സിനിമാതാരങ്ങൾ അതീവ സുന്ദരികളാണെന്ന് കരുതുന്നവരാണ് ഭൂരിഭാഗം പെൺകുട്ടികളും. മാത്രമല്ല, നടിമാരെ പോലെയാകാൻ സ്വന്തം വസ്ത്രധാരണവും മേക്കപ്പുമൊക്കെ മാറ്റി പരീക്ഷിക്കുന്നവരുമുണ്ട്. എന്നാൽ ഏതൊരു സാധാരണ പെൺകുട്ടിയെയും പോലെയാണ് നടിമാരെന്നും അവർക്ക് മറ്റു പ്രത്യേകതകൾ ഒന്നുമില്ലെന്നും പറയുകയാണ് തമിഴ് നടി വരലക്ഷ്മി ശരത്കുമാർ.
“ഞങ്ങള്‍ ഉറക്കം എഴുന്നേല്‍ക്കുന്നത് തന്നെ സുന്ദരികളായിട്ടല്ല. ഒരുപാട് പേരുടെ പ്രവർത്തികളുടെ ഫലമായാണ് ഇങ്ങനെയിരിക്കുന്നത്.”- വരലക്ഷ്മി പറയുന്നു. സ്വന്തം മേക്കപ്പ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്.
“സിനിമാനടിമാരെ പോലെയാകണം എന്നാഗ്രഹിക്കുന്ന എല്ലാ സുന്ദരികളായ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഈ വിഡിയോ. സുന്ദരികളായല്ല ഞങ്ങള്‍ ഉറക്കം എഴുന്നേല്‍ക്കുന്നത് എന്ന് നിങ്ങളെ കാണിക്കാനാണ് ഈ വിഡിയോ. ഒരു കൂട്ടം ആളുകളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഞങ്ങൾ ഇങ്ങനെയാവുന്നത്. അതിനാല്‍ ഞങ്ങള്‍ പെര്‍ഫക്ടാണെന്ന് നിങ്ങള്‍ ചിന്തിക്കരുത്. ഉറക്കം എഴുന്നേല്‍ക്കുമ്പോള്‍ നിങ്ങളെ പോലെ തന്നെ ഞങ്ങളും മോശം ലുക്കാണ്.”- വരലക്ഷ്മി പറയുന്നു.
To all you wonderful ladies out there who want to look like actresses here’s a video jus to show you that we don’t wake up looking flawless..a lot of work goes into it with a team of people..so don’t think we r perfect..we look like crap when we wake up just like you heheheh..!! pic.twitter.com/mYyVXlK6Mx
— varalaxmi sarathkumar (@varusarath) September 12, 2019