തന്റെ പുതിയ സംവിധാന സംരംഭമായ ഗാനഗന്ധർവ്വനിലെ താരങ്ങളെ പരിചയപ്പെടുത്തുന്ന ക്യാരക്ടർ പോസ്റ്ററുകൾ ഓരോന്നോരോന്നായി രമേഷ് പിഷാരടി ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കുന്നുണ്ട്. ഇന്ന് അക്കൂട്ടത്തില്‍ ഒരു പോസ്റ്റർ പങ്കുവച്ച് പിഷാരടി ഫെയ്സ്ബുക്കിൽ കുറിച്ചത് ശ്രദ്ധേയമാണ്.
ചിത്രത്തിൽ ലക്ഷ്മി എന്ന സ്കൂൾ പ്രിൻസിപ്പാൾ ആയി അഭിനയിക്കുന്ന സിന്ധു മനു വർമയുടെ ക്യാരക്ടർ പോസ്റ്ററാണ് പിഷാരടി പങ്കുവച്ചിരിക്കുന്നത്.
‘സിന്ധു മനു വർമ്മ ….
ലൊക്കേഷനിൽ എത്തിയപ്പോൾ ആളെ നല്ല പരിചയം…’തലയിണമന്ത്രം’ എന്ന ചിത്രത്തിൽ കരാട്ടെ കാരനായ ഇന്നസെന്റ് ചേട്ടന്റെയും മീന ചേച്ചിയുടെയും മകൾ ( ജാക്കിചാന്റെ ആരാധിക) ആയി അഭിനയിച്ച അതേ ആൾ…
അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥി ആയിരുന്നു ഇന്ന് പ്രിൻസിപ്പാൾ…..
മലയാള സിനിമയ്ക്ക് സുപരിചിതനായ അനശ്വര നടൻ ജഗന്നാഥ വർമയുടെ മരുമകൾ ആണ് സിന്ധു മനു വർമ്മ…’ .– സിന്ധുവിന്റെ പോസ്റ്റർ പങ്കുവച്ച് പിഷാരടി പങ്കുവച്ചതിങ്ങനെ. നടൻ മനു വർമയുടെ ഭാര്യയാണ് സിന്ധു.