Breaking News
Home / Latest News / സിതാരയെ ട്രോളി ഭർത്താവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

സിതാരയെ ട്രോളി ഭർത്താവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് മലയാളത്തിന്റെ പ്രിയ ഗായിക സിതാര കൃഷ്ണ കുമാർ. ഇപ്പോഴിതാ, തന്റെ പിറന്നാൾ ദിനത്തിൽ സിതാര നൽകിയ സർപ്രൈസ് പാളിപ്പോയതിനെക്കുറിച്ച് സിതാരയുടെ ഭർത്താവ് ഡോ സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം:

ജന്മദിനത്തിൽ കിട്ടാനായി സമ്മാനം ഓൺലൈനിൽ ഓർഡർ ചെയ്ത് സർപ്രൈസ് തരാൻ ശ്രമിച്ച് പതിവ് പോലെ പാളിപ്പോയ പ്രിയ പത്നിയുടെ പിറന്നാൾ പ്രസൻറ്….

അയൽ വീട്ടിലൊക്കെ കറങ്ങിത്തിരിഞ്ഞ് ഒടുവിൽ ഭാര്യ തന്നെ പോയി ശേഖരിച്ച് മൂന്നാം ദിവസം നമ്മുടെ മുന്നിലെത്തി! സംഗതി ഓർക്കിഡും, ഡ്രൈഫ്രൂട്സും ഒക്കെ ആയതു കൊണ്ട് (തടി) കേടാവാതെ രക്ഷപ്പെട്ടു.
(ഇനി, ഓർഡർ ചെയ്തത് ഫ്രഷ് ഫ്ലവേഴ്സ് ആയിരുന്നെങ്കിലെന്താകുമായിരുന്നു സ്ഥിതി…)

എന്തായാലും സാധനം കൈയ്യിലെത്തി. ഒപ്പം ഒരു പ്രണയ ലേഖനവുമുണ്ടായിരുന്നു…‘അജ്ഞാത കാമുകി ‘ നേരിട്ട് കൊണ്ടുത്തന്നതു കൊണ്ട് ഒട്ടും ‘കൺഫ്യൂഷൻ’ ഉണ്ടായില്ല. (അല്ലെങ്കിൽ കുഴങ്ങിപ്പോയേനെ)
‘ഇടം’ കുടുംബം ഷെഫ് ജിഷോവിന്റെ നേതൃത്വത്തിൽ കിടിലൻ ചോക്കളേറ്റ് ആൽമണ്ട് കേയ്ക്കുമായെത്തി.
അങ്ങനെ ഈ പിറന്നാളും ജോറ് ബാറായി.

എത്രയെത്ര ആളുകളാ വിളിച്ചും, സന്ദേശമയച്ചും, തമാശിച്ചും ബർത്ത് ഡെ ആശംസിച്ചത്… വെറുതെ മനസ്സുകൊണ്ട് മാത്രം ആശംസിച്ചവർ ഒട്ടനവധിയുണ്ട് എന്നും അറിയാം.
വിട്ടുപോയവർക്ക് ഇനിയും സമയമുണ്ട് ‘നാൾ’ പ്രകാരം ഇന്നാണ് ശരിക്കും ജന്മദിനം.
ഓർക്കപ്പെടുക എന്നതാണ് ഒരാൾക്ക് കിട്ടാവുന്ന യഥാർത്ഥ സമ്മാനം.

ഈ പരിഗണനയ്ക്ക് കടപ്പാട് തീർക്കേണ്ടത് തിരിച്ചും ഓർത്തുകൊണ്ടാണെന്നറിയാം. (അതിൽ നമ്മൾ മോശക്കാരനാവാറില്ലല്ലോ)

എല്ലാർക്കും ഈ അണ്ഡകടാഹം നിറയെ സ്നേഹം;
നന്മകൾ….
ഒപ്പം ഓണാശംസകളും…

About Intensive Promo

Leave a Reply

Your email address will not be published.