Breaking News
Home / Latest News / മകളോട് മോശമായി പെരുമാറി; പൊലീസുകാരന്റെ മുഖത്തടിച്ച് അമ്മ

മകളോട് മോശമായി പെരുമാറി; പൊലീസുകാരന്റെ മുഖത്തടിച്ച് അമ്മ

മകളോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരനെ മുഖത്തടിച്ച് അമ്മ. മധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് സംഭവം. മഹേശ്വറിലെ വീട്ടിൽ അനധികൃത മദ്യ വിൽപ്പന നടക്കുന്നുണ്ടെന്നറിഞ്ഞ് റെയ്ഡിനെത്തിയതായിരുന്നു എസ്ഐ മോഹൻലാൽ ഭയാലും സംഘവും.

ഇയാൾ തന്റെ മകളോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞാണ് സ്ത്രീ മുഖത്തടിച്ചത്. പിന്നാലെ നാട്ടുകാരും ഇയാളെ കൈകാര്യം ചെയ്തു. നാട്ടുകാരിൽ ചിലർ ചിത്രീകരിച്ച വിഡിയോയിൽ എസ്ഐയെ വീടിനുള്ളിൽ നിന്നും കോളറിൽ പിടിച്ച് വലിച്ച് പുറത്തിറക്കുന്നത് കാണാം. പിന്നാലെ എത്തിയ സ്ത്രീ വടി കൊണ്ട് അടിക്കുന്നുമുണ്ട്.

എസ്ഐയെ മർദ്ദിക്കുന്നത് കണ്ടിട്ട് ഒപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥർ ആരും ഇടപെട്ടതുമില്ല.
സംഭവത്തിൽ മർദ്ദിച്ച സ്ത്രീകളടക്കം ഏഴുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. റെയ്ഡ് മുടക്കാനാണ് എസ്ഐയെ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു.

About Intensive Promo

Leave a Reply

Your email address will not be published.