Breaking News
Home / Latest News / പ്രളയം വീട് കൊണ്ടുപോയി നാല് മാസമായി അന്തിയുറങ്ങുന്നത് തൊഴുത്തിൽ.. അറിയണം നമ്മള്‍ സഹോദരങ്ങള്‍

പ്രളയം വീട് കൊണ്ടുപോയി നാല് മാസമായി അന്തിയുറങ്ങുന്നത് തൊഴുത്തിൽ.. അറിയണം നമ്മള്‍ സഹോദരങ്ങള്‍

രണ്ടു പശുക്കളെ തൊഴുത്തിൽനിന്നു മാറ്റികെട്ടി തിരുവൻവണ്ടൂർ നന്നാട് തൈക്കാത്ത് പള്ളത്ത് ടി.കെ.തുളസീധരനും കുടുംബവും അവിടെ താമസമാക്കിയിട്ട് 4 മാസം. ഇതൊന്നും കാണാൻ വയ്യെന്ന മട്ടിൽ തൊഴുത്തിനു പുറംതിരിഞ്ഞു നിൽക്കുന്നുണ്ട് പ്രളയം തകർത്ത ഇവരുടെ വീട്.

2018 ഓഗസ്റ്റിലെ പ്രളയത്തിൽ അടിത്തറയും പിന്നാലെ മേൽക്കൂരയും തകർന്നു നിലംപൊത്താറായ വീടിനു റീബിൽഡ് ആപ് വിധിച്ചത് 16 % മുതൽ 29 % വരെ മാത്രം നാശനഷ്ടം. തുളസീധരനും ഭാര്യ ടി.ബി.കൃഷ്ണമ്മയും മക്കൾ തുമേഷ്, തുനീഷ്, തുഷാർ എന്നിവരും തൊഴുത്തിൽ അന്തിയുറങ്ങുകയാണ്, കാറ്റും മഴയും പേടിച്ച്.

നന്നാക്കാൻ കഴിയാതെ വീട്

പ്രളയത്തിൽ നാശം നേരിട്ട വീടിന്റെ മേൽക്കൂരയുടെ പകുതി വരെ വെള്ളം കയറിയിരുന്നു. ഓടുമേഞ്ഞ മേൽക്കൂരയും കരിങ്കൽ അടിത്തറയും സിമന്റ് തേക്കാത്ത ഭിത്തിയും വിണ്ടുകീറി. 4 മാസം മുൻപു വരെ മേൽക്കൂരയിൽ ടാർപോളിൻ കെട്ടി താമസിച്ചു. പിന്നീട് ‌മരക്കൊമ്പ് വീണു മേൽക്കൂര പൂർണമായി തകർന്നു. ഇതോടെ താമസം തൊഴുത്തിലേക്കു മാറ്റി. അറ്റകുറ്റപ്പണി നടത്താൻ ശ്രമിച്ചെങ്കിലും ഭിത്തിക്കു ബലക്ഷയം ഉള്ളതിനാൽ മേൽക്കൂര നിർമിക്കാൻ കഴിയില്ല. ഭിത്തിയും കട്ടിളകളുമൊക്കെ ഏതു നേരത്തും മറിഞ്ഞുവീണേക്കാം.

ദുരിതക്കടലിൽ കുടുംബം

കൂലിപ്പണിക്കാരനായ തുളസീധരന് അപകടത്തിൽ നട്ടെല്ലിനു പരുക്കേറ്റതിനാൽ കഠിന ജോലികൾ ചെയ്യാൻ കഴിയില്ല. 2 പശുക്കളുടെ പാൽ വിറ്റാണു കഴിഞ്ഞിരുന്നത്. പ്രളയത്തിൽ 2 കിടാക്കൾ ചത്തു. പശുക്കൾക്കു പാൽ കുറഞ്ഞതും വരുമാനത്തിൽ കുറവുണ്ടാക്കി. മൂത്ത മകൻ തുമേഷ് ലൈറ്റ് ആൻ‍ഡ് സൗണ്ട് ജോലി പഠിക്കുന്നു. ഇളയവരിൽ തുനീഷ് പ്ലസ് വണ്ണിലും തുഷാർ 5–ാം ക്ലാസിലും പഠിക്കുന്നു. ഇവരുടെ വിദ്യാഭ്യാസത്തിനും വീട്ടുചെലവിനും ആവശ്യമായ തുക കണ്ടെത്താൻ പാടുപെടുന്ന കുടുംബത്തിനു പുതിയ വീട് സ്വപ്നം മാത്രമാണ്.

About Intensive Promo

Leave a Reply

Your email address will not be published.