ഇത് ഫൈസൽ
ഇരിക്കൂറിലെ ആബുലൻസ് ഡ്രൈവറാണ്. O9 09 19 ഉച്ചക്ക് 3 മണിക്ക് തന്റെ വാഹനം കഴുകുന്നതിനായി Sidique Nagar ഭാഗത്തേക്ക് പോകുന്നതിനിടയിൽ ഒരു പൂർണ്ണ ഗർഭിണിയായ സ്ത്രീയും, അനുജനും കൂടി ഇരിക്കൂർ സ്ക്കൂളിനടുത്ത് നിന്ന് വാഹനത്തിന് കൈ നീട്ടി. ഏച്ചിക്ക് പ്രസവ വേദന ആണെന്നും ആശുപത്രിയിലാക്കണമെന്നും പറഞ്ഞു. ഇവർ കർണ്ണാടക സ്വദേശികളാണ്.
ഉടൻ തന്നെ ഫൈസൽ വാഹനം നിർത്തി ഇരുവരേയും ആമ്പുലൻസിൽ കയറ്റി, കണ്ണൂർ ഗവ. ആശുപത്രിയിലേക്ക് ( അവിടെയാണ് യുവതിയെ കാണിക്കുന്നത് ) തിരിച്ചു. കൊളപ്പ ചിത്രാരിയിൽ എത്തിയപ്പോൾ യുവതിക്ക് പ്രസവ വേദന കൂടുകയും പകുതി പ്രസവം നടക്കുകയും ചെയ്തു. ഉടൻ തന്നെ ഫൈസൽ വണ്ടി നിർത്തി കുട്ടിയെ പുറത്തെടുക്കുകയും അമ്മയുടേയും കുട്ടിയുടേയും ജീവൻ രക്ഷിക്കുകയും, വാഹനം തിരിച്ച് ഇരിക്കൂറിലുള്ള SR ആശുപത്രിയിൽ എത്തിച്ച് ഡോക്ടറുടേയും, നഴ്സ്മാരുടേയും സഹായത്താൽ ആബുലൻസിൽ വച്ച് തന്നെ മറ്റ് കാര്യങ്ങൾ ചെയ്യുകയും ചെയ്തു. ഇപ്പോൾ കുട്ടിയും അമ്മയും ആശുപത്രിയിൽ സുരക്ഷിതരായിരിക്കുന്നു. കല്യാട് ചുങ്ക സ്ഥാനത്തുള്ള പണയിൽ Machine ഡ്രൈവറായി ജോലി ചെയ്യുകയാണ് യുവതിയുടെ ഭർത്താവ് അശോകൻ. 2 വയസ്സായ മറ്റൊരു മകൾ കൂടി ഉണ്ട് ഇവർക്ക് .
ഫൈസലിന്റെ ധൈര്യവും, സമയോജിത ഇടപെടലും രക്ഷപ്പെടുത്തിയത് രണ്ട് ജീവനുകളാണ്. ഫൈസലിന് ഹൃദയത്തോട് ചേർക്കാം നമുക്ക്.