Breaking News
Home / Latest News / ഒരു പട്ടാളക്കാരന്റെ യഥാർത്ഥ ജീവിതമാണിത് ഓരോ ഭാരതീയനും വായിക്കേണ്ട ഒരു കുറിപ്പ്

ഒരു പട്ടാളക്കാരന്റെ യഥാർത്ഥ ജീവിതമാണിത് ഓരോ ഭാരതീയനും വായിക്കേണ്ട ഒരു കുറിപ്പ്

ഒരു പട്ടാളക്കാരന്റെ യഥാർത്ഥ ജീവിതമാണിത്. ജീവനോടെ ഉള്ളപ്പോൾ ഒരു ബഹുമതികളും അവനു കിട്ടുന്നില്ല. എന്തിനേറെ പറയുന്നു നാട്ടുകാരിൽ നിന്ന് പോലും ഒരു നല്ല വാക്ക് അവനു കിട്ടുന്നില്ല. എന്നാൽ അവൻ മരിച്ചു കഴിഞ്ഞാലോ? ഈ നാട്ടുകാർ തന്നെ അഭിമാനത്തോടെ പറയും ഞങ്ങൾ നാടിനുവേണ്ടി ജീവൻ കളഞ്ഞ ധീരജവാന്റെ നാട്ടുകാരാണന്നു.

ബഹുമാനം നല്‍കേണ്ടത് ധീര ജവാന്‍മാരുടെ ചലനംഅറ്റ ശരീരം കാണുബോള്‍ മാത്രം അല്ല. നമ്മുടെ ഒക്കെ സ്നേഹവും പിന്‍ബലവുംആണ് അവരുടെ കരുത്ത് ….. കാരണം അവർ നമുക്കോരോരുത്തർക്കും വേണ്ടിയാണു ജീവിക്കുന്നത് തെന്നെ. നമുക്ക് വേണ്ടിയാണു അവർ അവരുടെ സ്വപ്നങ്ങളും ജീവനും ഇല്ലാതാക്കുന്നത്.

എന്നാൽ അവർക്കു വേണ്ടത്ര പരിഗണനയും ബഹുമാനവും നമ്മൾ കൊടുക്കുന്നില്ല എന്നതാണ് സത്യം. നമുക്കുവേണ്ടി അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ബിദ്ധിമുട്ടുകളും വളരെ വലുതാണ്. നമ്മൾ വേണ്ടപ്പെട്ടവരുടെ കൂടെ ഉൽസവങ്ങളും മറ്റും ആഘോഷിക്കുമ്പോൾ അവർ അവരുടെ പ്രിയപെട്ടവരിൽ നിന്നും അകലെ അതിർത്തിയിൽ കഷ്ട്ടപെടുകയാകും.

ഒരു അപകടം വരുബോഴേ അവരെപറ്റി ഓര്‍ക്കുന്നുള്ളൂ … അവര്‍ക്ക് വേണ്ട പിന്തുണയും സ്നേഹവും നല്‍കുന്നുള്ളു … ഫേസ്ബുക്കിലും മറ്റു സോഷ്യൽ മീഡിയകളിലും അവരുടെ ഫോട്ടോസും മറ്റും സ്റ്റാറ്റസ് ഇടുന്നവരും പോസ്റ്റ് ചെയ്യുന്നവരുമെല്ലാം രണ്ടു ദിവസം കഴിയുമ്പോൾ അവരെ മറക്കും. അവരുടെ നഷ്ടത്തിന് ശേഷം അവരുടെ കുടുംബത്തിന്റെ അവസ്ഥ എന്താണന്നോ അവർ എങ്ങനെ കഴിയുന്നുവെന്നോ ഒന്നും ആരും ചിന്തിക്കുന്നില്ല.

ഉദാഹരണമായി ഈ ചിത്രം തന്നെ നോക്കൂ.ഒരു മന്ത്രിയോ, സിനിമാനടനോ ആയിരുന്നെങ്കിൽ. എഴുനേറ്റു നിന്ന് ബഹുമാനിയ്ക്കാനും. ഒരു സീറ്റു തരപ്പെടുത്തി കൊടുക്കാനും ആൾക്കാർ ഉണ്ടാകുമായിരുന്നു അല്ലെ?

ഇങ്ങനെ ഒരുപാട് ജവാന്മാർ നമുക്ക് ചുറ്റുമുണ്ട്. അവരെ ഒന്നും നാം കാണുന്നില്ല, ശ്രദ്ധിക്കുന്നില്ല. കാരണം അവർ ഒന്നും നമുക്ക് താരങ്ങൾ അല്ലല്ലോ. എന്നാൽ യഥാർത്ഥ താരങ്ങൾ ഇവരാണ്. നമ്മളെ കാക്കുന്ന നമ്മുടെ നാടിനെ കാക്കുന്ന യഥാർത്ഥ ദൈവങ്ങൾ.

ബഹുമാനം നല്‍കേണ്ടത് ധീര ജവാന്‍മാരുടെ ചലനംഅറ്റ ശരീരം കാണുബോള്‍ മാത്രം അല്ല ..വേണ്ടത് … നമ്മുടെ ഒക്കെ സ്നേഹവും പിന്‍ബലവുംആണ് അവരുടെ കരുത്ത് “…

About Intensive Promo

Leave a Reply

Your email address will not be published.