Breaking News
Home / Latest News / വീട്ടമ്മ മരിച്ചു, ഇനി ആരും ഇങ്ങനെ മരണപ്പെടാതിരിക്കട്ടേ ഇത് നമ്മുടെ വീട്ടുകാരോടും കൂട്ടുകാരോടും പറഞ്ഞു ബോധവാന്മാരാക്കണം.

വീട്ടമ്മ മരിച്ചു, ഇനി ആരും ഇങ്ങനെ മരണപ്പെടാതിരിക്കട്ടേ ഇത് നമ്മുടെ വീട്ടുകാരോടും കൂട്ടുകാരോടും പറഞ്ഞു ബോധവാന്മാരാക്കണം.

വീട്ടമ്മ മരിച്ചു, ഇനി ആരും ഇങ്ങനെ മരണപ്പെടാതിരിക്കട്ടേ!!!!!!

കഴിഞ്ഞ ദിവസം 22 വയസ്സുള്ള പെണ്‍കുട്ടി അടുക്കളയിൽ പൊളളലേറ്റു മരിച്ച സംഭവം, പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനുളള ശ്രമത്തിനിനിടയിൽ മാരകമായി പൊളളലേറ്റ അവരുടെ ഭർത്താവും ആശുപത്രിയില്‍ തീവ്ര പരിചരണത്തിലാണ്.

ഇത് എങ്ങനെ സംഭവിച്ചെന്ന് അറിയൂ.

ഗ്യാസ് സ്റ്റൗവ്വിൽ ആ പെണ്‍കുട്ടി ഭക്ഷണം പാകം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. അവധി ദിവസം ആയതിനാല്‍ സമീപത്ത് അവരെ സഹായിച്ചു ഭർത്താവും ഉണ്ടായിരുന്നു.

പെട്ടെന്ന് സിങ്കിനടുത്ത് ഒരു കൂറ (പാറ്റ) അരിച്ചു നടക്കുന്നത് അവരുടെ കണ്ണിൽപെടുകയുണ്ടായി. ഉടനെ തന്നെ റേക്കിൽ നിന്നും പ്രാണികളെ കൊല്ലുന്ന സ്പ്രേയെടുത്ത ശേഷം സ്റ്റൗവ്വിനടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന കൂറയെ ലക്ഷ്യമാക്കി സ്പ്രേ ചെയ്തതും കത്തിക്കൊണ്ടിരിക്കുന്ന സ്റ്റൗവ്വിൽ നിന്നും തീ ആളിപ്പടർന്നതും ഒരുമിച്ചായിരുന്നു.

അവരെ തീനാമ്പുകളിൽനിന്നും രക്ഷിക്കാനായി ഓടിയടുത്ത അവരുടെ ഭർത്താവിനും ഗുരുതരമായ പൊളളലേറ്റു.

സമീപത്തെ വീട്ടുകാര്‍ ഓടിയെത്തി രണ്ടു പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും 65% പൊളളലേറ്റ വീട്ടമ്മ മരണപ്പെട്ടിരുന്നു. ഭർത്താവ് മരണത്തോട് മല്ലിട്ട്
ഇപ്പോഴും ആശുപത്രിയിൽ തീവ്ര പരിചരണത്തില്‍ ആണ്.

ഈ സംഭവത്തിൽനിന്നും നാം മനസ്സിലാക്കേണ്ട വലിയൊരു പാഠം ഉണ്ട്. കത്തി കൊണ്ടിരിക്കുന്ന സൗവ്വിനരികിൽ ഹിറ്റ്, മോർട്ടീൻ എന്നിവ പോലുളള സ്പ്രേകളോ മറ്റോ ഒഴിവാക്കുക, അതേ പോലെ കത്തുന്ന വിളക്കിനോ കത്തിക്കൊണ്ടിരിക്കുന്ന സിഗററ്റ് ലൈറ്റിനോ അടുത്ത് പെർഫ്യൂം അല്ലെങ്കില്‍ സ്പ്രേകള്‍ ഒന്നും തന്നെ ഉപയോഗിക്കാതെ സൂക്ഷിക്കണം.

ഇത് നമ്മുടെ വീട്ടുകാരോടും കൂട്ടുകാരോടും പറഞ്ഞു ബോധവാന്മാരാക്കണം.

പൊതു സമൂഹത്തിന്റെ നന്മയ്ക്കും അറിവിലേക്കുമായി പരമാവധി ഷെയര്‍ ചെയ്യണം,
ഒരു ജീവനെങ്കിലും നിങ്ങളുടെ ഷെയർ കൊണ്ട് രക്ഷപ്പെട്ടെങ്കില്‍ അതൊരു പുണ്യം ആണ്.

About Intensive Promo

Leave a Reply

Your email address will not be published.