എറണാകുളത്തിനടുത്ത്, വീട്ടുജോലിയെടുക്കുന്ന ചിന്നമ്മ വളരെ നാളായി കാശ് സ്വരൂപിച്ചു വയ്ക്കയായിരുന്നു. ഒരു ടിവി വാങ്ങുകയായിരുന്നു ഉദ്ദേശ്യം. ഇക്കഴിഞ്ഞ തിങ്കളാഴ്ച പോയി ടിവി വാങ്ങാന്‍ ഉദ്ദേശിച്ചിരിക്കെ അന്നു രാവിലെ ആ പണം മോഷ്ടിക്കപ്പെട്ടു. ഭര്‍ത്താവ് മരിച്ച ചിന്നമ്മ ഒറ്റക്കാണ് താമസിക്കുന്നത്.
ജോലിക്കു പോയ സമയത്താണു കളവു നടന്നത്. 15,000 രൂപയും 6 പവനുമാണ് മോഷണം പോയത്.
മോഷണം സംബന്ധിച്ച് ഒരു പ്രമുഖ പത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വായിച്ചതിനെത്തുടര്‍ന്ന് സംഗീതജ്ഞനായ ബെന്നിയും കുടുംബവും ചിന്നമ്മയ്ക്കു ടിവി വാങ്ങി നല്‍കി.
ചോറ്റാനിക്കരയിലെ കോഡ്‌സ് അക്കാദമി എന്ന സംഗീത വിദ്യാലയത്തിന്റെ ഉടമയാണ് ബെന്നി. 40 ഇഞ്ച് ടിവി വാങ്ങിയ ബെന്നി, സംഗീത അധ്യാപികയായ ഭാര്യ ആനി, മകന്‍ എല്‍ദോ എന്നിവര്‍ക്കൊപ്പമാണ് ചിന്നമ്മയുടെ വീട്ടിലെത്തി ടെലിവിഷന്‍ കൈമാറിയത്.