നു.അഭി.അയാളുടെ വിളികേട്ട് ഞാൻ ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി എനിക്കറിയാം നിങ്ങളെ. ലക്ഷ്മി എന്നോടെല്ലാം പറഞ്ഞിട്ടുണ്ട്.

താനൊക്കെ ഒരു മനുഷ്യനാണോടോ. സ്വന്തം ജീവന്റെ തുടിപ്പിനെ ചവിട്ടിക്കൊന്നിട്ട്.. തനിക്കൊക്കെ എങ്ങിനാടോ ഉറക്കം വരുന്നേ.ഒരു പെണ്ണിന്റെ ജീവിതവും സ്വപ്നവും എല്ലാം നശിപ്പിച് അവളെ വഴിയാതാരമാക്കിയില്ലേ താൻ.. ഈ ശാപമൊന്നും തീരാതെ താനൊന്നും മരിക്കില്ലെടോ. നരകിച്ചു ജീവിക്കും ദൈവത്തിനുപോലും വേണ്ടാതെ,

ഇത്രയും കേട്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു ഞാൻ പൊട്ടിപ്പൊട്ടി കരഞ്ഞു,
അയാളുടെ ഓരോവാക്കുകളും ഹൃദയത്തിലേക്ക് തുളച്ചുകയറുന്നുണ്ട്. പാപിയാണ് ഞാൻ പാപി. എന്റെ കുഞ്ഞിനെ കൊന്ന, ഒരു പെണ്ണിന്റെ ജീവിതം തകർത്ത വലിയ പാപി.തോളിൽ ഒരു കൈവന്ന് പതിച്ചപ്പോൾ ഞാൻ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി തലയുയർത്തി.

അയാൾ തന്നെ.അയാൾ എന്റെ അരികിലിരുന്നു. കുറ്റബോധം തോന്നുന്നുണ്ടോ അഭി നിനക്കിപ്പോൾ. ചെയ്തതൊക്കെ തെറ്റായിപ്പോയെന്ന് തോന്നുന്നുണ്ടോ. എല്ലാം ഏറ്റുപറഞ്ഞുകൊണ്ട് പുതിയ ഒരു ജീവിതം ആഗ്രഹിക്കുന്നുണ്ടോ.?എല്ലാം ഉണ്ട്, പക്ഷെ എന്റെ ലക്ഷ്മി. അവളില്ലാതെ,,. ഇല്യ അവളില്ലാതെ എനിക്ക് ജീവിക്കാനാവില്ല. ഞാൻ മനസ്സിൽ പറഞ്ഞു,

ലക്ഷ്മി.അയാളുറക്കെ വിളിച്ചു,അവൾ എന്റെ അരികിലേക്ക് വന്നു.നോക്ക് അഭി, ദൈവം കൂട്ടിച്ചേർത്തതിനെ പിരിക്കാൻ നമുക്ക് അവകാശമില്ല. മദ്യത്തിനേക്കാളും ആനന്ദമാണ് കുടുംബജീവിതം. അത് നിനക്കിപ്പോൾ മനസ്സിലായിക്കാണും എന്ന് ഞാൻ വിശ്വസിക്കുന്നു.നിന്റെ ലക്ഷ്മിയെ എനിക്ക് വേണ്ടടോ. അവളല്ല എന്റെ കല്യാണപെണ്ണ്.ഒരിക്കൽപോലും നീ ആ കല്യാണക്കുറിയിലേക്ക് നോക്കിയിട്ടില്ല അല്ലെ. നിനക്ക് നോക്കാൻ കഴിയില്ലെന്നെനിക്കറിയാർന്നു, ഞാനും നിന്റെ അമ്മയും നിന്റെ ലക്ഷ്മിയും അറിഞ്ഞോണ്ട് നടത്തിയ ഒരു നാടകമായിരുന്നു ഇത്,

നിന്റെ ലക്ഷ്മി എന്റെ ഫ്രിണ്ടാണ്. എന്റെ കല്യാണത്തിന് ക്ഷണിക്കാൻ പോയപ്പോഴായാണ്. നിങ്ങളുടെ കാര്യങ്ങളൊക്കെ ഞാനറിയുന്നത്. എനിക്കുറപ്പായിരുന്നു നീ അവളെ തിരഞ്ഞുവരുമെന്ന്.അലമാരയിൽ സൂക്ഷിച്ച ഡിവോഴ്സ് പേപ്പറെടുത് കീറിക്കളഞ്ഞു ജീവിക്കാൻ നോക്കെടോ. എന്ന് പറഞ്ഞു അയാൾ ലക്ഷ്മിയുടെ കൈ എന്റെ കയ്യിലേക്ക് വെച്ചുതന്നു.

നടക്കുന്നത് സ്വപ്നമാണോ യാഥാർഥ്യമാണോ എന്നറിയാതെ നിൽക്കുകയായിരുന്നു ഞാനപ്പോൾ.സാർ. പോകുന്നില്ലേ. ഇന്നല്ലേ സാറിന്റെ വൈഫിന്റെ ഡെലിവറി.?എന്റെ അസിസ്റ്റന്റ് ആയി ജോലിചെയ്യുന്നവളുടെ ചോദ്യം കേട്ടാണ് ചിന്തയിൽനിന്നും ഉണർന്നത്,പറയാൻ മറന്നു, ഇന്നാണ് ലക്ഷ്മിയുടെ പ്രസവത്തിന്റെ ദിവസ്സം. ലേബർ റൂമിലേക്ക് പോകുമ്പോൾ ഞാൻ അരികിൽ വേണമെന്ന് അവൾ നിർബന്ധം പറഞ്ഞിരുന്നു.ലക്ഷ്മി പ്രസവിച്ചൂട്ടോ. പെണ്കുഞ്ഞാണ്,

ലേബർ റൂമിൽ നിന്നും കയ്യിലൊരു മാലാഖ കുട്ടിയുമായി വന്ന് നേഴ്സ് ഇത് പറഞ്ഞപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. അവർ കുട്ടിയെ എന്റെ കയ്യിൽ തന്നു, അവളുടെ നെറ്റിയിൽ ഓര്മ്മ കൊടുത്തപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞിരുന്നു,മാഡം ലക്ഷ്മിക്ക്..?ശീ ഈസ് ആൾറൈറ്. അകത്തുണ്ട് പോയി കണ്ടോളു.മരണവേദന സഹിച്ചുകൊണ്ട് എനിക്കൊരു മാലാഖയെതെന്ന് പാതിജീവൻ ഇല്ലാതെ കിടക്കുന്ന അവളെ കണ്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു. അവളുടെ കൈ എന്റെ നെഞ്ചോട് ചേർത് മാപ്പെന്ന് പറയുമ്പോൾ അവളുടെ കവിളിലൂടെ ആനന്ദക്കണ്ണീര് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.മദ്യം തകർത്ത കുടുംബത്തിന് വേണ്ടി.

രചന : ഉനൈസ്

About Intensive Promo

Leave a Reply

Your email address will not be published.