കുടുംബത്തിനൊപ്പം നൃത്തം വച്ച്, ഓണം ആഘോഷമാക്കി റിമി ടോമിയും മുക്ത ജോർജും. ഇരുവരും ചേർന്ന് ചുവട് വയ്ക്കുന്നതിന്റെ വിഡിയോ മുക്ത തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു.
പ്രിയ ഗായികയും ഇഷ്ട നടിയും ഒന്നിക്കുന്ന ഈ മനോഹര വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരും ഒന്നിച്ചാണ് ഓണമാഘോഷിച്ചത്.
നസ്രിയ അഭിനയിച്ച ‘തിരുമണം എന്നും നിക്കാഹ്’ എന്ന തമിഴ് ചിത്രത്തിലെ ‘കണ്ണുക്കുള്‍ പൊത്തിവെയ്പ്പേന്‍’ എന്ന പാട്ടിനൊപ്പമാണ് ഇരുവരും ചുവടുവയ്ക്കുന്നത്. നര്‍ത്തകിയാണ് മുക്ത. നാലു വര്‍ഷത്തിനു ശേഷമാണ് നൃത്തം ചവിട്ടിയതെന്നും ഒരുപാടു സന്തോഷം നിറഞ്ഞ ഓണമായിരുന്നു ഈ വര്‍ഷത്തേതെന്നും മുക്ത വിഡിയോയ്ക്കൊപ്പം കുറിച്ചു.
റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുടെ ഭാര്യയാണ് മുക്ത. 2015ലായിരുന്നു മുക്തയുടെ വിവാഹം. ഇവർക്ക് ഒരു മകളുമുണ്ട്.