Breaking News
Home / Latest News / ചില ടിടിഇ മാർക്ക് ഒരു വിചാരമുണ്ട്. ഇന്ത്യൻ റെയിൽവെ അവർക്കാരോ പതിച്ച് കൊടുത്തതാണെന്ന്

ചില ടിടിഇ മാർക്ക് ഒരു വിചാരമുണ്ട്. ഇന്ത്യൻ റെയിൽവെ അവർക്കാരോ പതിച്ച് കൊടുത്തതാണെന്ന്

ചില ടിടിഇ മാർക്ക് ഒരു വിചാരമുണ്ട്.
ഇന്ത്യൻ റെയിൽവെ അവർക്കാരോ പതിച്ച് കൊടുത്തതാണെന്ന്.

കഴിഞ്ഞ ദിവസം മംഗലാപുരത്ത് നിന്നും കോയമ്പത്തൂരിലേക്കുള്ള ഇന്റർസിറ്റി എക്സ്പ്രസ്സിൽ യാത്ര ചെയ്ത ഒരാൾ എസി
ചെയർകാറിലുണ്ടായിരുന്ന ടിടിഇ പരുഷമായും അപമര്യാദയോടെയും പെരുമാറിയതായി വിളിച്ചുപറഞ്ഞു.
എസി ചെയർ കാറിൽ സീറ്റുകൾ ഒഴിഞ്ഞ്
കിടന്നിട്ടും ടിടിഇ #പികെമധു അതനുവദിച്ച് കൊടുത്തില്ലത്രെ. ചെറുപ്പക്കാരോടും പ്രായമായവരോടുമൊക്കെ ധാർഷ്ട്യത്തോടെയായിരുന്നു മധുവിന്റെ പെരുമാറ്റം.ജനറൽ കമ്പാർട്ട്മെന്റുകളിൽ തിരക്കായതിനാൽ കോഴിക്കോട് വരെ സീറ്റ നുവദിക്കണമെന്നപേക്ഷിച്ച യുവതിയോട് ഇയാൾ ദ്വയാർത്ഥം വെച്ച് സംസാരിച്ചു.
എന്തായാലും മധുവിന്റെ കാര്യത്തിൽ ഒരു തീരുമാനമാക്കണമല്ലോ.

മാന്യൻമാരായ എത്രയോ ടിടിഇ മാരെ എനിക്കറിയാം. അതേ സമയം ഇത് പോലെ അഹങ്കാരം പിടിച്ചതും നാല് കാലിൽ നടക്കുന്നതുമായ എക്സാമിനർമാരുമുണ്ട്.
ടിക്കറ്റെടുക്കാത്തതിനാൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും യാത്രക്കാരനെ പിടിച്ചു തള്ളി കൊലപ്പെടുത്തിയ ടിടിഇ യുമുണ്ട്.

മധുവിനെ പോലുള്ളവർ ജാഢ ഭൂഷണമായി കൊണ്ടുനടക്കുന്നവരാണ്.എന്നുവെച്ച് അത്തരം തമ്പ്രാക്കൻമാർക്ക് മുന്നിൽ മുട്ടുകുത്തണമെന്ന് ഇന്ത്യൻ റെയിൽവെയുടെ നിയമാവലിയിൽ എവിടേം എഴുതിവെച്ചിട്ടില്ല.മധുവിനെ പോലെ തല തിരിഞ്ഞവൻമാരെയും തീറ്റിപ്പോറ്റണമെങ്കിൽ ട്രെയിനുകളിൽ യാത്രക്കാർ കയറിയേ മതിയാവൂ.അവരുടെ യാത്ര തടസ്സപ്പെടുത്താൻ കറുത്ത കോട്ടിട്ട താങ്കൾക്ക് യാതൊരവകാശവും ഇല്ല.
യാത്രാസൗഹൃദമാവേണ്ടയിടത്ത് താങ്കളെ പോലുള്ളവർ കവലച്ചട്ടമ്പി കളിക്കരുത്.
സന്തോഷ് പണ്ഡിറ്റ് പറയുന്നത് പോലെ,
പണി പാളും.പ്രത്യേകിച്ച് പാളത്തിൽ ഇത്തരം അഭ്യാസങ്ങളെടുക്കരുത്. റെയിൽവേയ്ക്കാണ് അതിന്റെ നാണക്കേട്.

About Intensive Promo

Leave a Reply

Your email address will not be published.