Breaking News
Home / Latest News / രണ്ടു മാസം മുമ്പ് വരെ അയാളുടെ കൈകളിൽ പത്തു വിരലുകളും ഉണ്ടായിരുന്നു

രണ്ടു മാസം മുമ്പ് വരെ അയാളുടെ കൈകളിൽ പത്തു വിരലുകളും ഉണ്ടായിരുന്നു

മലയാളികളടക്കം നിരവധി പേര്‍ ജോലി തേടിപ്പോകുന്ന രാജ്യമാണ് മലേഷ്യ. എന്നാല്‍ മലേഷ്യ ഇന്ത്യക്കാര്‍ക്ക് ഒട്ടും സുരക്ഷിതമായ രാജ്യമല്ലെന്ന വിവരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മലേഷ്യയില്‍ ജോലി ചെയ്യുന്ന ആബിദ് അടിവാരം എന്നയാളാണ് രാജ്യത്തെ മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തു കൊണ്ടുവരുന്നത്. ഇരകളായിട്ടുള്ള പലരെയും ആബിദും സുഹൃത്ത് നസീറും സഹായിച്ചു വരികയാണ്.

ഇല്ലീഗല്‍ വിസയില്‍ ഒരു ഫാക്ടറിയില്‍ ജോലി ചെയ്ത്, കൈവിരലുകള്‍ അറ്റുപോയ മലയാളി യുവാവിനക്കുറിച്ചാണ് ആബിദ് പുതിയ പോസ്റ്റില്‍ പറയുന്നത്. നൂറുകണക്കിന് ചെറുപ്പക്കാരാണ് മലേഷ്യയിൽ വന്നു പെട്ടിട്ടുള്ളതെന്നും, ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നതെന്നും ആബിദ് പറയുന്നു.
ഗൾഫ് രാജ്യങ്ങളെപ്പോലെ ഇന്ത്യക്കാർക്ക് തൊഴിൽ വിപണി തുറന്നിട്ട ഒരു രാജ്യമല്ല മലേഷ്യ,

സൗദിയിൽ ഇപ്പോൾ നടന്നുവരുന്ന നിതാഖാത്ത് പോലെയുള്ള കലാപരിപാടികൾ 20 വർഷം മുമ്പേ നടപ്പാക്കിയ രാജ്യമാണെന്നും സ്വദേശികള്‍ക്ക് ചെയ്യാൻ ബുദ്ധിമുട്ടുള്ള ചില മേഖലകളിൽ മാത്രമേ വിദേശികൾക്ക് തൊഴിൽ ലഭിക്കൂ ആബിദ് വ്യക്തമാക്കുന്നുണ്ട്. മലേഷ്യയില്‍ ജോലി സാധ്യതയുള്ള രണ്ട് കൂട്ടര്‍ കോളജ് അധ്യാപകരും ഐടി പ്രൊഫഷണല്‍സും മാത്രമാണെന്നും അദ്ദേഹം പറയുന്നു.
ആബിദിന്റെ കുറിപ്പ്:

”മനുഷ്യക്കടത്തിന്റെ മലേഷ്യൻ ഇരകൾ
————————————————–

ചിത്രത്തിൽ കാണുന്നത് 28 വയസ്സുകാരനായ ഒരു മലയാളി ചെറുപ്പക്കാരന്റെ കൈകളാണ്, രണ്ടു മാസം മുമ്പ് വരെ അയാളുടെ കൈകളിൽ പത്തു വിരലുകളും ഉണ്ടായിരുന്നു! സുഹൃത്തും സാമൂഹ്യപ്രവർത്തകനുമായ നസീർ പൊന്നാനിയുടെ Nazeer Ekka ഒരു ഫോൺ കോൾ വന്നു. “ഭായി, വല്ലാത്തൊരു കേസ് വന്നു പെട്ടിട്ടുണ്ട്…

ഏജന്റുമാരുടെ കെണിയിൽപെട്ട് നാട്ടിൽ നിന്നെത്തിയ പയ്യനാണ്, സാമ്പത്തീക സ്ഥിതി ദയനീയമാണ്, ഗത്യന്തരമില്ലാതെ ഒരു ഫാക്റ്ററിയിൽ ജോലി ചെയ്തു, വിസ ഇല്ല. ഇല്ലീഗലാണ്. നാലാഴ്ച മുമ്പ് കൈ ഒരു മെഷിനിൽ കുടുങ്ങി വിരലുകൾ അറ്റുപോയി…
ഏതോ ഒരാശുപത്രിയിൽ കൊണ്ടുപോയി മുറിവുണക്കി….ഇപ്പോൾ കമ്പനിയും ഏജന്റും കൈവിട്ട മട്ടാണ്

കൈ പോയ വിവരം നാട്ടിൽ അറിയിച്ചിട്ടില്ല, അച്ഛൻ ഹാർട്ട് പേഷ്യന്റ് ആണ് ഈ വിവരം അറിഞ്ഞാൽ അറ്റാക്ക് വരുമോ എന്ന് പേടിയാണയാൾക്ക്… നമുക്ക് എന്ത് ചെയ്യാൻ പറ്റും? അയാൾക്കൊരു കൗൺസിലിംഗ് നിർബന്ധമാണ്, നിങ്ങളൊന്നു വിളിക്ക്” ഇത്രയേ നസീർക്ക പറഞ്ഞുള്ളൂ…

രണ്ടു കയ്യിലേയും വിരലുകൾ നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരനോട് നാളെയെക്കുറിച്ച് സംസാരിക്കുന്നതിന്റെ ‘സുഖം’ അനുഭവിച്ചറിയേണ്ടത് തന്നെയാണ്. ഏതായാലും ഏജന്റും കമ്പനിയുമായി സംസാരിച്ച് കിട്ടാവുന്നത്ര കാശ് വാങ്ങിക്കൊടുത്ത്, ആകാവുന്നത്ര ധൈര്യവും കൊടുത്ത് അയാളെ നാട്ടിലേക്ക് പറഞ്ഞു വിട്ടു, അതെ കമ്പനിയിൽ കൂടെ ജോലി ചെയ്തിരുന്ന പലരും അവിടെ തന്നെയുണ്ട്,

അതൊലൊരാളുടെ കണ്ണിൽ ചെറിയൊരു ഇരുമ്പ് ചീള് കേറിയിട്ട് മാസം ആറ് കഴിഞ്ഞു, ലൊട്ടു ലൊടുക്ക് ഓയിൽമെന്റുകളാണ് ചികിത്സ!ഒന്നും രണ്ടുമല്ല, നൂറുകണക്കിന് ചെറുപ്പക്കാരാണ് മലേഷ്യയിൽ വന്നു പെട്ടിട്ടുള്ളത്, ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നത്, കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത വിഷ്ണു എന്ന ചെറുപ്പക്കാരന്റെ ചിതാഭസ്മവുമായി നാട്ടിലേക്ക് പോയ നസീർക്കയെപ്പോലുള്ളവർക്ക് കഥന കഥകൾ ഒരു പാട് പറയാനുണ്ട്.

ബാദുഷയെപ്പോലുള്ള Badushah Shahപൊതു പ്രവർത്തകർ ഓരോദിവസവും ഇടപെടുന്ന കേസുകളുടെ എണ്ണം നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. എന്താണ് സംഭവിക്കുന്നത്? എന്താണ് മലേഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് എന്ന് മുമ്പും എഴുതിയിട്ടുള്ളതാണ്. കാര്യം സിമ്പിളാണ്.

മലേഷ്യയിൽ ജോലിയുണ്ടെന്ന് പരസ്യം ചെയ്യും ഏതെങ്കിലും കമ്പനിയുടെ ചിത്രവും അഡ്രസ്സും കാണിച്ചു കൊടുക്കും ഗൂഗിളിൽ സേർച്ച് ചെയ്തു നോക്കാൻ പറയും, എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അന്വേഷിക്കാൻ HR ഡിപ്പാർട്ട്മെന്റിന്റെ ഇമെയിൽ അഡ്രസ്സും കൊടുക്കും, ചിലർ HR മാനേജറുടെ ഫോൺ നമ്പർ വരെ കൊടുക്കും. ഇത്രയൊക്കെ പോരേ വിശ്വസിക്കാൻ!

About Intensive Promo

Leave a Reply

Your email address will not be published.