Breaking News
Home / Latest News / അവഗണിക്കാവുന്നത്ര നിസ്സാരമല്ല വിഷയത്തിന്റെ ഗ്രാവിറ്റി എന്ന് വീണ്ടും വീണ്ടും തെളിയുകയാണ്

അവഗണിക്കാവുന്നത്ര നിസ്സാരമല്ല വിഷയത്തിന്റെ ഗ്രാവിറ്റി എന്ന് വീണ്ടും വീണ്ടും തെളിയുകയാണ്

ഡോ. കിരൺ നാരായണൻ എഴുതുന്നു

പ്രളയസമയത്തു തന്നെ ഈ വാർത്ത അറിഞ്ഞിരുന്നു… പക്ഷേ എഴുതിയാലും അത് പ്രളയത്തിൽ മുങ്ങിപ്പോകുമെന്ന് കരുതി തത്കാലം അവഗണിച്ചു…

പക്ഷേ അവഗണിക്കാവുന്നത്ര നിസ്സാരമല്ല വിഷയത്തിന്റെ ഗ്രാവിറ്റി എന്ന് വീണ്ടും വീണ്ടും തെളിയുകയാണ്…

ആഗസ്റ്റ് മാസം രണ്ടാമത്തെ ആഴ്ച പ്രളയം സംഭവിച്ച കൂട്ടത്തിൽ ഒരു പതിമൂന്നുകാരൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് മരണത്തിനു കീഴടങ്ങി… കൊല്ലം ജില്ലയിലെ കടക്കൽ സ്വദേശി.. കാരണം ഡിഫ്തീരിയ… ബാക്കി കഥ പതിവുപോലെ തന്നെ… Partially immunised… വളരെയധികം Significant ആണെങ്കിൽക്കൂടി കുട്ടിയുടെ പേര് പറയുന്നില്ല…

ഒരാഴ്ചയ്ക്കു ശേഷം കൊല്ലം ജില്ലയിലെ തന്നെ ചാത്തന്നൂർ എന്ന സ്ഥലത്തു നിന്നും മറ്റൊരു Diphtheria suspect, 24 year old female തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആകുന്നു…

ആഗസ്റ്റ് മാസം 30 ന് കൊല്ലം ജില്ലയിലെ തന്നെ വള്ളിക്കീഴ് എന്ന സ്ഥലത്തു നിന്നും ഡിഫ്തീരിയ രോഗ ലക്ഷണങ്ങളുമായി 33 ഉം 38 ഉം വയസ്സുള്ള സഹോദരിമാർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആകുന്നു…

ദേ, ഇന്നലെ രാത്രി കൊല്ലം ജില്ലയിലെ തന്നെ നടക്കൽ എന്ന സ്ഥലത്തു നിന്നും ഒരു 21 വയസ്സുകാരൻ ഡിഫ്തീരിയ രോഗ ലക്ഷണങ്ങളുമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആയിട്ടുണ്ട്…

കുറച്ചു മാസങ്ങൾക്കു മുമ്പ് കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ഒരു ഡിഫ്തീരിയ മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്..

കഴിഞ്ഞ കൊല്ലം വരെ വടക്കൻ ജില്ലകളിൽ കേട്ടിരുന്ന അതേ കഥ തന്നെ…

ഇനി കാര്യം വ്യക്തമായി പറയാം…

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭകാലത്ത് കേരളത്തിൽ ഡിഫ്തീരിയ അടക്കമുള്ള വാക്സിൻ പ്രതിരോധ്യ രോഗങ്ങളുടെ incidence നിയന്ത്രണത്തിലേക്കടുത്തിരുന്നത് സമൂഹത്തിലെ ചില ക്രിമിനലുകളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി കുളമാക്കിയിട്ടുണ്ട്..

അതിൽ മതത്തിൻറെ പേരും പറഞ്ഞ് കുത്തിത്തിരിപ്പുണ്ടാക്കുന്ന ചില പാഷാണങ്ങളുടെ സംഭാവന എടുത്തുപറയണം… ‘വാക്സിനുകൾ നിങ്ങളുടെ കുഞ്ഞുങ്ങളെ വന്ധ്യംകരണം നടത്തുന്നതുവഴി ജനസംഖ്യാനിയന്ത്രണം നടപ്പിലാക്കുന്നതിനുള്ള ഒരു ഭരണകൂട ഗൂഢാലോചനയാണ്’ എന്ന വ്യാജപ്രചാരണത്തിൽ വീണവർ ഇനിയെങ്കിലും ഒന്ന് പുറകിലേക്ക് ചിന്തിക്കണം… ഡിഫ്തീരിയ ബാധിച്ച് മരിച്ച കുട്ടികളുടെ മാത്രം വിശദാംശങ്ങൾ ഒന്ന് അവലോകനം നടത്തണം… എന്നിട്ട് ആ ഡേറ്റ കൂടി ഒന്ന് വാട്സാപ്പ് വഴി ഫോർവേർഡ് ചെയ്യണം കേട്ടോ ഡിയർ കേശവൻ മാമൻസ്…

‘Herd Immunity’ എന്നൊരു സംഗതിയുണ്ട്… ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ, ഒരു ഭൂപ്രദേശത്തെ പരമാവധി ആളുകൾ ഒരു രോഗത്തിനെതിരെ vaccinated ആണെങ്കിൽ, പുറമേ നിന്ന് ആ രോഗാണുക്കൾ അവിടെ എത്തിപ്പെട്ടാലും, ആരോഗ്യപരമായ കാരണങ്ങളാലടക്കം വാക്സിനുകൾ സ്വീകരിക്കാനാവാത്ത ആളുകളിലേക്ക് അത് എത്തിച്ചേരാതെ നേരത്തേ സൂചിപ്പിച്ച ആ vaccinated population ഒരു മതിൽ പോലെ വർത്തിക്കും…

Immunization ഒക്കെ അത്ര proper ആയി നടക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമടക്കം ആളുകൾ വന്നുപോകുന്ന നാടാണ് ഇപ്പോൾ കേരളം… പോരാത്തതിന് un/partially immunised ആയ മലയാളിക്കുട്ടികളും… അപ്പോ ഈ രോഗാണുക്കളുടെ importing/spreading ഒന്നും എളുപ്പത്തിൽ നിയന്ത്രണത്തിലാക്കുക അത്ര പ്രായോഗികമല്ല…

മുന്നിലുള്ള ഏക വഴി പരമാവധി ആളുകളിലേക്ക് vaccination എത്തിക്കുക വഴി ഈ HERD IMMUNITY നിർമ്മിച്ചെടുക്കുക എന്നതാണ്..

ആ ബൃഹത്തായ concept ൻറെ കടയ്ക്കലാണ് വടക്കഞ്ചേരിയും മോഹനനും സാജനും അടങ്ങുന്ന വലിയൊരു ഭാഗം ക്രിമിനൽ മാഫിയയും, വാക്സിനേഷൻ കുഞ്ഞുങ്ങൾക്ക് നൽകരുത് എന്ന് ഒരു ബോധവുമില്ലാതെ വീണ്ടും വീണ്ടും പറയുന്ന ചില ഇതര വൈദ്യ ഭിഷഗ്വരന്മാരും, MBBS എന്ന അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചിട്ടും ഊളത്തരം മാത്രം വിളമ്പുന്ന ഖദീജയും ഹെഗ്ഡെയും, ഇവരൊക്കെ എന്ത് ഛർദ്ദിച്ചിട്ടാലും അതൊക്കെ കോരിയെടുത്ത് മഷിപുരട്ടി നെഞ്ചത്ത് പ്രിന്റെടുത്ത് വേഗം ജനങ്ങളിലേക്കെത്തിക്കുന്ന മാറൂമി അടക്കമുള്ള മാധ്യമങ്ങളും കത്തിവച്ചിരിക്കുന്നത്…

നിങ്ങൾക്ക് അഭിനന്ദനങ്ങൾ ഉണ്ട് കേട്ടോ… നിങ്ങളുടെ നിരന്തരമായ പ്രവർത്തനങ്ങളിലൂടെ വാക്സിനുകൾ നിഷേധിച്ച്, ഡിഫ്തീരിയ ബാധിച്ച് ശ്വാസം കിട്ടാതെ പിടഞ്ഞുമരിച്ചവരുടെ എണ്ണം കഴിഞ്ഞ അഞ്ചുവർഷക്കാലം കൊണ്ട് ഇപ്പോ ഏകദേശം ഹാഫ് സെഞ്ച്വറിയോടടുത്തിട്ടുണ്ട്.. നിസ്സാരമായ വാക്സിനുകളിലൂടെ സംരക്ഷിക്കാമായിരുന്ന അൻപതോളം ജീവനുകൾ…

ഡിഫ്ത്തീരിയ തടയുന്നതിനായുള്ള വാക്സിനുകൾ 95 മുതൽ 100 ശതമാനം വരെ protective efficacy ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ്.. ഈ വാക്കിന് പക്ഷേ ഒരു അർത്ഥം കൂടിയുണ്ട്… നൂറ് വ്യക്തികൾക്ക് ഡിഫ്തീരിയ പ്രതിരോധ വാക്സിൻ നൽകിയാലും 5 മുതൽ 10 വരെ ആളുകൾക്ക് പലവിധ കാരണങ്ങളാൽ ( severe combined immuno deficiency, vaccine failure, inability to receive vaccines due to health reasons, cancer chemotherapy etc. ) പ്രതിരോധ ശേഷി ലഭ്യമാകാതെ പോകുന്നു എന്ന്. അവരുടെ സംരക്ഷണവും കൂടി herd immunity വഴി ബാക്കി ആ 90-95 ആളുകളുടെ കടമയാണ് ഒരു ideal സമൂഹത്തിൽ…

ഇനി കേരളത്തിലെ അവസ്ഥ നോക്കാം… മുമ്പ് ലിസ്റ്റ് ചെയ്ത സാമൂഹ്യ വിരുദ്ധരുടെ പ്രചരണങ്ങളിൽ വീഴുന്നവരുടെ എണ്ണം ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാമല്ലോ… 100 ശതമാനം പോയിട്ട് 80 ശതമാനം പോലും vaccination coverage എത്താത്ത മേഖലകൾ ഇപ്പോഴും ഈ സാക്ഷര കേരളത്തിലുണ്ട്…

അതായത് വാക്സിൻ പ്രതിരോധ്യ രോഗങ്ങളുടെ നിർമ്മാർജ്ജനം ഇപ്പോഴും ഒരു വിദൂര സ്വപ്നം മാത്രമാണെന്ന്..

ഇനി നേരത്തേ പറഞ്ഞ ലിസ്റ്റിലെ ആളുകളുടെ പ്രായം ശ്രദ്ധിച്ചോ??? Adults ആണ്.. അവരെല്ലാം തന്നെ വാക്സിൻ ലഭിക്കാത്തവരൊന്നുമല്ല… ഒന്നുകിൽ നേരത്തെ സൂചിപ്പിച്ചത് പോലെ ആ 5-10 % ൽ പെട്ടവരാകാം..

പൊതുവേ pediatric age group ൽ വന്നിരുന്ന ഈ അസുഖങ്ങൾ മുതിർന്നവരിലേക്കും ബാധിച്ചു തുടങ്ങിയിട്ടുണ്ട്.. Pediatric age group ൽ ഇപ്പോഴും UNIVERSAL IMMUNIZATION PROGRAM വഴി ഡിഫ്തീരിയക്കെതിരെയുള്ള വാക്സിനുകൾ 15 വയസ്സു വരെ നൽകിപ്പോരുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ഒരു particular age group HERD ൽ ഈ അസുഖത്തിന്റെ incidence നിലവിലെ അവസ്ഥയിലും കുറഞ്ഞുതന്നെ നിൽക്കുന്നത് ആശ്വാസകരമാണ്.

അപ്പോ ഈ age shift??

അതിന് പ്രധാനമായും രണ്ട് കാരണങ്ങൾ ചൂണ്ടിക്കാണിക്കാം.

1. ഡിഫ്ത്തീരിയക്കെതിരെ നൽകിപ്പോരുന്ന ടോക്സോയിഡ് വാക്സിനുകൾ മൂലം ലഭിക്കുന്ന പ്രതിരോധ ശേഷി 6-7 വർഷങ്ങൾക്കപ്പുറം ശോഷിച്ചു തുടങ്ങും എന്ന ഒരു ശാസ്ത്രീയ വസ്തുത.

2. നിലവിൽ ഈ adult age group ൽ ഒരു immunization practice നമ്മുടെ നാട്ടിൽ ഒട്ടും തന്നെ ആരംഭിച്ചിട്ടില്ല എന്നത്.

നമ്മുടെ സംസ്ഥാനത്ത് തൊണ്ണൂറുകളിൽ annual incidence of diphtheria ആയിരങ്ങളിൽ നിന്നിരുന്നത് 2000-2015 കാലഘട്ടങ്ങളിൽ വെറും പത്തിലേക്ക് ചുരുക്കുന്നതിൽ നമ്മൾ വിജയിച്ചിരുന്നു എന്നത് മറക്കാൻ സമയമായിട്ടില്ല…

ഇനിയെങ്കിലും ഒന്ന് ഉഷാറായി പൊതുസമൂഹവും മാധ്യമങ്ങളും ഒത്തുപിടിച്ചാൽ മതി… നമുക്ക് ആ പഴയ പ്രതാപകാലത്തിലേക്ക് തിരിച്ചുവരാനാകും…

ശുഭാപ്തി വിശ്വാസത്തോടെ…

ഡോ. കിരൺ നാരായണൻ

About Intensive Promo

Leave a Reply

Your email address will not be published.