Breaking News
Home / Latest News / ഏത് മണവാട്ടിക്കാണ് അസൂയ തോന്നാത്തത്

ഏത് മണവാട്ടിക്കാണ് അസൂയ തോന്നാത്തത്

ചലഞ്ചുകൾക്കൊരു പഞ്ഞവുമില്ലാത്തൊരു സ്ഥലമാണ് സോഷ്യൽ മീഡിയ. ഐസ് ബക്കറ്റ് ചലഞ്ച്, ട്രീ ചലഞ്ച്, ബോട്ടിൽ‌ ക്യാപ് ചലഞ്ച് എന്നു വേണ്ട രസിപ്പിക്കുന്ന വെല്ലുവിളികൾ ആവോളം എടുക്കാനുണ്ട് അവിടെ. കൂട്ടത്തിൽ അമ്പരപ്പും കൗതുകവും ഒരു പോലെ സമ്മാനിച്ച ഒന്നായിരുന്നു ടെൻ ഇയർ ചലഞ്ച്. പത്തു വർഷത്തിനു മുമ്പും ശേഷവുമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതാണ് രീതി. കാലം നമുക്ക് നൽകുന്ന മാറ്റം കൗതുക കാഴ്ചകളായി സോഷ്യൽ മീഡ‍ിയയിൽ പുനർജനിച്ചപ്പോൾ അതേറ്റെടുക്കാനും നിരവധി പേരുണ്ടായി.

ഇപ്പോഴിതാ അത്തരത്തിലൊരു ചലഞ്ചാണ് സോഷ്യൽ മീഡിയയിൽ ചിരിവിതറുന്നത്. പത്ത് വർഷം ഇല്ലെങ്കിലും മൂന്ന് വർഷത്തെ ഇടവേളയിൽ നടന്ന ഒരു വിവാഹ ചിത്രമാണ് വൈറലാകുന്നത്. 2016ലും 2019ലും വിവാഹിതരായ ചേട്ടനും അനിയനുമാണ് ഈ വെറൈറ്റി ചലഞ്ച് കഥയിലെ കേന്ദ്രപാത്രങ്ങൾ.

വിവാഹ സദ്യക്കിടെ ചേട്ടനെ സ്നേഹത്തോടെ ചോറൂട്ടുന്ന അനിയനാണ് 2016ൽ സംഭവിച്ച ഒന്നാമത്തെ ചിത്രത്തിൽ. 2019ൽ അനിയന്റെ വിവാഹ സമയമാകുമ്പോൾ അതേ ചേട്ടൻ അനിയന് സ്നേഹത്തോടെ ചോറുരുള നൽകുന്നു. ഈ രണ്ടു സ്നേഹവും കണ്ട് ഇവർക്കരികിൽ നിലയുറപ്പിച്ചിരിക്കുന്ന മണവാട്ടിമാരുടെ അസൂയയാണ് ചിരിക്കുള്ള വക നൽകുന്നത്.

ജിഎൻപിസി ഗ്രൂപ്പിലാണ് അസൂയയും സ്നേഹവും സമംചേരുന്ന ഈ കാഴ്ച പ്രത്യക്ഷപ്പെട്ടത്. ആര്യൻ ഗോകുലാണ് ആ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഈ ചേട്ടന്റേയും അനിയന്റേയും സ്നേഹം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

About Intensive Promo

Leave a Reply

Your email address will not be published.