ഏഷ്യാനെറ്റ് നടത്തിയ ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയിൽ മത്സരാത്ഥിയായി എത്തിയ അമൃത സുരേഷ് പിന്നീട് നിരവധി സ്റ്റേജ് ഷോയിലൂടെയും മറ്റും അറിയപ്പെടുന്ന ഗായികമാരിൽ ഒരാൾ ആയി മാറുക ആയിരുന്നു.
എന്നാൽ റോയലിറ്റി ഷോയിൽ അതിഥിയായി എത്തിയ നടൻ ബാലയുടെ പ്രണയത്തിൽ ആയ അമൃത തുടർന്ന് 2010 ൽ ഇരുവരും വിവാഹിതർ ആകുക ആയിരുന്നു. തുടർന്ന് ഇരുവർക്കും മകൾ പിറന്നു എങ്കിൽ കൂടിയും വിവാഹ ജീവിതം വെറും 6 വർഷങ്ങൾ മാത്രമാണ് ആയുസ്സ് ഉണ്ടായിരുന്നത്.
പക്വത ഇല്ലാത്ത പ്രായത്തിൽ നടന്ന വിവാഹം എന്നായിരുന്നു അമൃതയുടെ അച്ഛൻ പിന്നീട് പ്രതികരിച്ചത്. എന്നാൽ വിവാഹ ജീവിതത്തിൽ ആട്ടം തട്ടി എങ്കിൽ കൂടിയും തളരാത്ത പോരാളി തന്നെ ആകുക ആയിരുന്നു. വർഷങ്ങൾക്കു ഇപ്പുറം അമൃത സംഗീത ലോകത്തിൽ തന്റെതായ ഇടം സ്വന്തമാക്കി കഴിഞ്ഞു.
താരത്തിന്റെ എ ജി വ്ലോഗിന് ആരാധകർ ഏറെയാണ്. തന്നെ കുറിച്ച് മാധ്യമങ്ങളിൽ വരുന്ന പല വാർത്തകളും കൃത്യത ഇല്ലാത്തത് ആണെന്ന് അമൃത പറയുന്നു. ഒരു സ്ത്രീയോടും മാന്യത ഇല്ലാതെ പെരുമാറരുത് സത്യമല്ലാത്ത വാർത്തകൾ കെട്ടിച്ചമച്ച് ഉണ്ടാക്കരുത് എന്നും അമൃത അഭിമുഖത്തിൽ പറയുന്നു. ഇനിയുള്ള ലോകം തന്റെ മകൾക്കു വേണ്ടി ഉള്ളതായിരിക്കും എന്നാണ് അമൃത പറയുന്നത്.