ദേ ഇവളാണ് പൂജ. ഗുവാഹാട്ടിയാണ് സ്വദേശം ഒരു ട്രാൻസ്‌ജെൻഡർ ആണ് കേട്ടോ…. അവധി കഴിഞ്ഞു പോകുമ്പോൾ ട്രെയിനിൽ പരിചയപ്പെട്ടതാണ് പിന്നീട് നല്ലൊരു സുഹൃത്തായി….
ഇന്ന് നാലരവർഷങ്ങൾക്കുശേഷം നാഗാലാൻഡിനോട് വിടപറയുമ്പോൾ ഒരു സർപ്രൈസ് എന്ന പോലെ ഗുവാഹാട്ടി റെയിൽവേ സ്റ്റേഷനിൽ എന്നെ കാത്തു നിൽക്കുന്നു …. ഇനി കാണാൻ കഴിഞ്ഞില്ലെങ്കിലോ എന്ന വിഷമത്തോട് കൂടി.. എന്തൊരു കഷ്ടതകൾ നിറഞ്ഞ ജീവിതമാണ് അവരുടേത് കേട്ടുകഴിഞ്ഞാൽ സങ്കടം വരും……….
എന്തോ ഒരു വിഷമം,. അവർക്കുമില്ലേ ജീവിക്കാനുള്ള സ്വാതന്ത്ര്യം?? ട്രെയിൻ സ്റ്റേഷൻ വിടാറായപ്പോൾ എന്നോട് ഒരു ചോദ്യം കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കുമോയെന്നു. ഇല്ല എന്ന് പറയാൻ വല്യ സെലിബ്രെറ്റിയൊന്നുമല്ലല്ലോ ഞാൻ… ചേർത്ത് നിർത്തി എടുത്തു ഒരു സെൽഫി……
ഇനി വരുന്നിടത്തുവെച്ചുകാണാം…….. ഇവരെ പോലുള്ളവർക്ക് നമ്മൾ അല്ലെ കട്ട സപ്പോർട്ട് കൊടുക്കേണ്ടത്…… അവരും ജീവിക്കട്ടെ സ്വതന്ത്രമായി…….. എന്നെങ്കിലും കാണാം പ്രിയ മിത്രമേ……പരമാവധി എല്ലാ സുഹൃത്തുക്കളും ഈ പോസ്റ്റ് ഷെയർ ചെയ്യണം… അവർ നമ്മളെ പോലെ ജീവിക്കണം…..
കടപ്പാട്