എഴുതിയത് : Novi Joseph
സിസ്റ്റർ അഭയ കൊല്ലപെടുന്ന സമയത്ത്, ടെന്റ് പയസ് കോൺവെന്റിലെ അടുക്കളകാരിയായിരുന്ന അച്ചാമ്മക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായത് ഒരു സിറ്റിങ്ങിന് തന്നെ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന ഹരിഷ് സൽവെ ! ഈ ‘പാവപെട്ട’ സ്ത്രീക്ക് വേണ്ടി ആരാണ് പണംമുടക്കുന്നത് ? സഭയിലെ കോടീശ്വരന്മാർ. സഭ ഇന്ന് പണത്താൽ തിമിർത്ത് കാമകേളികളാടുന്ന ഹിംസ്രജന്തുക്കളുട ഒരു കൂട്ടമായി അധ:പതിച്ചിരിക്കുന്നു.
ഇനിയൊരൊറ്റ വിശ്വാസിപോലും നിങ്ങളുടെ മക്കളെ സഭയിൽ സേവനത്തിനായി പറഞ്ഞയക്കരുത്. അവർ മാതാപിതാക്കളോടൊപ്പം വളരട്ടേ. മറ്റൊന്നും വേണ്ട അവർ ജീവനോടെയിരിക്കുന്നത് നിങ്ങൾക്ക് കാണാമല്ലോ, അല്ലാ നിങ്ങളൊന്ന് ആലോചിച്ച് നോക്കിക്കേ, സമൂഹം സർവ്വേശ്വരന്റെ പ്രതിനിധികളായി കരുതി ബഹുമാനിക്കുന്ന വൈദികരും സിസ്റ്റേഴ്സും വിശ്വാസികളെ യാതോരു് മനഃസാക്ഷിയുമില്ലാതെ കൊന്നുതള്ളുക. മാടപ്രാവിന്റെ പവിത്രക്കൂടുകൾ പുലിമടകളായി അധ:പതിക്കുക.
ഈ കൃത്യങ്ങളിൽ ഏർപെട്ട വൈദികരേയും സിസ്റ്റേഴ്സിനേയും ആളും അർത്ഥവും നൽകി സംരക്ഷിക്കാതിരിക്കാൻ കഴിയില്ല കാരണം. പിടിക്കപ്പെടാത്ത കൊലപാതകികളെകൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇന്ന് സഭ. മാനസികമായെങ്കിലും ഇതിന്റെയെല്ലാം റൂട്ട് കോസ് എന്താണെന്ന് വച്ചാൽ, സാധാരണക്കാരുമായി സമൂഹവുമായി പുലബന്ധംപോലുമില്ലാത്ത പണചാക്കുകളാണ് സഭയുടെ തലപത്തിരിക്കുന്നത് എന്നതാണ്. മറ്റൊരുരീതിയിൽ പറഞ്ഞാൽ വിശപ്പും ദാഹവും എന്താണെന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവവേദ്യമാകാത്തവർ.
ജീവിതത്തിന്റെ തീഷ്ണാനുഭവങ്ങളിൽ നിന്നും വരുന്നവർക്കേ സഹജീവികളുടെ ദുഖങ്ങളെ കാണുന്ന മിഴികളുണ്ടാകൂ അവർക്കേ ആ രോദനങ്ങളെ കേൾക്കുന്ന കാതുകളുണ്ടാകൂ ! അധികാര ഗർവ്വാലും പൊങ്ങച്ചത്താലും സങ്കുചിതചിന്തകളാലും നിറഞ്ഞിരിക്കുന്ന മനസുകളിൽ നിന്നും ഒരിക്കലും ഒരിക്കലും സാന്ത്വനത്തിന്റെ വാക്കുകൾ ഉയരുകയില്ല സഹതാപത്തിന്റെ കുഞ്ഞോളങ്ങൾ ഇളകുകയില്ല മനുഷ്യത്വത്തിന്റെ ഉണർത്തുപാട്ടുകൾ ഉയരുകയില്ല.
ഇവിടെ പ്രസക്തമാകേണ്ട *ക്രിസ്തുവിന്റെ വാക്കുകൾ ഇതാണ് ‐നീ നിന്റെ സഹോദരനുവേണ്ടി ചെയ്തപ്പോഴെല്ലാം എനിക്കുവേണ്ടി തന്നേയാണ് ചെയ്തത്. ഈ വചനങ്ങൾ ഈ ളോഹധാരികൾ മനഃപൂർവ്വം മറച്ചുയ്ക്കൂ എന്തെന്നാൽ സഹോദരനുവേണ്ടി ചെയ്യുമ്പോൾ ചിലപ്പോൾ പണനഷ്ടമുണ്ടാകും. ദൈവത്തിന് വേണ്ടി ചെയ്യൂ ചെയ്യൂ എന്ന് പറഞ്ഞ് പണം നല്ല ഈസിയായി തട്ടാം. കൊട്ടാര സദൃശ്യമായ മാളികളിൽ താമസിച്ച് മുന്തിയയിനം കാറുകളിൽ സഞ്ചരിക്കുന്ന ഇവരോ ഇവരോ കാലിത്തൊഴുത്തിൽ പിറന്നവന്റെ പിൻഗാമികൾ ?