ഏട്ടാ…
എന്താ…
ഏട്ടാ അച്ചന് സുഖമില്ലാ എന്ന് പറഞ്ഞ് ‘അമ്മ ദേ അവിടെ കിടന്ന് നിലവിളിക്കുന്നുണ്ട്…
അച്ഛന് എന്താ പറ്റിയത്…
അച്ഛൻ ഒന്ന് ശർദ്ധിച്ചു… കഴിച്ച ഭക്ഷണം മുഴുവനും പോയി…
എന്നിട്ട് അച്ഛന് കുഴപ്പം ഒന്നും ഇല്ലല്ലോ…
അച്ഛന് ഒരു കുഴപ്പവും ഇല്ലാ… അമ്മ വെറുതെ കിടന്ന് നിലവിളിക്കുന്നതാണ്…
ഈ അമ്മയേ കൊണ്ട് തോറ്റല്ലോ…
അമ്മേ അച്ഛന് കുഴപ്പം ഒന്നും ഇല്ലാ…
അമ്മ ഈ കരച്ചിൽ നിർത്ത്…
മോനേ ഞാൻ എങ്ങനെ കരയാതെ ഇരിക്കും… നീ നോക്കിയേ അച്ഛൻ കിടക്കുന്നത്… ഈ നേരത്ത് അച്ഛൻ കിടക്കാറില്ലല്ലോ… അച്ഛന് സുഖമില്ലാ..
അച്ചാ അച്ഛന് വയ്യേ… ഹോസ്പ്പിറ്റലിൽ പോവണോ അച്ചാ…
മോനേ അച്ഛന് ഒരു കുഴപ്പവും ഇല്ലാ…
പിന്നെ എന്തിനാ അച്ഛൻ ഈ നേരത്ത് കിടക്കുന്നത്…
മോനേ അച്ഛന് കിടക്കാൻ സമയം നോക്കണോ…
ആയോ അച്ഛൻ കിടന്നോ എനിക്ക് കുഴപ്പമില്ലാ… അമ്മക്കാണ് പ്രശ്നം… അച്ഛൻ ഈ നേരത്ത് കിടക്കാറില്ലല്ലോ എന്ന് പറഞ്ഞിട്ടാണ് കരച്ചിൽ…
അവൾ എന്തിനാ ഞാൻ കിടക്കുന്നതിന് കരയുന്നതിന്…
അച്ഛൻ കിടക്കുന്നത് അച്ഛന് സുഖമില്ലാത്ത കാരണം ആണ് എന്ന് പറഞ്ഞിട്ടാ കരയുന്നത്…
മോനേ നിന്റെ അമ്മക്ക് ഭ്രാന്ത് ആണ്…
അമ്മേ അച്ഛന് ഒരു കുഴപ്പം ഒന്നും ഇല്ലാ….
അമ്മ കരഞ്ഞ് കരഞ്ഞ് അമ്മക്ക് വയ്യാതെ ആവണ്ടാ…
എടീ നീ എന്തിനാ കരഞ്ഞത്…
ഏട്ടന് സുഖം ഇല്ലല്ലോ…
എടീ എനിക്ക് ഒരു കുഴപ്പവും ഇല്ലാ…
നീ പേടിക്കൊന്നും വേണ്ടാ ഞാൻ നിന്നെ തനിച്ചാക്കി പോവില്ലാ…
മരണം നമ്മുക്കൊരുമിച്ച് മതി…
ഏട്ടാ വെറുതെ ഓരോന്ന് പറയരുത്…
ഏട്ടൻ എഴുന്നേറ്റ് നമ്മുക്ക് പുറത്ത് പോയി ഇരിക്കാം….
ഇനി ഞാൻ കിടന്നിട്ട് നീ കരയണ്ടാ… ഞാൻ എഴുന്നേറ്റു…
ഏട്ടാ നടക്ക്… നമ്മുക്ക് ഉമ്മറത്ത് പോയി ഇരിക്കാം…
ആ ഇരിക്കാം..
എടീ എനിക്കൊരു ചായ വേണം…
ഈ നേരത്ത് ചായയോ.,
ആ ചായ വേണം… നിനക്ക് തരാൻ പറ്റുമോ… ഇല്ലേൽ ഞാൻ പോയി കിടക്കും…
ഞാൻ ഉണ്ടാക്കി തരാം… കിടക്കാൻ പോവണ്ടാ…
എന്താ അമ്മേ…
അച്ഛന് ചായ വേണം എന്ന്…
ഞാൻ ഉണ്ടാക്കി തരാം അമ്മേ…
വേണ്ടാ മോളേ ‘അമ്മ ഉണ്ടാക്കിയൊണാം…
ഏട്ടാ ഇന്നാ ചായ…
മോനും മോളും എവിടെ…
അവർ അകത്ത് ഉണ്ട് ഏട്ടാ.,
അവരോട് ഇങ്ങോട്ട് വരാൻ പറ… നമുക്കിവിടെ വർത്താനം പറഞ്ഞ് ഇരിക്കാം…
മോനേ മോളേ ഇങ് വന്നേ…
എന്താ അമ്മേ..
മോനും മോളും ഇവിടെ കുറച്ചു നേരം ഇരിക്ക്…
ഇരിക്കാം അമ്മേ…
മോനേ നിന്റെ അമ്മക്ക് ഭ്രാന്ത് ആണ്…
വേണ്ടാ അച്ഛാ അമ്മയേ വെറുതെ ദേഷ്യം പിടിപ്പിക്കരുത്,..
നിന്റെ അമ്മക്ക് ദേഷ്യമൊക്കെ വരുമോ..
ഞാൻ ഇത്രയും കൊല്ലം അവളുടെ കൂടെ ജീവിച്ചിട്ട് ദേഷ്യം വന്നിട്ട് കണ്ടിട്ടില്ലല്ലോ…
ഏട്ടാ ഒന്ന് മിണ്ടാതെ ഇരുന്നേ…
എടീ ഒന്ന് ദേക്ഷ്യപ്പെട് എനിക്കൊന്ന് കാണാൻ ആണ്…
എനിക്കിപ്പോ സൗകര്യം ഇല്ലാ…
ഞാൻ പറഞ്ഞില്ലേ മോനേ അമ്മക്ക് ദേഷ്യപ്പെടാൻ ഒന്നും അറിയില്ലാ…
അച്ഛാ അമ്മയേ വെറുതെ വിട്… പാവം അല്ലെ അമ്മ..
മോനേ അച്ഛൻ പാവം അല്ലെ അപ്പൊ…
ആ അച്ഛനും പാവം ആണ്…
ഞാനും അവളും പാവം അല്ലാ… അല്ലെടീ…
ഞാൻ പാവമാ…
ഏട്ടൻ പാവം ആണോ അച്ഛാ…
മക്കൾ രണ്ട് പേരും പാവം തന്നെയാണ്….
വയസാംകാലത്ത് അച്ഛനമ്മമാർ മക്കളുടെ കൂടെ ആണ് താമസിക്കേണ്ടത്… അല്ലാതെ കണ്ട വൃദ്ധസദനങ്ങളിൽ അല്ലാ അവർ താമസിക്കേണ്ടത്…
അവർ കൂടെ ഉള്ളപ്പോൾ കിട്ടുന്ന സുഖം അതൊന്ന് വേറെ തന്നെയാണ്…
ചിന്തിക്കുക…
ദേവൻ …