Breaking News
Home / Latest News / എന്താണ് നിസ്സഹായാവസ്ഥ അത് അറിയണമെങ്കിൽ ഒരു സൈനികനായി ജീവിക്കണം

എന്താണ് നിസ്സഹായാവസ്ഥ അത് അറിയണമെങ്കിൽ ഒരു സൈനികനായി ജീവിക്കണം

എന്താണ് നിസ്സഹായാവസ്ഥ… അത് അറിയണമെങ്കിൽ ഒരു സൈനികനായി ജീവിക്കണം . കൂടെയുള്ളവർ പിടഞ്ഞു മരിക്കുമ്പൊഴും ഒന്നും ചെയ്യാനാവാതെ എന്തിനു.. ഒരിറ്റു വെള്ളം പോലും കൊടുക്കാനാവാതെ ആ മരണത്തിനു മൂക സാക്ഷി ആകേണ്ടി varunna ഒരുവൻ..

എല്ലാരേയും പോലെ അവനും വീട്ടിൽ വിളിച്ചിരിക്കും.. പ്രിയതമയും കുട്ടികളുമായും സ്നേഹം പങ്കിട്ടിരിക്കണം.. നാട്ടിൽ വരുമ്പോൾ ചെയ്യാനായി കരുതിയിരിക്കുന്ന നിറമുള്ള സ്വപ്നങ്ങളെ കുറിച്ച് വാചാലനായിരിക്കണം..
ഒരുപക്ഷെ പ്രിയപ്പെട്ടവർ വിചാരിച്ചു പോലും കാണില്ല ഇത് തൻറെ പ്രിയപ്പെട്ടവൻറെ അവസാന ശബ്ദമായിരിക്കും എന്ന്… 😪😪

ജീവനുവേണ്ടി പിടയുന്ന നിമിഷവും മനസ്സിൽ തീർച്ചയായും പ്രിയപ്പെട്ടവരുടെ. മുഖമാകാം.. ചിതറിത്തെറിച്ച ശരീരത്തിൽ നിന്നും അവസാന ശ്വാസം പോകും വരെയും വേവലാതിപ്പെട്ടതു തൻറെ ജീവനേക്കാൾ താൻ കരുപ്പിടിപ്പിക്കാൻ ശ്രമിച്ച കുറേ ജീവന്നേക്കുറിച്ചാകും……

രാഷ്ട്രീയവും മതവും തലക്കുപിടിച്ച സമൂഹമേ നിസ്സഹായാവസ്ഥ മനസ്സിലാക്കണമെങ്കിൽ ഒരു സൈനികൻ ആകണം..
(ഛത്തിസ്ഗർഹിൽ നടന്ന IED blastil ചിതറി തെറിച്ച ശരീരവുമായി മരണത്തോട് മല്ലടിക്കുന്ന കൂട്ടുകാരനെ നിസ്സഹായനായി നോക്കിയിരിക്കുന്ന ഒരു സഹപ്രവർത്തകൻ )😪😪😪😪😪

About Intensive Promo

Leave a Reply

Your email address will not be published.