ഇതാണ് റാനു മരിയ മുണ്ടൽ.
സോഷ്യൽ മീഡിയ വഴി വൈറലായ സുന്ദര, മധുര ശബ്ദത്തിന് ഉടമ…
ഇനി നാം പറഞ്ഞു പരിഹസിച്ച ആ പഴയ വാക്കുകൾ ജീവിതത്തിൽ നിന്ന് എടുത്തുമാറ്റാം
കൂട്ടുകാർ ആരെങ്കിലുമൊന്ന് നമുക്ക് മുന്നിൽ പാടിത്തിമിർക്കുമ്പോൾ നാം തമാശരൂപേണെ പറയുന്ന ഒരു വാക്കുണ്ട്.
“നിനക്ക് വല്ല ട്രൈനിലും പോയി പാടിക്കൂടേ”
എന്നാൽ ഇനിയാ വാക്കും വിലപോകില്ല.
മനോഹരമായ ശബ്ദത്തിനുടമകളാണ് റെയിൽവേ സ്റ്റേഷനിൽ പാടുന്നവരെന്ന് ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് റാനു മുണ്ടൽ.
ജീവിതത്തിൽ നിരാശയുടെ ലോകത്തേക്ക് നാം തെന്നിവീഴുമ്പോൾ ദൈവത്തിന്റെ കരസ്പർഷം ഒരു നാൾ നമ്മെ തഴുകാൻ എത്തുമെന്ന ആത്മവിശ്വാസമാണ് റാനു മുണ്ടലിലൂടെ വീണ്ടെടുത്തത്.
ആരോരും ശ്രദ്ധിക്കപ്പെടാതെ കൊൽക്കത്തയിലെ റാണി ഗൽകട്ട് റെയിൽവേ സ്റ്റേഷനിൽ തന്റെ വിശപ്പിനെ ശമിപ്പിക്കാൻ ഗാനങ്ങൾ ആലപിച്ച് പിച്ചയെടുത്തിരുന്ന അൻപത്തൊൻപതു വയസ്സുകാരി.
അതായിരുന്നു ഇന്നലയിലെ റാനു മുണ്ടൽ.
തന്റെ ആലാപനത്തിന്റെ മാധുര്യത്തിൽ ലയിക്കുന്നവർ നൽകുന്ന നാണയത്തുട്ടുകളാൽ ഭക്ഷണം മേടിച്ച് വിശപ്പടക്കി കഴിഞ്ഞ നീണ്ട അരനൂറ്റാണ്ട്.
താൻ എന്നും പാടിയിരുന്നതുപോലെ ട്രെയിനിനകത്തുനിന്ന് അന്നും പാടിക്കൊണ്ടിരിന്നു. ചൂളം വിളിച്ച് ട്രെയിൻ പായുമ്പോഴും കമ്പാർട്ട്മെന്റിനകത്തെ കലപില ശബ്ദങ്ങളിൽ നിന്നും വിത്യസ്ഥമായി ഒരുമനോഹരമായ മധുര സംഗീതം ഒഴുകാൻ തുടങ്ങി.
‘ഏക് പ്യാര്കാ നഗ്‌മാഹേ’
ലതാമങ്കേഷ്കറിന്റെ സ്വരമാധുരിയിലൂടെ ഹൃദയത്തിൽ പതിച്ച ആ ഗാനം മനോഹരമായി ഈ അപശബ്ദങ്ങൾക്കിടയിൽ ആരാണ് നന്നായി പാടുന്നതെന്ന് അതീന്ത ചൗദരി എന്ന യുവ എഞ്ചിനീയർ അന്വേഷിച്ചു.
വീണ്ടും ആലപിക്കാൻ ആവശ്യപ്പെട്ട് തന്റെ കേമറയിൽ പകർത്തി പുറം ലോകത്തിന് ആ മധുര സംഗീതത്തിനുടമയെ അതീന്ത ചൗദരി പരിചയപ്പെടുത്തി.
റാനു മുണ്ടലിന്റെ ഗാനാലാപനം സോഷ്യൽ മീഡിയയിൽ വൈറലായി.
ഇതുകണ്ട ഒരു ചാനൽ അവരുടെ റിയാലിറ്റി ഷോയിലേക്ക് റാനു മുണ്ടലിനെ ക്ഷണിച്ചു.
റാനു മുണ്ടലിനോട് ഒരു തവണകൂടെ ഗാനമാലപിക്കാൻ ആവശ്യപ്പെട്ടു.
മനോഹരമായി ഒരുതവണകൂടെ പാടി കേൾപിച്ച് പ്രശസ്തരായ സംഗീത ജ്ഞാനികളുടെ കണ്ണുതുറപ്പിച്ചു.
ജഡ്ജ് പാനലിൽ ഇരുന്നിരുന്ന നടനും സംഗീത സംവിധായകനും ഗായഗനുമായ ഹിമേഷ് രശ്‌മിയ തന്റെ അടുത്ത ഗാനത്തിൽ ശബ്ദം നൽകാൻ അവസരം നൽകാമെന്ന് റാനു മുണ്ടലിന് വാഗ്ദാനം നൽകി.
ഒരുമാസം കഴിഞ്ഞ് ഹിമേഷ് രശ്മിയയുടെ ക്ഷണം വന്നു.
ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത സംഗീതോപകരണങ്ങൾക്ക് നടുവിൽ നിന്ന് റാനു മുണ്ടൽ പാടി തുടങ്ങി.
” തേരീ മേരീ തേരീമേരീ
തെരിമേരീ കഹാനീ”
അനുരാഗം തുളുമ്പിയ ബോളിവുഡ് ഗാനം നമ്മൾ മൂളിപ്പാടി നടക്കുമ്പോഴും ഒരുപക്ഷെ ഇതിനുപിന്നിൽ ഒന്നുമില്ലാത്ത ഭിക്ഷക്കാരിയുടെ യാചനോപാതിയായിരുന്ന ഗാനം ചരിത്രത്തിലിടം പിടിച്ച കഥയറിയാതെയായിരിക്കും.
മുശിഞ്ഞ വസ്ത്രവും സടകെട്ടിയ മുടിയും മെലിഞ്ഞുണങ്ങിയ ശരീരവുമുള്ളവർ കഴിവുകെട്ടവരാണെന്ന് വരുത്തി തീർത്ത പൊതുബോധത്തോട് ഇനിവിടപറഞ്ഞേക്ക്.
കാരണം, നാം പരിഹസിച്ചിരുന്ന ട്രെയിനിലെ ഗായകർ ഇന്ന് ബോളിവുഡിൽ പാടിത്തുടങ്ങിയിരിക്കുന്നു…