പുരസര്‍ല വെങ്കട്ട സിന്ധു (പി. വി. സിന്ധു)
===========================
ഇന്ത്യന്‍ വോളിബോള്‍ താരം പുസാരല വെങ്കിട്ട രമണയും വോളിതാരം വിജയയുടെയും മകളായിട്ട് സിന്ധു 1995 ജൂലൈ അഞ്ചിനു ജനനം. കായികതാരങ്ങളായ മാതാപിതാക്കൽ നൽകിയ ധൈര്യമാണ് സിന്ധുവിനെ കായികതാരമാക്കിയത്.
സിന്ധുവിന്‍റെ അമ്മ രമണ ജോലി ചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യന്‍ റെയില്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ മെഹബൂബ് അലിക്ക് കീഴിലാണ് സിന്ധു ബാഡ്മിന്‍റൺ അഭ്യസിച്ചുതുടങ്ങിയത്.
രമണ വോളിബോൾ പരിശീലനത്തിനായി സ്റ്റേഡിയത്തിലെത്തുമ്പോൾ അടുത്തുള്ള ബാഡ്മിന്‍റൺ കോർട്ടിലായിരുന്നു. താമസിയാതെ വോളിബോൾ ക്വാർട്ടിൽ നിന്ന് ബാഡ്മിന്‍റിണിനന്‍റെ വഴി തിരഞ്ഞെടുത്തു. മലയാളിയായ പരിശീലകന്‍ ടോം ജോണ്‍ ഹൈദരാബാദിലെ എൽ.ബി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിശീലന കളരിയിൽ മാതാപിതാക്കള്‍ ചേർത്തു.
സിന്ധുവിന്‍റെ കരിയര്‍ ബാഡ്മിന്‍റനാണെന്നും നല്ല ഭാവിയുള്ള കുട്ടിയാണെന്നു ഗോപീചന്ദിനെ പരിശീലിപ്പിച്ച കോച്ചായ ടോമിന്‍റെ വാക്കുകൾ മാതാപിതാക്കൾ ചെവികൊടുത്തപ്പോൾ അവൾ ഇന്നു കാണുന്ന സിന്ധുവായി. ജൂനിയർ തലങ്ങളിൽ സിന്ധു തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ പരിശീലകനും മാറി. പിന്നീട് ഗോപീചന്ദ് അക്കാദമിയിലായിരുന്നു പരിശീലനം.രമണയുടെ സുഹൃത്തു കൂടിയായ ഗോപീചന്ദ് സിന്ധുവിന്‍റെ പരിശീലനച്ചുമതല ഏറ്റെടുത്തു
2011ലെ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ സിംഗിള്‍സ് സ്വര്‍ണം നേടുന്നതോടെയാണ് സിന്ധു ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.2012ല്‍ ജപ്പാന്‍റെ നവോമി ഒകുഹാരയെ പരാജയപ്പെടുത്തി ഏഷ്യാ യൂത്ത് അണ്ടര്‍-19 ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി. തുടര്‍ന്നു നടന്ന ലി നിംഗ് ചൈനാ മാസ്റ്റേഴ്‌സില്‍ റിയോ ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് ലീ ഷൂറേയിയെ അട്ടിമറിച്ച് ഏവരെയും ഞെട്ടിച്ചു.
16 വയസു മാത്രമായിരുന്നു അന്ന് സിന്ധുവിന്‍റെ പ്രായം. അതേ വര്‍ഷം തന്നെ ഒരു സെറ്റു പോലും നഷ്ടമാകാതെ സയ്യിദ് മോദി ഗോള്‍ഡ് ഗ്രാന്‍പ്രീയുടെ ഫൈനലിലെത്തിയെങ്കിലും ഫൈനലില്‍ കടുത്ത പോരാട്ടത്തിനൊടുവില്‍ ഇന്തോനേഷ്യയുടെ ലിന്‍ഡാ വെനി ഫനേത്രിയോടു പരാജയപ്പെടാനായിരുന്നു വിധി. എങ്കിലും വര്‍ഷാവസാനത്തോടെ ലോകറാങ്കിംഗില്‍ പതിനഞ്ചാം സ്ഥാനത്തെത്താനായി.
മലേഷ്യന്‍ ഓപ്പണ്‍ കിരീടത്തോടെയാണ് സിന്ധു 2013 സീസണ്‍ ആരംഭിച്ചത്. ഇതായിരുന്നു കരിയറിലെ ആദ്യ ഗ്രാന്‍പ്രീ ഗോള്‍ഡ് കിരീടം. 2013ലെ ലോകചാമ്പ്യന്‍ഷിപ്പിന്‍റെ പ്രീക്വാര്‍ട്ടറില്‍ അന്നത്തെ ലോക രണ്ടാം നമ്പര്‍താരം വാങ് യിഹാനെ അട്ടിമറിച്ചു കൊണ്ടാണ് സിന്ധു ക്വാര്‍ട്ടറിലെത്തിയത്.
തൊട്ടടുത്ത ക്വാര്‍ട്ടറില്‍ ചൈനയുടെ തന്നെ ഷി സിയാന്‍ വാങിനെ തോല്പിച്ചു കൊണ്ട് ലോകചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യാക്കാരി എന്ന നേട്ടം സ്വന്തമാക്കി. ഇതേ വര്‍ഷം തന്നെ അര്‍ജുന അവാര്‍ഡും സിന്ധുവിനെ തേടിയെത്തി. 2014ലെ ലോക ചാമ്പ്യന്‍ഷിപ്പിലും സിന്ധു വെങ്കലവുമായി മടങ്ങി. 2013, 2014, 2015 വര്‍ഷങ്ങളില്‍ മക്കാവു ഓപ്പണ്‍ നേടി മക്കാവുവില്‍ ഹാട്രിക് കിരീടം നേടുന്ന ആദ്യ താരമായി.
2016ലെ റിയോ ഓപ്പണില്‍ വെള്ളി മെഡല്‍ നേടിയതോടെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌നയും സിന്ധുവിനെ തേടിയെത്തി. റിയോയില്‍ നിന്ന് വെള്ളി മെഡലുമായി നാട്ടിലെത്തിയ സിന്ധുവിന് വന്‍ സ്വീകരണമാണ് തെലുങ്കാനാ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.പുല്ലേല ഗോപിചന്ദിനെ മാറ്റി പുതിയ വിദേശ കോച്ചിനെ സര്‍ക്കാര്‍ ചെലവില്‍ വയ്ക്കാമെന്ന വാഗ്ദാനം സന്തോഷപൂര്‍വം സിന്ധു നിരസിക്കുകയായിരുന്നു. തന്‍റെ നേട്ടത്തിനു കാരണക്കാരന്‍ ഗോപി സാറാണെന്നു പറയാന്‍ ഒരിടത്തും സിന്ധു മടികാണിച്ചതുമില്ല. ഒളിമ്പിക് മെഡല്‍ പരസ്യക്കമ്പനികളുടെ ഇഷ്ടതാരമാക്കി സിന്ധുവിനെ മാറ്റി.
2017ല്‍ കരോളിനാ മാരിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് വീഴ്ത്തി ഇന്ത്യന്‍ ഓപ്പണ്‍ നേടി.മാരിനെതിരായ ജയം ഒരു പകരം വീട്ടലായിരുന്നു. റിയോയില്‍ തന്നെ തോല്‍പ്പിച്ചു സ്വര്‍ണം നേടിയതിനുള്ള മധുരപ്രതികാരമായിരുന്നു ഈ വിജയം.
ഈ വിജയത്തോടെ ലോകറാങ്കിംഗില്‍ രണ്ടാമതെത്തി. ഇന്ത്യന്‍ ഓപ്പണിലെ വിജയത്തോടെ ലോക ഒന്നാം നമ്പര്‍ കരോളിനാ മാരിനുമായുള്ള നേര്‍ക്കു നേര്‍ പോരാട്ടങ്ങളില്‍ 6-6ന് തുല്യത പാലിക്കാനും സിന്ധുവിനായി.2017 ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിന്‍ ആണ് സിന്ധുവിനെ പരാജയപ്പെടുത്തി മത്സരത്തില്‍ സിന്ധു വെള്ളി നേടി.
2017 സിയോളില്‍ നടന്ന കൊറിയ ഓപ്പണ്‍ സീരീസ് ഫൈനലില്‍ ജപ്പാന്റെ ലോകചാമ്പ്യന്‍ നൊസോമി ഒകുഹാരയെയാണ് സിന്ധു പരാജയപ്പെടുത്തി.
ജേതാവായ ശേഷം പ്രധാന കിരീടങ്ങളിലൊന്നും തന്നെ പേരുചേര്‍ക്കാന്‍ സിന്ധുവിന് സാധിച്ചിരുന്നില്ല. ലോകചാമ്പ്യന്‍ഷിപ്പ് (2018), ഏഷ്യന്‍ ഗെയിംസ് (2018), കോമണ്‍വെല്‍ത്ത് ഗെയിംസ്-2018, ഇന്‍ഡൊനീഷ്യ ഓപ്പണ്‍-2019, തായ്‌ലന്‍ഡ് ഓപ്പണ്‍-2018, ഇന്ത്യ ഓപ്പണ്‍-2018 തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം ഫൈനല്‍ തോല്‍വി സിന്ധുവിനെ വേട്ടയാടി.ഒടുവില്‍ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി 38 മിനിറ്റുള്ള മത്സരത്തില്‍മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-7, 21-7) മറികടന്നാണ് സിന്ധു ചരിത്രം കുറിച്ചത്.ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും ഇതോടെ സിന്ധു സ്വന്തമാക്കി.
സിന്ധുവിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനലായിരുന്നു ഇന്നത്തേത്. കഴിഞ്ഞ രണ്ടുവര്‍ഷവും ഫൈനലില്‍ തോറ്റിരുന്നു.
ലീ ഷൂറേയി, വാങ് യിഹാന്‍, ഷീസിയാന്‍ വാങ്, രത്‌നനോക്ക് ഇന്‍റനോണ്‍ തുടങ്ങിയ ലോക മുന്‍നിരതാരങ്ങള്‍ക്കെല്ലാം എതിരെ താരതമ്യേന മെച്ചപ്പെട്ട വിജയങ്ങളാണ് സിന്ധുവിനുള്ളത്. സിന്ധുവിന്റ് 1.79 മീറ്റര്‍ ഉയരംകരുത്തുറ്റ സ്മാഷുകളുതിര്‍ക്കാന്‍ സിന്ധുവിനു സഹായമായി. സിന്ധുവിന്‍റെ ഉയരം പല വിജയങ്ങള്‍ക്കും നിര്‍ണായകമായി
ബാഡ്‍മിന്‍റണില്‍ ഒളിമ്പിക് വെള്ളി മെഡല്‍ നേടിയ പി വി സിന്ധു ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ ഡെപ്യൂട്ടി കളക്ടര്‍ പദവി നല്ക് ആദരിച്ചു.ഗ്രൂപ്പ്-ഐ വിഭാഗത്തില്‍ സിന്ധുവിന് നിയമനം നല്‍കിയത്. നിയമത്തില്‍ മാറ്റംവരുത്തിയാണ് സിന്ധുവിന് നിയമനം നല്‍കിയത്
Psc Vinjanalokam Pscvinjanalokam