മക്കൾ വരില്ലെന്ന് ഈ അമ്മമാർക്കു അറിയാം,, എന്നാലും ഇവരുടെ കണ്ണുകൾ ആരെയോ കാത്തിരിപ്പാണ്
വൃദ്ധസദനം…..
കാത്തിരിപ്പിന്റെ നോവാണ് വൃദ്ധസദനങ്ങളിലെ പല മുഖങ്ങളില്‍ നിഴലിക്കുന്നത്…!
” മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പിനിടയിലും മക്കൾ എന്നെങ്കിലും തന്റെ സ്‌നേഹം തിരിച്ചറിയുമെന്ന പ്രതീക്ഷയോടാണ് ഓരോ മാതാപിതാക്കളുടെ ഹൃദയങ്ങളിലും ” നാം അത് കാണാതെ പോകരുത് … ഓർക്കുക ജീവിതമാം യാത്രയിൽ നമുക്കായി കാത്തിരിക്കും മറ്റൊരു വൃദ്ധസദനം. ഓർക്കുക ജീവിതം പാതിവഴി പിന്നിട്ടവർ….
കാത്തിരിക്കുന്നൊരീ
കണ്ണുകൾ വിദൂരതയിൽ
ആരെയോ തേടുന്നു,
കാലം കവരുവാൻ
കൊതിക്കുമാ കൺകളിൽ
തെളിയുന്നതാ
ദയനീയമാം നോട്ടവും ,
തോരാത്ത കണ്ണുനീർതുളളികൾ
പിടയുന്ന ചുളിവാർന്ന
കവിൾതടങ്ങളും ,
മക്കളാൽ തീർത്തൊരാ
ജയിലറക്കുളളിൽ
വിതുമ്പുന്നിതെത്രയോ
മാതൃഹൃദയങ്ങൾ….
ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കാൻ പ്രാർത്ഥിക്കാം കാലം കഴിയുംതോറും… ജീവിത തിരക്കുകൾ വർധിക്കുമ്പോഴും… ഓർക്കുക.. മറക്കാതിരിക്കുക… നാളെ നമ്മളും ഇവരിൽ ഒരാൾ ആയിക്കുടന്നില്ല പുതു തലമുറയുടെ കണ്ണിൽ പുരാവസ്തു ആയി മാറുന്ന ഒരു നാൾ….