Breaking News
Home / Latest News / വണ്ടിയെ ഫോളോ ചെയ്യരുത് യുവാക്കൾക്ക് ഉപദേശവുമായി മോഹൻലാൽ വീഡിയോ

വണ്ടിയെ ഫോളോ ചെയ്യരുത് യുവാക്കൾക്ക് ഉപദേശവുമായി മോഹൻലാൽ വീഡിയോ

ലാലേട്ടൻ, ഈ പേര് മലയാളത്തിന്റെ മുഖമുദ്രയായി തെളിഞ്ഞു നില്ക്കാൻ തുടങ്ങയിട്ട് നാല് പതിറ്റാണ്ടായി. അന്നും ഇന്നും മുഴങ്ങുന്ന ലാലേട്ടാ വിളികളിൽ നിന്നൊന്ന് പറയാം ഒരു കാലഘട്ടത്തിന്റെ ലാലേട്ടൻ അല്ലായിരുന്നു അത്, തലമുറകളുടെ ലാലേട്ടൻ. കഴിഞ്ഞ തലമുറക്കും ഈ തലമുറക്കും വരാൻ പോകുന്നതിനുമെല്ലാം അദ്ദേഹം ലാലേട്ടൻ തന്നെയായിരിക്കും. മോഹൻലാലിനെ മലയാള സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട താരമാക്കുന്നത് അദ്ദേഹത്തിന്റെ ആരാധക വൃന്ദം തന്നെയാണ്.

അദ്ദേഹത്തിനെ ഒരുനോക്ക് കാണാനും ഫോട്ടോ എടുക്കാനും ലോകമെമ്പാടും ഉള്ള അദ്ദേഹത്തിന്റർ ആരാധകർക്ക് താല്പര്യമുണ്ട്. അത് കൊണ്ട് തന്നെയാണ് അദ്ദേഹം അഭിനയിക്കുന്ന സിനിമകളുടെ സെറ്റിലും, അദ്ദേഹം എത്തുന്ന പൊതുപരിപാടികളിലും എല്ലാം അദ്ദേഹത്തിനെ കാണാൻ വലിയ ജനക്കൂട്ടം ഉണ്ടാകുന്നത്. പലർക്കും മോഹൻലാലിനൊപ്പം ഒരു ഫോട്ടോ എന്നത് അവരുടെ സ്വപ്നങ്ങളിൽ ഒന്ന് തന്നെയാണ്. അത് കൊണ്ട് തന്നെ അത് കിട്ടാൻ അവർ ഏതറ്റം വരെയും പോകും, എന്ത് കടുംകൈയും കാണിക്കും. സിനിമ സെറ്റുകളിൽ വരുന്ന ആരാധകർക്ക് മണിക്കൂറുകൾ ആണ് മോഹൻലാൽ ഫോട്ടോ എടുക്കാനും മറ്റും മാറ്റിവയ്ക്കുന്നത്. അത്രമാത്രം പേരാണ് എത്തുന്നത് എന്നത് വേറൊരു സത്യം..

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. മോഹൻലാൽ കാറിൽ പോകുന്നത് കണ്ട് അദ്ദേഹത്തിന്റെ വണ്ടിയെ ചെയ്‌സ് ചെയ്തു കുറച്ചു യുവാക്കൾ പുറകെ സഞ്ചരിച്ചു. തിരിഞ്ഞു നടന്നു വണ്ടിയിൽ കയറാൻ നേരം ഒരു കാര്യം അവരോട് പറഞ്ഞു “ഇനി എന്റെ വണ്ടിയെ ഫോളോ ചെയ്യരുത് “. ഇതാണ് വിഡിയോയിൽ ഉള്ളത്…

About Intensive Promo

Leave a Reply

Your email address will not be published.