അടുത്ത നന്മമരവും വീണു. ആരെങ്കിലും പിരിവെടുത്തു നടത്തുന്ന ചാരിറ്റി പ്രവർത്തനത്തിൽ തന്റെ താരപദവി ഉപയോഗപ്പെടുത്തി പങ്കെടുത്ത്, യൂടൂബിൽ അപ് ലോഡ് ചെയ്യുന്ന പ്രത്യേകതരം നന്മമരം
അനുജയുടെ FB പോസ്റ്റ്.
സന്തോഷ് പണ്ഡിറ്റ് എന്ന പരമ ചെറ്റയോട് കുറച്ചു കാര്യം പറയാൻ വേണ്ടിയാണ് ഈ പോസ്റ്റ്.
പോസ്റ്റ് ഇടുംമുന്നേ അയ്യാളുടെ ഫാൻസ് ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ അവരോട് രണ്ട് വാക്ക്..
ദയവ് ചെയ്തു അയ്യാളെ നേരിൽ പരിചയം ഇല്ലാ എങ്കിൽ എന്നോട് വഴക്കിനു വരരുത്..
ഇത് ഞങ്ങൾ കുറച്ചു ആളുകളുടെ അനുഭവവും പിന്നെ ഞങ്ങളുടെ അന്വേഷണത്തിൽ കിട്ടിയ വിവരങ്ങളും ആണ് എന്ന് ഓർമിപ്പിച്ചു കൊള്ളുന്നു.
കുറച്ചു കാലം മുന്നേ വരെ ഒരു മനസാക്ഷി ഉള്ള സിനിമനടൻ എന്ന ആരാധന എനിക്കും ഇയാളോട് ഉണ്ടായിരുന്നു എന്നും എന്നോട് തന്നെയുള്ള പുച്ഛത്തോടെ കുറിക്കട്ടെ.
എടൊ സന്തോഷ് പണ്ഡിത് എന്ന ഒന്നാന്തരം ഉഡായിപ്പെ തന്റെ പേജിൽ ഞങ്ങൾ കുറെ ആളുകൾ ഇടുന്ന കമന്റുകൾ മൊത്തം ഡിലീറ്റുകയും എന്നെ ബ്ലോക്കാക്കി കമന്റുകൾ ഒന്നും ഇടാൻ പറ്റാണ്ടാക്കുകയും ചെയ്താൽ പറയാനുള്ളത് പറയില്ല എന്ന് തനിക് തോന്നിയോ.
താൻ എന്താ പറഞ്ഞത് താൻ വലിയ പ്രശസ്തൻ ആണ് എന്നോ പിന്നെന്താ ഇവിടെ ഉള്ളവർ ഒക്കെ നാട്ടുകാരുടെ കൈയ്യിൽ നിന്നും കാശുപിരിച്ചു പ്രശസ്തൻ ആകുമ്പോലെ അല്ല നീ പ്രശസ്തൻ ആയത് എന്നോ. നന്മമരങ്ങൾ ഒന്നും നല്ലത് അല്ലെ സെൽഫി എടുത്ത് പോസ്റ്റ് ഇടാനാണ് ചാരിറ്റി ചെയ്യുന്നത് എന്നോ.
എടൊ ഊളെ നിന്നെ നന്നായി അറിയുന്ന കുറച്ചു പേര് എങ്കിലും ഇവിടെ ഉണ്ട് എന്ന് താൻ മറന്നു പോയോ. ഞങ്ങളുടെ ജീവകാരുണ്യപ്രവർത്തനത്തിനിടയിൽ പറ്റിപ്പോയ ഏറ്റവും വലിയ അബദ്ധം ആണെടോ തന്നെ വിളിച്ചു പ്രോഗ്രാമിന് കൊണ്ട് വന്നത്.
അന്ന് തനിക് ഫോൺ ചെയ്യുപ്പോൾ ഞാൻ തന്നോട് പറഞ്ഞതും ആണ്, താങ്കൾക്ക് ആകുന്ന സഹായം വയ്യാത്ത ഒരു കുട്ടിക്കു ചികിത്സചിലവെങ്കിലും താൻ ചെയ്താൽ ഒരു ഉപകാരം ആണെന്ന്. അന്ന് താൻ പറഞ്ഞു നമുക്ക് നോക്കാം ഞാൻ വരട്ടെ എന്ന്.
പിറ്റേ ദിവസം മുതൽ താങ്കൾ പലവട്ടം ചോദിച്ചു എന്നാണ് പോകേണ്ടുന്നത് എന്ന്. ഡേറ്റ് പറഞ്ഞു താൻ വരാം എന്ന് പറഞ്ഞിട്ട് താൻ എന്നോട് ആവശ്യപെട്ടത് പെണ്ണുങ്ങളുടെ സാരിയൊക്കെ പോലുള്ള ഒരു ഷർട്ട് മാത്രം മതി എന്നാണ്. എന്നിട്ട് ഞങ്ങളുടെ പ്രോഗ്രാമുകളെ കുറിച്ച് മൊത്തം മനസിലാക്കി താൻ..
പിന്നെ താങ്കൾ പാലക്കാട് വന്നു ബസ്സ് ഇറങ്ങിയ സമയം മുതൽ ഞങ്ങളെ ഇട്ട് വട്ടം കറക്കിയത് താൻ മറന്നാലും ഞങ്ങൾക്ക് മറക്കാൻ ആകില്ല.ഏറ്റവും കൂടിയ ഹോട്ടലിൽ ac റൂമിൽ ഇരുന്നു താൻ ഓഡർ ഇടുക ആയിരുന്നില്ലേ. മുഖത്തു ഇടുന്ന പൗണ്ടേഷൻ കൊണ്ട് നീട്ടിയൊരു കുറിയും ഇട്ട് പൊറോട്ടയും ബീഫും കഴിച്ചു ഏമ്പക്കവും വിട്ട് ബീഫിന്റ രുചി വർണ്ണിക്കുന്ന താൻ ആണോടോ പുവർവെജിറ്റേറിയൻ ബിജെപികാരൻ. ആരെ കാണിക്കാൻ ആണെടോ .
തനിക് കടയിൽ കൊണ്ടുപോയി വാങ്ങിത്തന്ന ഷർട്ട് പോരാഞ്ഞിട്ട് താൻ ഞങ്ങളുടെ സഹോദരന്റെ പഴയ ഷർട്ടുകൾ വരെ എടുത്തോണ്ട് പോയി മാറി മാറി ഇട്ട് ഫോട്ടോയും വീഡിയോസും എടുക്കുകയും ഞങ്ങൾ വാങ്ങിക്കൊണ്ടു പോയ സാധനങ്ങളും കൊടുക്കാൻ കൊണ്ട് പോയ പൈസയും ഒക്കെ ഞങ്ങളിൽ ആരെങ്കിലും കൊടുക്കാം എന്ന് കരുതിയപ്പോൾ ഒക്കെയും താൻ ഞങ്ങളുടെ കൈയ്യിൽ നിന്നും തട്ടിപ്പറിച്ചു കൊടുത്തപ്പോൾ മിണ്ടാതെ സമ്മതിച്ചു തന്നത് തന്നെ പേടിച്ചിട്ട് അല്ല, താൻ പറഞ്ഞ പബ്ലിസിറ്റിയ്ക്ക് വേണ്ടി അല്ല മറിച്ചു ഞങ്ങൾ ഇവിട ഓരോരുത്തരുടെ കാലും കൈയും പിടിച്ചു ഒപ്പിച്ച പൈസ ആരുടെ കൈകൊണ്ടായാലും എത്തേണ്ടുന്ന ഇടത്തു എത്തിയാൽ മതിയെന്ന ചിന്തയിൽ ആണ്.
ഞങ്ങളെ മുതലെടുക്കാൻ വേണ്ടി അവിടെ നില്കാൻ നോക്കിയ തന്നെ ശല്യം കാരണം രാത്രി തന്നെ കാറിൽ കയറ്റി വീട്ടിലേക്കു കൊണ്ടാക്കാൻ പുറപ്പെട്ട അഭിജിത്തിനെയും മുസ്തഫമാഷിനെ കൊണ്ടും ഉപ്പു മുതൽ ആട്ടിയ മാവ് വരെ, അടുക്കളയിലേക്കുള്ള സാധനം മൊത്തം വാങ്ങിപ്പിച്ചപ്പോഴും ഡോക്ടർ സതീഷിന്റെ വീട്ടിൽ നിന്നും തൈരും മാങ്ങയും വരെ വീട്ടിൽ കൊണ്ട് പോകാൻ വേണം എന്ന് വാശിപിടിച്ചപ്പോഴും ഷാജഹാന്റെ സ്റ്റുഡിയോയിൽ കയറി ഇരുന്ന് ഷാജിയെ കൊല്ലാതെ കൊന്നതും… ഒക്കെ ഒരു തമാശ ഭാവത്തിലെ ഞങ്ങൾ എടുത്തിരുന്നുള്ളൂ.
പക്ഷെ പിറ്റേന് താൻ ഒരു പോസ്റ്റ് ഇട്ടിരുന്നു പാലക്കാട് മലപ്പുറം മേഖലകളിൽ തന്റെ ജീവകാരുണ്യപ്രവർത്തനം തുടരുന്നു സപ്പോർട്ടുമായി ഞങ്ങൾ കൂടെ ഉണ്ടെന്ന്.
ആ പോസ്റ്റിൽ വന്ന കമന്റുകൾ ചേട്ടാ സ്വന്തം പോക്കറ്റിൽ നിന്നും കാശ് എടുത്ത് ഇതൊക്കെ ചെയ്യാൻ ചേട്ടന് മാത്രമേ ആകുള്ളൂ എന്നൊക്ക ആയിരുന്നു.. അതിനു താൻ കൊടുത്ത മറുപടി അതെ എന്നെ പോലെ ഞാൻ മാത്രമേ ഉള്ളൂ എന്ന്.
അന്ന് തന്റെ തന്തയ്ക്ക് ഞാൻ വിളിക്കേണ്ടിവന്നത് എന്താണെന്നു അറിയോ… നൂറും ഇരുനൂറും ഒക്കെയായി ഞങ്ങൾ ഓരോ സാധാരണക്കാരന്റെ കൈയ്യിൽ നിന്നും പിരിച്ചു എടുത്ത് നടത്തിയ പ്രവർത്തനത്തെ ഞങ്ങൾ അധ്വാനിച്ച കാശിൽ വന്നു ഞങ്ങളുടെ പിള്ളേരുടെ പഴയഷർട്ട് ഉൾപ്പടെ എടുത്തുകൊണ്ടു പോയ താൻ തന്റെ കാശുകൊണ്ട് ആണ് ഇതൊക്കെ ചെയ്തത് എന്ന് ആക്കിയതിന്റെ പേരിൽ സഹായിച്ച ആളുകളുടെയും ചോദ്യങ്ങൾക്കും ഉത്തരം കൊടുക്കേണ്ടി വന്നത് കൊണ്ട് ആണ്….
അന്ന് മുതൽ തന്റെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കുകയായിരുന്നു ഞങ്ങൾ.
താൻ 85ശതമാനവും ഇങ്ങനെ തന്നെയാണ് പ്രവർത്തനം നടത്തുന്നത് എന്ന് ഞങ്ങൾക്ക് ഉറപ്പ് ഉണ്ട്..
ഒരു ദിവസം ആരെങ്കിലും ചെയ്യുന്ന പ്രവർത്തനത്തിൽ കൂടെ ചേർന്ന് ഷർട്ടുകൾ മാറ്റി മാറ്റിയിട്ട് ഫോട്ടോയും വീഡിയോയും എടുത്ത് പല ദിവസങ്ങളിൽ ആയി പോസ്റ്റ് ചെയ്തു നാട്ടുകാരെ പറ്റിച്ചു കുപ്രസക്തിയും നേടി യുടൂബിൽ നിന്നും പേജിൽ നിന്നും കാശുണ്ടാക്കുന്ന തനിക്ക് എന്നാ യോഗ്യതയാണെടോ ചാരിറ്റിപ്രവർത്തകരെ അടച്ചാക്ഷേപിക്കാൻ…?
ഇതൊക്കെ അറിയുന്നവർ ഇടുന്ന കമന്റുകൾ മൊത്തം ഡിലീറ്റി തന്റെ വൃത്തികെട്ട കുബുദ്ധി തിരിച്ചറിയാത്ത പാവങ്ങളെ പറ്റിച്ചു ജീവിക്കയല്ലേടോ ചെറ്റേ നീ …
ഈ പോസ്റ്റ് ചിലപ്പോൾ അഞ്ചോ പത്തോ പേരെ കാണുള്ളൂ ആയിരിക്കാം പക്ഷെ നീ കാണും എന്ന് നൂറു ശതമാനം ഉറപ്പ് എനിക്ക് ഉണ്ട്..
വലിയ വലിയ ആളുകൾക്കു മേൽ കേസ് കൊടുക്കുന്ന നിനക്ക് തന്റേടം ഉണ്ടെങ്കിൽ ഞാൻ പറഞ്ഞതിൽ എന്തെകിലും തെറ്റ് ഉണ്ടെന്നു ഉറപ്പ് ഉണ്ടെങ്കിൽ എന്റെ പേരിൽ കേസ് കൊടുക്ക് മനനഷ്‌ടത്തിന്….
ഇത്രയും കൊണ്ട് തീർന്നിട്ടില്ല ബാക്കി ഇനി പുറകെ വരും എന്ന്.
അനുജ എന്ന വനജ.