നവമാധ്യമങ്ങളിൽ വൈറലായി കൊച്ചുകുട്ടികളുടെ നിഷ്കളങ്ക സ്നേഹം. ഉറ്റ സുഹൃത്തുക്കളായ ഫിന്നഗനും മാക്സ്‍വെല്ലുമാണ് വിഡിയോയിലെ താരങ്ങൾ. വീട്ടിലേക്കുള്ള വഴിയിലാണ് ഇരുവരും മുഖാമുഖം കണ്ടത്. പിന്നെ ഓടിവന്നൊരു കെട്ടിപ്പിടുത്തം.
ശേഷം ഇരുവരുമൊന്നിച്ച് ഓടിക്കളി. കുട്ടികളിലൊരാളുടെ പിതാവാണ് വിഡിയോ പകര്‍ത്തിയത്. കണ്ട മാത്രയിൽ രണ്ടു കുട്ടികളുടെയും കണ്ണിലുണ്ടായ തിളക്കവും ആ സ്നേഹത്തിലെ നിഷ്കളങ്കതയുമാണ് നെറ്റിസൺസ് ചർച്ച ചെയ്യുന്നത്. വിഡിയോ കാണാം.