പ്രളയകാലത്ത് വെള്ളക്കെട്ടിൽ വീണ് മരിച്ച അനീഷിന്റെ കുടുംബം കഴിയുന്നത് ദുരിതാവസ്ഥയിൽ. ടാർപോളിൻ ഷീറ്റ് കെട്ടിയുണ്ടാക്കിയ കൊച്ചു കൂരയിലാണ് അനീഷിന്റെ ഭാര്യ അഖിനയും ആറും മൂന്നും വയസുള്ള രണ്ട് കുഞ്ഞുങ്ങളും താമസിക്കുന്നത്. ഷംസീർ എന്ന യുവാവാണ് ഈ കുടുംബത്തിന്റെ ദുരവസ്ഥ വിവരിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പ് ഇട്ടിരിക്കുന്നത്.
ഷംസീർ പങ്കുവച്ച കുറിപ്പ് വായിക്കാം;
കൈവെടിയരുത് അപേക്ഷയാണ്. പ്രളയം അനാഥമാക്കിയ അനീഷിന്റെ കുടുംബത്തിന് വേണം അന്തിയുറങ്ങാൻ ഒരു വീട്. കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണ് മരിച്ച വേളം കൂളിക്കുന്ന് നടുക്കണ്ടി മീത്തൽ അനീഷിന്റെ അനാഥാവസ്ഥയിലായ കുടുംബത്തെ സംരക്ഷിക്കാൻ വേണം പ്രിയപ്പെട്ടവരുടെ ഒരുകൈ സഹായം.
ഹോട്ടൽ പാചക തൊഴിലാളിയായ അനീഷിന്റെ മരണത്തോടെ ഭാര്യ അഖിനയും ആറും മൂന്നും വയസുള്ള പറക്കമുറ്റാത്ത രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമാണ് നഷ്ടമായത്. ടാർപോളിൻ ഷീറ്റ് കൊണ്ട് മേൽക്കൂര മറച്ച കൂരയിൽ ആണ് ഈ കുടുംബം ഇന്ന് കഴിയുന്നത്.
ഈ പാവപ്പെട്ട കുടുംബത്തെ രക്ഷിക്കാൻ ജനങ്ങൾ ജാതി, മത, രാഷ്ട്രീയഭേദമന്യേ ഇന്ന് ഒറ്റക്കെട്ടാണ്. നമ്മളും നമ്മെ കൊണ്ട് ആവുന്ന സഹായം കേരള ഗ്രാമീൺ ബാങ്ക് വേളം ശാഖയിൽ അനീഷ് കുടുംബസഹായ കമ്മറ്റി കൺവീനറുടെയും ഖജാൻജിയുടെയും പേരിൽ ആരംഭിച്ച ജോയന്റ് അക്കൗണ്ടിൽ സംഭാവന നൽകിയെങ്കിൽ? അതിജീവനമാണ്, സഹായത്തിനായി കരങ്ങൾ നീട്ടുകയാണ് ഈ കുടുംബം.
A/c No: 40185101069082
IFSC code: KLGBOO40185