Breaking News
Home / Latest News / പുതിയ നിയമമനുസരിച്ച് ഉപ്പാക്ക് 25000 രൂപ ഫൈനും 3 വർഷത്തെ തടവും.

പുതിയ നിയമമനുസരിച്ച് ഉപ്പാക്ക് 25000 രൂപ ഫൈനും 3 വർഷത്തെ തടവും.

കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടു. 16 വയസ്സുള്ള മകൻ വാപ്പ അറിയാതെ വാപ്പയുടെ ബൈക്ക് എടുത്തു പോയി. ഹെൽമറ്റ് ഇട്ടിട്ടില്ല. ലൈസൻസ് ഇല്ല. ബസിനു തട്ടി മരിച്ചു. പുതിയ നിയമമനുസരിച്ച് ഉപ്പാക്ക് 25000 രൂപ ഫൈനും 3 വർഷത്തെ തടവും.

വിഷയത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തിക്കൊണ്ടു ചില ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു.

നിലവിൽ നമ്മളിൽ പലരുടെയും ആൺ മക്കൾ 18 വയസ്സിനു മുകളിൽ മുതിർന്നിട്ടുണ്ട്. സ്വന്തം മക്കൾ തന്നെ ആവണമെന്നില്ല, സഹോദരങ്ങളുടെയോ വളരെ അടുത്ത സുഹൃത്തുക്കളുടെയോ മക്കളുടെ കാര്യവും എടുക്കാം.

നിങ്ങളെങ്ങിനെയാണ് ബൈക്കിന്റെ പുളിപ്പ് ഏറ്റവും കൂടുതലുള്ള വാഹന ലൈസൻസ് ഇല്ലാത്ത അവരുടെ ടീനേജ് മോഹത്തെ മാനേജ് ചെയ്തത്?

അവരാദ്യമായി സ്വന്തമായി ബൈക്ക് വേണമെന്ന് ആവശ്യപ്പെടുകയോ, സുഹൃത്തുക്കളുടെ ബൈക്ക് ഓടിച്ചു പോകുന്നുണ്ട് എന്നറിയുകയോ ചെയ്തപ്പോൾ നിങ്ങൾ എങ്ങിനെയാണതിനെ കൈകാര്യം ചെയ്തത്?

ഉമ്മമാരും അമ്മമാരുമാണ് ഈയൊരു ഘട്ടത്തെ മറികടക്കാനാവാതെ നെഞ്ചിൽ തീയിട്ടു നടക്കുന്നവർ. ലൈസൻസ് കിട്ടിയാലും, മക്കളെത്ര മുതിർന്നാലും, അവരുടെ നെഞ്ചിലെ കാളൽ അവസാനിക്കില്ല.

മക്കളുടെ ബൈക്കു മോഹ കാലഘട്ടത്തെയും അവരുടെ വാശികളെയും നേരിട്ട, അല്ലെങ്കിൽ അറിഞ്ഞ, വല്ല അമ്മ ഉമ്മമാരും ഇവിടെ ഉണ്ടെങ്കിൽ നിങ്ങളുടെ അനുഭവം ഒന്നു പങ്കു വെക്കൂ..

ഗൾഫിൽ ഒരുപാടു ഉപ്പമാർ ഇതോർത്തു ടെൻഷനടിക്കുന്നതും കൂടെയുള്ള പലരോടും മോന് ബൈക്ക് വാങ്ങിക്കൊടുക്കട്ടേ എന്ന് ബേജാറോടെ ചോദിക്കുന്നതും കണ്ടിട്ടുണ്ട്.

മോൻ സ്വൈര്യം തരുന്നില്ല എന്ന ഉമ്മമാരുടെ ഗതികേട് ഫോണിലൂടെ കേട്ടു കേട്ടു മകന് ബൈക്ക് വാങ്ങിക്കൊടുത്ത് ദിവസവും അവനെ ഫോണിൽ വിളിച്ച് ഉപദേശിക്കുന്ന വാപ്പമാരെ കണ്ടിട്ടുണ്ട്.

വാങ്ങിച്ചു കൊടുക്കാതിരിക്കാൻ പലപ്പോഴും പറ്റാറില്ല. മക്കളുടെ പ്രതിരോധത്തെ അതിജീവിക്കുക എന്നത് ചിലപ്പോഴൊക്കെ എളുപ്പവുമല്ല. പോരാത്തതിന് വാടകയ്ക്കും സുഹൃത്തുക്കൾ വകയും ഇഷ്ടം പോലെ ബൈക്ക് മക്കൾക്കു കിട്ടുന്ന സാഹചര്യം ധാരാളവും.

മിക്കവരുടെയും ജീവിതത്തിലൂടെ കടന്നു പോവുകയോ പോകാനിരിക്കുന്നതോ ആയ ഈ വിഷയത്തിൽ, നിങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശങ്ങളും അനുഭവങ്ങളും പങ്കുവെക്കാനുണ്ടോ?

ഉണ്ടെങ്കിൽ അതൊക്കെയും ഒരു വേദിയിൽ വായിക്കുന്നത് നമുക്കെല്ലാവർക്കും ഉപകാരപ്രദമായിരിക്കുമെന്നു വിശ്വസിക്കുന്നു.

അതിനാൽ പറയൂ, നിങ്ങൾക്കു ഈ വിഷയത്തിൽ പറയാനുള്ളത് മുഴുവനും…. (ആരെയും നോവിക്കാതെ)

Written by Fasil Shajahan

About Intensive Promo

Leave a Reply

Your email address will not be published.