നാലുപേര്‍ക്കു ജീവിക്കാന്‍ നാലുകോടിയുടെ വീടുകെട്ടി മോടികാട്ടുന്നവര്‍ക്കിടയില്‍ മുഹമ്മദലിയില്ല.താന്‍ ജനിച്ച ഗ്രാമത്തില്‍ ഒരാളുപോലും അന്തിയുറങ്ങാന്‍ കൂരയില്ലാതെ കഴിയരുതെന്ന സ്വപ്‌നവുമായി കാളികാവ് പൂങ്ങോട്ടിലെ വലിയ പീടിയേക്കല്‍ മുഹമ്മദലി.
സ്വപ്‌ന സാക്ഷത്കാരത്തിന്റെ ഭാഗമായി 68 കുടുംബങ്ങള്‍ക്കുളള വീടുകള്‍ ഒരുക്കുകയാണ്.പത്തരമാറ്റുളള ഈ പ്രതിക്ഷയിലേക്കു ആദ്യ പടിയായി 17 വീടുകളുടെ നിര്‍മ്മാണം പകുതിയിലേറെയായിട്ടുണ്ട്. ജാതിമത വിവേചനം വീട് അനുവദിക്കുന്നതിലില്ല.പൂങ്ങോട്ടു ഗ്രാമത്തിലുളളവരെന്ന പരിഗണന മാത്രം.
പത്തുവര്‍ഷം മുന്‍പ് തന്നെ ഇദ്ദേഹം ഗ്രാത്തില്ലെല്ലാവര്‍ക്കും വീടെന്ന സ്വപ്‌നസാക്ഷാത്ക്കാരത്തിന്റെ ആദ്യ ചുവടുവെച്ചു. 10 വീടുകളുണ്ടാക്കി താക്കോല്‍ കൈമാറി. 68 കുടുംബങ്ങള്‍ക്കൂകൂടി താമസ സൗകര്യമൊരുക്കാന്‍ കൂടിയാണ് ഇപ്പോള്‍ പദ്ധതി. 10 കോടി രൂപയാണ് ഭവന നിര്‍മ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്.ആദ്യം നിര്‍മ്മിച്ച വീടികളിലെ താമസക്കാരുടെ സന്തോഷം മുഹമ്മദലിയെ കൂടുതല്‍ വീടുകള്‍ ഒരുക്കാനുളള ചിന്തയിലേക്ക് വഴിതെളിച്ചു.
മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മുഹമ്മദലി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.മകള്‍ മുഷ്‌ക്കാത്തിന്റെ കല്ല്യാണത്തോടപ്പം നിര്‍ധനരായ ഒന്‍പതു പെണ്‍കുട്ടികളുടെ വിവാഹം കൂടി നടത്തി. സ്വര്‍ണവും പണവും നല്കിയതിനു പുറമെ മകളുടെ വിവാഹ പന്തലില്‍ തന്നെ കല്ല്യാണവട്ടവുമൊരുക്കി.ജിദ്ദയിലെ ആശുപത്രിയില്‍ ചികിത്സ തേടുന്ന സാമ്പത്തികശേഷി കുറഞ്ഞവര്‍ക്ക് സൗജന്യചികിത്സയും മുഹമ്മദലി നല്കുന്നുണ്ട്.ഹിന്ദു മുസ്ലിം ക്രിസ്തുനത പഠനത്തിന് അവസരമൊരുക്കുന്ന ഒരു വിദ്യാലയം സ്ഥാപിക്കുക എന്നത് ഇദ്ദേഹത്തിന്റെ മറ്റെരു സ്വപ്‌നപദ്ധതിയാണ്.